എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ഹോങ്ഗുവാങ് മിനി ഇവിയെ അടിസ്ഥാനമാക്കിയുള്ള എയർ ഇവി എന്ന മൈക്രോ ഇലക്‌ട്രിക് കാറിനെ വുലിംഗ് കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഈ വാർത്ത ട്രെൻഡിംഗായി നിൽക്കുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്കായുള്ള ഒരു സന്തോഷ വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണിപ്പോൾ.

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ഈ ചെറിയ ഇലക്ട്രിക് കാർ സമീപഭാവിയിൽ വുലിംഗിന്റെ സഹോദര ബ്രാൻഡായ എംജിയിലൂടെ ഇന്ത്യൻ വിപണിയിലും എത്തുമെന്നതാണ് ആ വാർത്ത. ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർ ഇന്ത്യ ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനം തയാറാക്കുന്നുവെന്നതിന്റെ സ്ഥിരീകരണത്തോട് ഈ വാർത്ത ചേർത്തുവെക്കാം.

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

കമ്പനിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾസ് (GSEV) പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഏറ്റവും പുതിയ മോഡലാണ് E230. ഇതിനകം തന്നെ ഒന്നിലധികം ബോഡി ശൈലികൾ ഇത് പല വിപണികളിലായി എത്തുന്നുമുണ്ട്.

MOST READ: ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

വെറും 2,974 മില്ലീമീറ്റർ നീളവും 1,505 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവുമുള്ള വളരെ ചെറിയ കാറാണ് വുലിംഗ് എയർ ഇവി. ഇതിന്റെ വീൽബേസ് ഏകദേശം 2,010 മില്ലീമീറ്റർ ആണ്.

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

വാഹനം ഒരു ത്രീ-ഡോർ മൈക്രോ ഹാച്ച്ബാക്കായാണ് കമ്പനി വിപണനം ചെയ്യുന്നതും. നാല് യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന ഈ മോഡൽ ടാറ്റ നാനോയേക്കാൾ ചെറുതാണ്. എംജി മോട്ടോർസിന്റെ ബാഡ്‌ജിൽ ഇന്ത്യയിൽ എത്തുമ്പോഴും സമാനമായ വലിപ്പം തന്നെയാകും ഈ ഇത്തിരി കുഞ്ഞൻ ഇലക്‌ട്രിക് കാറിനുണ്ടാവുക.

MOST READ: പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

എന്നാൽ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് വുലിംഗ് എയർ ഇവിയിൽ എംജി കുറച്ച് മാറ്റങ്ങൾ വരുത്തിയേക്കും.ഇന്ത്യൻ കാലാവസ്ഥ കണക്കിലെടുത്ത് എസി, ബാറ്ററി തെർമൽ മാനേജ്മെന്റ് സംവിധാനങ്ങൾ കൂടുതൽ ശക്തമാകും. മറ്റ് സവിശേഷതളിലും കുറച്ച് മാറ്റങ്ങളും കാണാൻ കഴിയും. എന്നിരുന്നാലും വുലിംഗ് എയർ ഇവിയുടെ ഹൈലൈറ്റായ ഫാൻസി സ്‌റ്റൈലിംഗ് അതേപടി നിലനിർത്താനാണ് സാധ്യത.

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

എംജിയുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറിന് 20 kWh മുതൽ 25 kWh വരെയുള്ള ബാറ്ററി ശേഷി ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് ഏകദേശം 150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും നൽകും.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ചെറിയ ഹാച്ച്ബാക്കിന് 40 bhp പീക്ക് പവർ റേറ്റിംഗിനൊപ്പം പ്രൊപ്പൽഷൻ നൽകുന്ന റിയർ ആക്‌സിലിൽ ഒരൊറ്റ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്നതാണ് ശ്രദ്ധേയം.നിലവിൽ ഇന്ത്യയിൽ ത്രീ-ഡോർ ഹാച്ച്ബാക്കുകളൊന്നും വിൽപ്പനയ്‌ക്കില്ല എന്നത് കണക്കിലെടുക്കുമ്പോൾ എംജി ഇന്ത്യയുടെ സമീപനം അൽപ്പം അപകട സാധ്യതയുള്ളതായി തോന്നിയേക്കാം.

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

കാരണം പരമ്പരാഗത കാറുകളെ തന്നെയാണ് എപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് താത്പര്യം എന്നതു തന്നെയാണ്. ഏകദേശം 10 ലക്ഷം രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കുന്ന മൈക്രോ ഇലക്ട്രിക് ഹാച്ച്ബാക്കിന് ഉയർന്ന മുടക്കു മുതൽ നൽകാൻ ഉപഭോക്താക്കൾ തയാറായില്ലെങ്കിൽ വാഹനം സമ്പൂർണ പരാജയമായി മാറുകയും ചെയ്യും.

MOST READ: വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

എന്നിരുന്നാലും ഇന്ധന വില കുത്തനെ ഉയരുന്നത് തുടരുന്നതിനാൽ എം‌ജിയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിന് ഇന്ത്യൻ വിപണിയിൽ ഇടം കണ്ടെത്താനാകും. ലിഥിയം-അയൺ ഇവി ബാറ്ററി പായ്ക്കുകളുടെ രൂപകൽപ്പന, നിർമാണം തുടങ്ങിയവയ്ക്കായി ചൈനയുടെ ഗോഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാറ്റ ഓട്ടോകോമ്പിൽ നിന്ന് എം‌ജി തങ്ങളുടെ വരാനിരിക്കുന്ന ഇവിക്ക് പ്രാദേശികമായി ബാറ്ററി ഉറവിടം നൽകുമെന്നാണ് റിപ്പോർട്ട്.

എംജിയുടെ ഇലക്‌ട്രിക് കാറായി Wuling Air EV ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

കുറഞ്ഞ വിലയാണ് വിജയത്തിന്റെ ആത്യന്തിക ഘടകം എന്നതിനാൽ ഈ നീക്കം കാറിന്റെ വില നിയന്ത്രിക്കാൻ ബ്രാൻഡിനെ സഹായിക്കും.ഈ വരാനിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിനെ 2023 ഓട്ടോ എക്‌സ്‌പോയിൽ എംജി മോട്ടോർസ് പ്രദർശിപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. തുടർന്ന് അതേ വർഷം തന്നെ വാഹനത്തിന്റെ അവതരണവും ഉണ്ടാവും.

More from DriveSpark

Article Published On: Thursday, June 9, 2022, 13:21 [IST]
English summary
Mg motors planning to launch wuling air ev based entry level electric car in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X