ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

കാഴ്ച്ചയില്‍ വലിയ തലയെടുപ്പ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞന്‍ കാറാണെങ്കിലും ഇന്ന് ചെറിയ സിറ്റി യാത്രകൾക്കായി ഏറ്റവും കൂടുതൽ ഡിമാന്റുള്ള വാഹനമാണ് മാരുതി സുസുക്കിയുടെ എസ്-പ്രെസോ.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാനാവുന്ന ഒരു വാഹനമായി അതിവേഗമായിരുന്നു ആൾട്ടോ K10 ഹാച്ച്ബാക്കിന് പകരക്കാരനായി എത്തിയ എസ്-പ്രെസോയുടെ വളർച്ച. 2019 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ മിനി-എസ്‌യുവി ശ്രേണിയിലേക്ക് വിചിത്ര ഡിസൈനുമായി മോഡൽ കടന്നുവരുന്നത്.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

കണ്ടു കണ്ട് ഏവർക്കും പ്രിയങ്കരനായും എസ്-പ്രെസോ മാറി. ഉയർന്ന സീറ്റിംഗ് പൊസിഷനും ഒതുക്കമുള്ള വലിപ്പവും തന്നെയാണ് വാഹനത്തിനെ ജനപ്രിയ സിറ്റി കാറാക്കി മാറ്റുന്നത്. ദേ ഇപ്പോൾ കുട്ടികാറിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് Renault Duster വാങ്ങുന്നതിന് മുന്നെ അറിഞ്ഞിരിക്കണം; ഗുണങ്ങളും ദോഷങ്ങളും ഇങ്ങനെ

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

എസ്-പ്രെസോയുടെ തെരഞ്ഞെടുത്ത വകഭേദങ്ങൾ മാരുതി സുസുക്കി നിശബ്ദമായി നിർത്തലാക്കിയിരിക്കുകയാണ് ഇപ്പോൾ. ബജറ്റ് ഹാച്ച്ബാക്കിന്റെ ലൈനപ്പിൽ നിന്ന് കമ്പനി Std, LXi, LXi CNG, VXi, VXi AMT, VXi CNG വേരിയന്റുകളെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ മാരുതി സുസുക്കി എസ്-പ്രെസോ ഇപ്പോൾ 3.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

പുതിയ പരിഷ്ക്കാരത്തിനു ശേഷം Std (O), LXi (O), VXi (O), VXi പ്ലസ്, VXi (O) AMT, LXi (O) CNG, VXi പ്ലസ് AMT, VXi (O) CNG എന്നീ വേരിയന്റുകളിലായിരിക്കും എസ്-പ്രെസോ തെരഞ്ഞെടുക്കാനാവുന്നത്. പൂർണമായും കാറിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾ നിർത്തലാക്കിയ മാരുതി സുസുക്കി ഓപ്ഷണൽ, പ്ലസ് വേരിയന്റുകൾ നിലനിർത്തിയിട്ടുണ്ട്.

MOST READ: എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! 2020 മുതൽ Mahindra കൊതിപ്പിക്കുന്ന XUV400 ഇവി സെപ്റ്റംബറിൽ എത്തും

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

എഎംടി പതിപ്പുകൾക്ക് 5.19 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്. അതേസമയം എസ്-പ്രെസോയുടെ സിഎൻജി വേരിയന്റുകൾക്ക് 5.38 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3665 മില്ലീമീറ്റർ നീളവും 1520 മില്ലീമീറ്റർ വീതിയും 1549 മില്ലീമീറ്റർ ഉയരവും 2380 മില്ലീമീറ്റർ വീല്‍ബേസുമുള്ള വാഹനത്തിന്റെ ഗ്രൌണ്ട് ക്ലിയറൻസ് 180 മില്ലീമീറ്ററാണ്.

MOST READ: ഇല്ലേ എന്നല്ല, എപ്പോൾ എന്നുവേണം ചോദിക്കാൻ! Brezza സിഎൻജി പതിപ്പിന്റെ അവതരണത്തെ കുറിച്ച് മാരുതി

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച പവർ വിൻഡോ ബട്ടണുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രി എന്നിവയാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

ഇന്ത്യയിലെ ചെറുകാർ സെഗ്മെന്റിൽ റെനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ എന്നിവയുമായി മാറ്റുരയ്ക്കുന്ന മാരുതിയുടെ മിനി എസ്‌യുവിക്ക് ഇവയുടെ മേൽ വ്യക്തമായ മേൽകൈയാണുള്ളത്. അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിൽ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെക്കാനും എസ്-പ്രെസോയ്ക്ക് സാധിച്ചിരുന്നു.

MOST READ: Mahindra XUV700-യെക്കാള്‍ ഒരുപടി മുന്നില്‍ Scorpio N തന്നെ; കാരണങ്ങള്‍ ഇവിടുണ്ട്

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

ആഫ്രിക്കന്‍ സെയ്ഫര്‍ കാര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ഗ്ലോബന്‍ NCAP ക്രാഷ് ടെസ്റ്റിൽ മാരുതി എസ്-പ്രെസോ ത്രീ സ്റ്റാർ റേറ്റിംഗാണ് സ്കോർ ചെയ്‌തത്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 17-ല്‍ 8.96 സ്കോറും കുട്ടികള്‍ക്കായുള്ള സുരക്ഷയില്‍ 49-ല്‍ 15 സ്കോറുമാണ് വാഹനത്തിന് നേടാനായത്. സ്റ്റാര്‍ റേറ്റിംഗില്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറുമാണ് നേടിയിരിക്കുന്നത്.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

ഡ്യുവല്‍ എയര്‍ബാഗ്, പ്രീടെന്‍ഷനറുകളും ഫോഴ്‌സ് ലിമിറ്റുമുള്ള സീറ്റ്‌ബെല്‍റ്റ് എന്നിവ ഈ വാഹനത്തില്‍ അടിസ്ഥാന സുരക്ഷ ഫീച്ചറുകളായി നൽകുന്നതാണ് എസ്-പ്രെസോയുടെ മുഖം രക്ഷിച്ചത്. ഒരു എൻട്രി ലെവൽ വാഹനം എന്നതു കണക്കിലെടുക്കുമ്പോൾ ഈ സുരക്ഷാ റേറ്റിംഗ് മികച്ചതാണെന്ന് കരുതാം.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

മാരുതിയുടെ ഹാര്‍ടെക്‌റ്റ് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിനെ കമ്പനി അണിയിച്ചൊരുക്കിയിരുന്നു. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നീ സജ്ജീകരണങ്ങളും കോർത്തിണക്കിയതോടെ കാഴ്ച്ചയിൽ ഒരു ഭംഗിയൊക്കെ തോന്നിയേക്കാം.

ഇനി ഈ വേരിന്റുകൾ മാത്രം; S-Presso നിരയിൽ വെട്ടിനിരത്തലുമായി Maruti Suzuki

67 bhp കരുത്തിൽ 90 Nm torque നൽകുന്ന 1.0 ലിറ്റർ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലാണ് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. 13, 14 ഇഞ്ച് വീലുകളിലാണ് മിനി എസ്‌യുവി രൂപമുള്ള മോഡൽ ലഭ്യമാകുന്നത്.

More from DriveSpark

Article Published On: Saturday, July 9, 2022, 10:39 [IST]
English summary
Maruti suzuki silently discontinued select variants of the s presso details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X