ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന വാഹന നിര്‍മാതാക്കളില്‍ മൂന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോര്‍സ്. മാരുതി സുസുക്കി വിപണിയില്‍ ഒന്നാം സ്ഥാനത്തും ഹ്യുണ്ടായി തൊട്ടുപിന്നിലുമാണുള്ളത്.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

എന്നാല്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനായി പല പൊടിക്കെകളും ടാറ്റ പരീക്ഷിക്കുകയും ചെയ്യാറുണ്ട്. ഹാച്ച്ബാക്കുകളുടെ കാര്യത്തില്‍ മുന്‍നിരക്കാരില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യയ്ക്കായി ഒരു തദ്ദേശീയ ഹാച്ച്ബാക്ക് വികസിപ്പിച്ച ആദ്യത്തെ നിര്‍മാതാവായിരുന്നു ടാറ്റ എന്ന് വേണം പറയാന്‍.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ഇന്‍ഡിക്കയുടെ മാന്ത്രികത ടിയാഗോ പുനഃസൃഷ്ടിച്ചു. എന്നാല്‍ നമ്മള്‍ വില്‍പ്പന ചാര്‍ട്ടുകള്‍ നോക്കുമ്പോള്‍, ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനം നെക്‌സോണ്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണിത്. എന്നാല്‍ മിക്ക ടാറ്റ എസ്‌യുവി എതിരാളികളും അപ്ഡേറ്റ് ചെയ്യുകയോ പുതിയത് കൊണ്ടുവരികയോ ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുന്നത്.

MOST READ: എന്നെ ജോലിക്കെടുക്കൂ സാര്‍; 'ഹോംമെയിഡ്' ഇ ജീപ്പ് നിര്‍മിച്ചയാളെ തേടിപ്പിടിക്കാനാവശ്യപ്പെട്ട് ആനന്ദ് മഹീന്ദ്ര

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ഇപ്പോഴിതാ ഉത്സവകാലം അടുത്തതോടെ മാറ്റത്തിനൊരുങ്ങുകയാണ് ടാറ്റയും. കുറച്ച് പുതിയ ആളുകളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുന്നതിനുള്ള പുതുവഴികളാണ് കമ്പനി ഇപ്പോള്‍ അണിയറയില്‍ ഒരുക്കുന്നതെന്ന് വേണം പറയാന്‍.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

തങ്ങളുടെ പുതിയ പദ്ധതി വെളിപ്പെടുത്തുന്ന ഒരു വീഡിയോയും ടാറ്റ മോട്ടോര്‍സ് പങ്കുവെച്ചിരിക്കുകയാണ്. ഉത്സവകാലത്തേക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ടാറ്റ ഒരുക്കിയിരിക്കുന്ന കാര്യങ്ങള്‍ ഈ ടീസര്‍ വീഡിയോയില്‍ വ്യക്തമാണ്.

MOST READ: വേഗതയുടെ കാര്യത്തിലെ മടിയൻമാർ, ഇന്ത്യയിലെ ഏറ്റവും സ്പീഡ് കുറഞ്ഞ കാറുകളെ പരിചയപ്പെടാം

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

നേരത്തെ ഹാരിയറും, സഫാരിയും നവീകരിക്കുന്നുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ടീസറില്‍ കൂട്ടത്തില്‍ നെക്‌സേണും ഉണ്ടെന്ന് മനസ്സിലാക്കാം. സഫാരിക്കും ഹാരിയറിനും ലഭിക്കുന്ന അപ്ഡേറ്റുകള്‍ നെക്സോണിലേക്കും കമ്പനി കൊണ്ടുപോകും. വീഡിയോയില്‍ ഒരേ സമയം രണ്ട് നെക്സോണുകള്‍ ഉണ്ടായിരുന്നതിനാല്‍, നെക്‌സോണ്‍ ഇവി ശ്രേണിയിലും ഈ അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ഈ സ്‌പെഷ്യല്‍ എഡിഷനുകള്‍ക്കെല്ലാം മെയ്ബാക്ക് പോലെ വെളുത്ത കോണ്‍ട്രാസ്റ്റിംഗ് റൂഫ് ലഭിക്കും. അപ്ഗ്രേഡുകളിലേക്ക് വരുമ്പോള്‍, ഹാരിയറിലും സഫാരിയിലും നമുക്ക് പ്രതീക്ഷിക്കാവുന്നത്, ലെതര്‍ സീറ്റുകളും ഡാഷ്ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും ലെതറെറ്റ് ക്ലാഡിംഗും പ്രതീക്ഷിക്കാം.

