ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

മഹീന്ദ്ര ഥാറിന് ശേഷം മഹീന്ദ്ര പുറത്തിറക്കി ഹിറ്റാക്കി മാറ്റിയ മോഡലാണ് XUV700. ഒട്ടനവധി പ്രത്യേകതകളും മേൻമകളും നിറഞ്ഞ സ്പോർട്‌സ് ‌യൂട്ടിലിറ്റി വാഹനത്തിന് ഗംഭീര വരവേൽപ്പാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

2021 ഓഗസ്റ്റിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കഴിഞ്ഞ വർഷം അവസാനം ആഭ്യന്തര വിപണിയിൽ XUV500 മോഡലിന് പകരമായാണ് XUV700 എസ്‌യുവിയെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിക്കുന്നത്.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

13.18 ലക്ഷം രൂപ മുതൽ 24.58 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിൽ അവതരിപ്പിച്ച XUV700 എസ്‌യുവിയുടെ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ചെറിയൊരു വിലക്കുറവ് നൽകിയിരിക്കുകയാണ് മഹീന്ദ്രയിപ്പോൾ. ഇതുപോലുള്ള പണപ്പെരുപ്പ സമയങ്ങളിൽ ജനപ്രിയ കാറുകൾക്ക് വില കുറയുന്നത് വളരെ അപൂർവമായ ഒരു കാര്യമാണ്.

MOST READ: മഹീന്ദ്ര കാണുന്നുണ്ടോ ആവോ? കണ്ടാൽ ആരും കൊതിക്കുന്ന ലുക്കുമായി കസ്റ്റമൈസ്‌ഡ് Mahindra Thar

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

മിഡ്-സൈസ് എസ്‌യുവിയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 6,000 രൂപ വരെയാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. മഹീന്ദ്ര XUV700-യുടെ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ പുതുക്കിയ എക്സ്ഷോറൂം വില ഇങ്ങനെ;

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

മഹീന്ദ്ര XUV700 പെട്രോൾ

• AX5 5-സീറ്റർ മാനുവൽ: 16,49,247 രൂപ

• AX5 7-സീറ്റർ മാനുവൽ: 17,12,938 രൂപ

• AX7 മാനുവൽ: 19,14,515 രൂപ

• AX5 5-സീറ്റർ ഓട്ടോമാറ്റിക്: 18,23,416 രൂപ

• AX7 ഓട്ടോമാറ്റിക്: 20,88,849 രൂപ

MOST READ: അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

മഹീന്ദ്ര XUV700 ഡീസൽ

• AX5 5-സീറ്റർ മാനുവൽ: 17,14,456 രൂപ

• AX5 7-സീറ്റർ മാനുവൽ: 17,78,148 രൂപ

• AX7 7-സീറ്റർ മാനുവൽ: 19,79,724 രൂപ

• AX5 5-സീറ്റർ ഓട്ടോമാറ്റിക്: 18,86,080 രൂപ

• AX5 7-സീറ്റർ ഓട്ടോമാറ്റിക്: 19,49,680 രൂപ

• AX7 ഓട്ടോമാറ്റിക്: 21,52,140 രൂപ

• AX7 AWD ഓട്ടോമാറ്റിക്: 22,92,199 രൂപ

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

ഇതിനോടകം തന്നെ ഏറ്റവും വിൽപ്പനയുള്ള മഹീന്ദ്രയുടെ പ്രധാന മോഡലുകളിൽ ഒന്നായി XUV700 മാറിയിട്ടുണ്ട്. ഏകദേശം 1.50 ലക്ഷത്തിലധികം ബുക്കിംഗുകൾ നേടി കുതിക്കുകയാണ് എസ്‌യുവിയിപ്പോൾ.

MOST READ: Apache RTR 160 & 180 മോഡലുകളുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് TVS; വില വിവരങ്ങള്‍ ഇങ്ങനെ

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

മഹീന്ദ്ര XUV700-യുടെ ചില വകഭേദങ്ങൾക്കായുള്ള കാത്തിരിപ്പ് കാലയളവ് ഒരു വർഷത്തിലധികമാണ് എന്നതാണ് നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം. എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്കാണ് ഡിമാൻഡ് കൂടുതൽ. അതേസമയം പെട്രോൾ വേരിയന്റുകൾ വളരെ കുറഞ്ഞ ബുക്കിംഗ് കാലയളവോടെ ലഭ്യമാണ്.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനുമായി (15 കിലോമീറ്റർ വരെ) താരതമ്യപ്പെടുത്തുമ്പോൾ 2.2 ലിറ്റർ എംഹോക്ക് ടർബോ ഡീസൽ എഞ്ചിൻ (17 കിലോമീറ്റർ വരെ) നൽകുന്ന മികച്ച ഇന്ധനക്ഷമതയാണ് ഡീസൽ വേരിയന്റുകൾക്ക് ഡിമാൻഡ് കൂടുതൽ ലഭിക്കാനുള്ള ഒരു പ്രധാന കാരണം.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

കൂടാതെ ഡീസൽ എഞ്ചിൻ ഉത്പാദിപ്പിക്കുന്ന അധിക ടോർക്ക് XUV700 എസ്‌യുവിയെ മികച്ച പെർഫോമൻസ് പുറത്തെടുക്കാനും സഹായിക്കുന്നുണ്ട്. വാഹനത്തിന്റെ മിക്ക വേരിയന്റുകളിലും ഫ്രണ്ട് വീൽ ഡ്രൈവാണ്. ടോപ്പ്-എൻഡ് ഡീസൽ പതിപ്പുകൾക്ക് മാത്രമാണ് മഹീന്ദ്ര ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

മഹീന്ദ്ര XUV700 പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ലഭിക്കുന്നത്. പെട്രോൾ എഞ്ചിൻ 2.0 ലിറ്റർ 4 സിലിണ്ടർ യൂണിറ്റാണ്. ഇത് 197 bhp കരുത്തിൽ പരമാവധി 380 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

എസ്‌യുവിയിലെ ഡീസൽ എഞ്ചിൻ 2.2 ലിറ്റർ 4 സിലിണ്ടർ യൂണിറ്റാണ്. ഇത് ഒന്നിലധികം വ്യത്യസ്‌ത ട്യൂണിംഗിലാണ് വാഗ്‌ദാനം ചെയ്യുന്നതും. ബേസ് മാനുവൽ വേരിയന്റിൽ ഈ എഞ്ചിൻ 153 bhp പവറിൽ 360 Nm torque നൽകുമ്പോൾ ഉയർന്ന ഡീസൽ വേരിയന്റുകളിൽ ഇത് 182 bhp കരുത്തും 420 Nm torque ഉം ആയി മാറും.

ജനപ്രിയന് വില കുറച്ച് മഹീന്ദ്രയുടെ പുത്തൻ നീക്കം, XUV700 എസ്‌യുവിയുടെ പുതിയ വില വിവരങ്ങൾ അറിയാം

അതേസമയം XUV700 എസ്‌യുവിയുടെ ടോപ്പ് എൻഡ് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 182 bhp, 450 Nm torque എന്നിവയാണ് ലഭിക്കുന്നത്. വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിലും മഹീന്ദ്ര ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്. XUV.E8 എന്ന് വിളിക്കപ്പെടുന്ന ക്രോസ്ഓവറിന്റെ ഇലക്ട്രിക് വേരിയന്റ് 2024 ഡിസംബറിൽ പുറത്തിറക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

More from DriveSpark

Article Published On: Saturday, September 10, 2022, 10:01 [IST]
English summary
Mahindra xuv700 suv received a minor price cut of rs 6000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X