മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആഭ്യന്തര വിപണിയിൽ 1,61,413 യൂണിറ്റ് കാറുകൾ നിരത്തിലെത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

പ്രാദേശികമായി 1,28,000 യൂണിറ്റുകളും മറ്റ് OEM-ലേക്ക് 6,222 യൂണിറ്റുകളും വിതരണം ചെയ്‌തതും ചേർത്താണ് മൊത്തം 1.61 ലക്ഷം കാറുകളുടെ വിൽപ്പന ബ്രാൻഡ് സ്വന്തമാക്കിയത്. കൂടാതെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കയറ്റുമതി 27,191 യൂണിറ്റുകളും മെയ് മാസത്തിലെ വിൽപ്പന കണക്കുകളിൽ ഉൾപ്പെടുന്നുണ്ട്.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹന ഉത്പാദനത്തിൽ പ്രത്യേകിച്ച് ആഭ്യന്തര മോഡലുകളിൽ ചെറിയ സ്വാധീനം ചെലുത്തിയതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി അഭിപ്രായപ്പെടുന്നുണ്ട്.

MOST READ: പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

എന്നാൽ ഇതിന്റെ ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും മാരുതി സുസുക്കി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രതിസന്ധി കാരണം പ്രവർത്തനങ്ങൾ വലിയ തോതിൽ ബാധിച്ചതിനാൽ കഴിഞ്ഞ മാസത്തെ വിൽപ്പന അളവ് 2021 ലെ അതേ കാലയളവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും കമ്പനി പറയുന്നു.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

ആൾട്ടോയുടെയും എസ്-പ്രെസോയുടെയും സംയോജിത വിൽപ്പന 4,760 യൂണിറ്റുകളിൽ നിന്ന് 17,408 യൂണിറ്റായി ഉയർന്നത് മാരുതിക്ക് ആശ്വാസമായിട്ടുണ്ട്. ഇത് 265.7 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്.

MOST READ: XUV700-യുടെ 30,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Mahindra; ഡെലിവറിക്കായി കാത്ത് 78,000-ല്‍ അധികം ആളുകൾ

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

അതേസമയം കോം‌പാക്‌ട് സെഗ്മെന്റിലെ ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ എന്നിവയുടെ സംയോജിത വിൽപ്പന കഴിഞ്ഞ മാസം 67,947 യൂണിറ്റുകളിലേക്കും എത്തിയിട്ടുണ്ട്.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിൽപ്പന 20,343 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തിൽ 67.9 ശതമാനം വളർച്ചയോടെ സിയാസ് മിഡ്‌സൈസ് സെഡാന്റെ 349 യൂണിറ്റിനെതിരെ 586 യൂണിറ്റുകൾ വിറ്റഴിക്കാനും മാരുതി സുസുക്കിക്ക് സാധിച്ചു.

MOST READ: ഇനി താമസമില്ല! പുത്തൻ Scorpio N -ന്റെ പ്രൊഡക്ഷൻ ജൂണിൽ തന്നെ ആരംഭിക്കാനൊരുങ്ങി Mahindra

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

അതേസമയം എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 6,355 യൂണിറ്റ് വിൽപ്പനയിൽ നിന്നും 28,051 യൂണിറ്റ് വിൽപ്പനയാണ് 2022 മെയ് മാസത്തിൽ രേഖപ്പെടുത്തി.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

ഈക്കോ ഉടൻ തന്നെ ഒരു നേരിയ പരിഷ്ക്കാരവുമായി വിപണിയിൽ എത്താനിരിക്കുകയാണ്. അതിനു മുന്നോടിയായി 2021 മെയ് മാസത്തിലെ 1,096 യൂണിറ്റുകളിൽ നിന്ന് 10,482 യൂണിറ്റുകൾ വിറ്റഴിച്ച് വർഷാടിസ്ഥാന കണക്കുകളിൽ 856.3 ശതമാനം വളർച്ച നേടിയെടുക്കാനും സാധിച്ചു.

MOST READ: കൂടുതൽ അഗ്രസ്സീവ് ലുക്കിനായി Himalayan -ന് ബ്ലാക്ക് സീരീസ് അഡ്വഞ്ചർ കിറ്റ് അവതരിപ്പിച്ച് Royal Enfield

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

സൂപ്പർ ക്യാരി ലൈറ്റ് കൊമേഴ്‌സ്യൽ വാഹനം കഴിഞ്ഞ മാസം 3,526 യൂണിറ്റ് വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ രേഖപ്പെടുത്തിയത്. 2021 മെയ് മാസത്തിൽ നിരത്തിലെത്തിച്ച 868 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ മോഡലിന്റെ വിൽപ്പനയിൽ 306.2 ശതമാനം വളർച്ചയോണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

മാരുതി സുസുക്കിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന മാത്രം 1,24,474 യൂണിറ്റുകളിൽ നിന്ന് 32,903 യൂണിറ്റുകളായി വർധിച്ച് 278.3 ശതമാനം വിൽപ്പന വളർച്ചയാണ് സ്വന്തമാക്കിയത്. കമ്പനിയുടെ പാസഞ്ചർ, LVC, മറ്റ് ഒഇഎം എന്നിവയിലേക്കുള്ള വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ മൊത്തം ആഭ്യന്തര വിൽപ്പന 1,61,413 യൂണിറ്റായിരുന്നു.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

ഇതുവരെ പുതുതലമുറ സെലേറിയോ, ഡിസയർ സി‌എൻ‌ജി, ചെറുതായി പരിഷ്ക്കരിച്ച വാഗൺ‌ആർ, വളരെയധികം അപ്‌ഡേറ്റ് ചെയ്‌ത ബലേനോ, ഫെയ്‌സ്‌ലിഫ്റ്റഡ് എർട്ടിഗ, XL6 എന്നിവയാണ് ഈ വർഷം മാരുതി സുസുക്കി നിരയിൽ നിന്നും പുറത്തിറങ്ങിയ പുത്തൻ കാറുകൾ.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

അതേസമയം പരിഷ്‌ക്കരിച്ച ബ്രെസയും ഒരു പുതിയ മിഡ്‌സൈസ് എസ്‌യുവിയും ഈ വർഷം തന്നെ മാരുതിയുടെ നിരയിലേക്ക് എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതുതലമുറയിലേക്ക് ചേക്കേറുന്ന മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ.

മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

2022 ജൂൺ 30-ന് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടെ 2022 മോഡൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുഖംമിനുക്കിയെത്തുന്ന ബ്രെസയുടെ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ചില ഡീലർമാർ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗും സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ എസ്‌യുവിയിലൂടെ 2016 മുതൽ തകർപ്പൻ ഹിറ്റായ ഒറിജിനൽ വിറ്റാര ബ്രെസയുടെ വിൽപ്പന വിജയം ആവർത്തിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Thursday, June 2, 2022, 16:00 [IST]
English summary
Maruti suzuki posted 1 61 lakh unit sales in the month of may 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X