MOST READ: Grand Vitara എസ്‌യുവിക്ക് ഹെവി പ്രീ ബുക്കിങ്; ലോഞ്ചിന് തൊട്ടുപിന്നാലെ ഡെലിവറി നടത്താന്‍ Maruti Suzuki

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ഹാരിയറും സഫാരിയും പ്രസരിക്കുന്ന പ്രീമിയം ആകര്‍ഷണം കണക്കിലെടുത്ത് സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകളും ലഭിക്കുമെന്നാണ് സൂചന. നെക്സോണിന്റെ കാര്യത്തില്‍, ഹാരിയറിനും സഫാരിക്കും ലഭിക്കുന്ന സമാനമായ നവീകരണങ്ങള്‍ ഇതിലും പ്രതീക്ഷിക്കാം. അതേ നവീകരണങ്ങള്‍ നെക്‌സോണ്‍ ഇവിയിലേക്കും നല്‍കും.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ഹാരിയറിന്റെയും സഫാരിയുടെയും ഫെയ്‌സ്‌ലിഫ്റ്റുകള്‍ക്ക് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ ടീസര്‍ ഇപ്പോഴും വില്‍പ്പനയിലുള്ള യൂണിറ്റിനെ കാണിക്കുന്നു. ഉത്സവ സീസണില്‍ അവരുടെ എസ്‌യുവികള്‍ക്ക് ചെറിയ നവീകരണങ്ങളോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും.

MOST READ: Scorpio N എസ്‌യുവിയുടെ നിർമാണം ഇങ്ങനെ, വീഡിയോ പുറത്തുവിട്ട് Mahindra, ഡെലിവറി സെപ്റ്റംബറോടെ

അപ്ഗ്രേഡുകള്‍ എന്തുതന്നെയായാലും, അവ നെക്സോണ്‍, സഫാരി, ഹാരിയര്‍ വാങ്ങുന്നവര്‍ക്ക് ബിസിനസ് ക്ലാസ് പോലുള്ള അനുഭവം നല്‍കും. ഈ നവീകരണങ്ങള്‍ ഉത്സവ സീസണില്‍ ഷോറൂമുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

കൂടാതെ, മഹീന്ദ്രയുടെ ഉല്‍പ്പന്നങ്ങളായ സ്‌കോര്‍പിയോ N, XUV700, ഥാര്‍ എന്നിവയ്ക്ക് വന്‍ കാത്തിരിപ്പ് സമയമുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ടാറ്റ പോലുള്ള കമ്പനികള്‍ക്ക് മികച്ച വില്‍പ്പനയിലേക്ക് വിവര്‍ത്തനം ചെയ്‌തേക്കാം. ഈ പ്രത്യേക പതിപ്പുകള്‍ക്ക് നേരിയ പ്രീമിയം വിലയും ലഭിക്കും.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് സമീപ വര്‍ഷങ്ങളില്‍ വലിയ കുതിച്ചുചാട്ടം നടത്തുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. വാഹന നിര്‍മാതാക്കള്‍ വില്‍പ്പന ഉയര്‍ത്താന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുകയും, നിലവിലെ മോഡലുകളെയും നവീകരിക്കുകയും ചെയ്യുന്നു.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ലാന്‍ഡ് റോവറില്‍ നിന്ന് ഉരുത്തിരിഞ്ഞ OMEGA (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്ഫോമില്‍ എത്തുന്ന ആദ്യത്തെ വാഹനമായതിനാല്‍ 2019 ജനുവരിയില്‍ ലോഞ്ച് ചെയ്ത അന്നുമുതല്‍ ഹാരിയര്‍ സെഗ്മെന്റില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

ഓണക്കാലം എത്തി; Nexon, Harrier, Safari മോഡലുകള്‍ക്ക് നവീകരണവുമായി Tata

ആദ്യം എത്തിയ മോഡല്‍ കാര്യമായി വില്‍പ്പന കൊണ്ടുവന്നിരുന്നില്ലെങ്കിലും, പിന്നിട് ആ വാഹനത്തിലെ പ്രശ്‌നങ്ങളെല്ലാം മാറ്റി നവീകരണത്തോടെ എത്തിയ മോഡല്‍ ടാറ്റയെ തന്നെ ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഉത്സവ സീസണിന് മുമ്പ് വാഹനത്തില്‍ ചെറിയ നവീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഈ വില്‍പ്പന കൊഴുപ്പിക്കാനാണ് ടാറ്റ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Friday, August 26, 2022, 16:16 [IST]
English summary
Tata planning to update nexon harrier safari with new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X