Grand Vitara-യുടെ വിലകള്‍ 3-4 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് Maruti Suzuki; ഡെലിവറി ഉടന്‍
അധികം വലിച്ച് നീട്ടാതെ ഗ്രാന്‍ഡ് വിറ്റാര കോംപാക്ട് എസ്‌യുവിയെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ മാരുതു സുസുക്കി. വലിയ പ്രതീക്ഷയോടെയാണ് വാഹനത്തിന്റെ വരവ് വാഹന വിപണി നോക്കികാണുന്നത്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര കോംപാക്ട് എസ്‌യുവിയുടെ വില അടുത്ത 3-4 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കമ്പനിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2022 സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കുന്ന നവരാത്രി ഉത്സവ സീസണില്‍ ഗ്രാന്‍ഡ് വിറ്റാരയുടെ ഡെലിവറി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരുതി സുസുക്കിയുടെ പ്രീമിയം നെക്സാ ശ്രേണിയിലെ എസ്-ക്രോസിന് പകരമായാണ് ഗ്രാന്‍ഡ് വിറ്റാര എത്തുന്നത്. ഒരു മാസത്തിലേറെയായി വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി പറയുന്നു. ഗ്രാന്‍ഡ് വിറ്റാരയ്ക്കായി മാരുതി സുസുക്കിക്ക് ഇതിനകം 50,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ 40 ശതമാനം ബുക്കിംഗുകളും സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിനാണ് ലഭിക്കുന്നത്.

ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ - ക്ലാസ്സിലെ മികച്ച ഫീച്ചര്‍ - എസ്‌യുവിയിലും ലഭ്യമാണ്, കൂടാതെ ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് ഏകദേശം 5-7 ശതമാനം ബുക്കിംഗ് ഉണ്ട്. ബാക്കിയുള്ള 55 ശതമാനം ബുക്കിംഗുകള്‍ കോംപാക്ട് എസ്‌യുവിയുടെ മൈല്‍ഡ് ഹൈബ്രിഡ് ട്രിമ്മുകള്‍ക്കുള്ളതാണ്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ടൊയോട്ട ബാഡ്ജ് സഹിതം വില്‍ക്കുന്ന ഹൈറൈഡര്‍ അര്‍ബന്‍ ക്രൂയിസര്‍ എന്ന ഒരു സഹോദര പതിപ്പുമുണ്ട്. രണ്ട് എസ്‌യുവികളും മെക്കാനിക്കലി സമാനമാണ്, സ്‌റ്റൈലിംഗ് മാത്രമാണ് പ്രധാന വ്യത്യാസം. ഹൈറൈഡര്‍ അര്‍ബന്‍ ക്രൂയിസറിന്റെ കുറച്ച് വേരിയന്റുകളുടെ വില വിവരങ്ങള്‍ ഇതിനോടകം തന്നെ കമ്പനി വെളിപ്പെടുത്തുതയും ചെയ്തിട്ടുണ്ട്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ടൊയോട്ട ഹൈറൈഡര്‍ അര്‍ബന്‍ ക്രൂയിസറിന് താഴെ വില നല്‍കുകയും വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ചോയ്സ് നല്‍കുകയും ചെയ്തേക്കാം. ഹൈറൈഡറിന് ഏകദേശം 15 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമ്പോള്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപ വരെ വില കുറയും.
MOST READ: 25 കി.മീ മൈേജുമായി Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

രണ്ട് എസ്‌യുവികളും വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്സ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. രണ്ട് എസ്‌യുവികളും ടൊയോട്ട ബെംഗളൂരുവിലെ ബിഡാഡി ഫാക്ടറിയില്‍ നിര്‍മ്മിക്കും.

കൂടാതെ ഗ്രാന്‍ഡ് വിറ്റാര രാജ്യത്തുടനീളമുള്ള മാരുതി സുസുക്കിയുടെ നെക്സ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റുമതി ചെയ്യും. ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡര്‍ അര്‍ബന്‍ ക്രൂയിസറും വളരെ സാമ്യമുള്ളതാണെങ്കിലും, വില്‍പ്പനാനന്തര സേവനം അതത് ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യും.
MOST READ: ഇനി മടുപ്പുണ്ടാവില്ല, കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാനുള്ള ചില പൊടികൈകൾ ഇതാ..

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ മെക്കാനിക്കലിലേക്ക് വരുമ്പോള്‍, കോംപാക്ട് എസ്‌യുവി രണ്ട് പവര്‍ട്രെയിനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും. മൈല്‍ഡ് ഹൈബ്രിഡും സ്‌ട്രോംഗ് ഹൈബ്രിഡും. മൈല്‍ഡ് ഹൈബ്രിഡില്‍ 1.5 ലിറ്റര്‍ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാകും ലഭിക്കുക.

ഈ യൂണിറ്റ് 102 bhp കരുത്തും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ഇത് സുസുക്കി ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റം മൈല്‍ഡ് ഹൈബ്രിഡ് യൂണിറ്റുമായി ജോടിയാക്കുന്നു, അത് ഹാര്‍ഡ് ആക്‌സിലറേഷന്‍, ബ്രേക്ക് എനര്‍ജി റീജനറേഷന്‍, ഐഡില്‍-സ്റ്റോപ്പ് ടെക്‌നോളജി എന്നിവയില്‍ സഹായിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ മാനുവല്‍ ഗിയര്‍ബോക്സിന് ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ലഭിക്കും.

മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുമോ എന്ന് കണ്ടറിയണം. അറ്റ്കിന്‍സന്റെ സൈക്കിളില്‍ പ്രവര്‍ത്തിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് സ്‌ട്രോംഗ് ഹൈബ്രിഡ്.

ഈ യൂണിറ്റ് 91 bhp കരുത്തും 122 Nm torque ഉം സൃഷ്ടിക്കും. 78 bhp കരുത്തും 141 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ഈ മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. സംയോജിത ഔട്ട്പുട്ട് 115 ബിഎച്ച്പിയാണ്, കൂടാതെ എസ്‌യുവിയെ ഏകദേശം 25 കിലോമീറ്ററോളം പ്യുവര്‍ ഇലക്ട്രിക് മോഡിലും ഓടിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.


Click it and Unblock the Notifications








