രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

2022 വാഹന വിപണിക്ക് ഒരു സുപ്രധാന വർഷം തന്നെയായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമായിരുന്നു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇതര ഇന്ധന ബദലുകൾക്കും സർക്കാർ കാര്യമായ ഊന്നൽ കൊടുക്കുന്നുണ്ട്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

ദേ ഇപ്പോൾ സെപ്റ്റംബർ 28-ന് ഫ്ലെക്‌സ് ഫ്യുവൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ കാർ ടൊയോട്ട അവതരിപ്പിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച്ച അറിയിച്ചു. ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഫ്ലെക്സ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനമായിരിക്കും ഇതെന്നതാണ് ഹൈലൈറ്റ്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

രണ്ടാം ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളുടെ അസോസിയേഷൻ (ACMA) വാർഷിക സെഷനിലാണ് ഈ വിവരം മന്ത്രി പ്രഖ്യാപിച്ചത്. ഏത് മോഡലാണ് ടൊയോട്ട അവതരിപ്പിക്കുന്നതെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പുതിയ ഫ്ലെക്സ് ഫ്യുവലിൽ പ്രവർത്തിക്കുന്ന കാർ താൻ തന്നെ ന്യൂഡൽഹിയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

MOST READ: Ferrari Purosangue Vs Lamborghini Urus: അളവുകളും സവിശേഷതകളും തമ്മിലുള്ള താരതമ്യം ഇതാ

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

എന്താണ് ഫ്ലെക്‌സ് ഫ്യുവൽ?

ഫ്ലെക്സിബിൾ ഇന്ധനത്തിന്റെ ഒരു ഹ്രസ്വ രൂപമാണ് ഫ്ലെക്സ് ഫ്യുവൽ. പല വാഹനങ്ങളും ഉപയോഗിക്കുന്ന പെട്രോളിന് ബദലായി ഇതിനെ കണക്കാക്കാം. പെട്രോളും എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ സംയോജനമാണ് ഇത് നിർമിക്കുന്നത്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

എഥനോൾ അല്ലെങ്കിൽ മെഥനോൾ പെട്രോളിനെക്കാൾ കാര്യക്ഷമമായി കത്തുന്നതിനാൽ മലിനീകരണം കുറയാൻ ഇടയാക്കുന്നതിനാൽ ഫ്ലെക്സ് ഫ്യുവൽ പരിസ്ഥിതിക്ക് ഇവയേക്കാൾ കൂടുതൽ അനുയോജ്യമാണ്.

MOST READ: 5 ഡോർ Jimny vs Thar vs Gurkha: പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടേ

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

കരിമ്പ്, ചോളം തുടങ്ങിയ ഉൽപ്പന്നങ്ങളിൽ നിന്ന് എഥനോൾ സുസ്ഥിരമായി ഉത്പാദിപ്പിക്കാം. അതിനാൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നതിന് പകരം എഥനോൾ കലർത്തുന്നതാണ് നല്ലത്. ബ്രസീൽ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ ചില രാജ്യങ്ങൾ ഇതിനകം തന്നെ ഫ്ലെക്സ് ഇന്ധനവും ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളും വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നുമുണ്ട്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളെ കുറിച്ച് പറയുമ്പോൾ എല്ലാ എഞ്ചിനും ഈ ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. ഒരു സാധാരണ എഞ്ചിന് ഒരു തരം ഇന്ധനത്തിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. അതേസമയം ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾക്ക് പെട്രോളിൽ കലർന്ന എഥനോൾ 83 ശതമാനം വരെ എടുക്കാം.

MOST READ: ഇരമ്പിയെത്തുന്ന അഡ്വഞ്ചർ പ്രണയം, Xpulse 200 4V റാലി എഡിഷന്റെ രണ്ടാം ബാച്ചും വിറ്റുതീർന്നുവെന്ന് Hero

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

എന്നിരുന്നാലും ഫ്ലെക്സ് ഫ്യുവലിനെ പിന്തുണയ്ക്കുന്നതിനായി ഒരു പരമ്പരാഗത എഞ്ചിൻ പരിഷ്ക്കരിക്കാൻ കഴിയുമെന്നതാണ് ഇതിലേക്കുള്ള വഴിതുറക്കുന്നത്. എഞ്ചിൻ, ഫ്യുവൽ, ഇലക്ട്രിക്കൽ, എക്‌സ്‌ഹോസ്റ്റ് മുതലായ സംവിധാനങ്ങളിൽ മാറ്റങ്ങൾ വേണ്ടിവരും.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

അതോടൊപ്പം എഞ്ചിനിലെ പിസ്റ്റൺ, സിലിണ്ടർ ബ്ലോക്ക്, സിലിണ്ടർ ഹെഡ്, ഇൻജക്ടറുകൾ, ഫ്യുവല്‍ റെയിൽ പോലെയുള്ള പ്രധാന ഘടകങ്ങളിലും നവീകരണങ്ങൾ കൊണ്ടുവരേണ്ടതായുണ്ട്. എഥനോളിന്റെ നശീകരണ സ്വഭാവം (Corrosive Nature) എഞ്ചിനീയർമാർക്ക് ഒരു വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നതെന്നാണ് വാഹന നിർമാതാക്കളുടെ വശം.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളും ഫ്ലെക്സ് ഫ്യുവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിർമിക്കാനുള്ള നടപടി ഊർജിതപ്പെടുത്താൻ കേന്ദ്രസർക്കാർ വാഹന നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

പെട്രോളിൽ ലയിപ്പിക്കുന്ന എഥനോൾ 2025 ആകുമ്പോഴേക്ക് 20 ശതമാനം ആക്കാനുദ്ദേശിച്ച് എഥനോളിന്റെ വില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കർഷകർക്കു കൂടുതൽ നേട്ടം കൈവരിക്കാനാണ് ബിഎസ്-VI നിലവാരത്തിലുള്ള ഇത്തരം വാഹനങ്ങൾ നിർമിക്കാൻ ആവശ്യപ്പെടുന്നത്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

എങ്കിലും ഫ്ലെക്‌സ് ഫ്യുവല്‍ സാങ്കേതികത നടപ്പിലാക്കാൻ ധാരാളം കടമ്പകളും പരിശ്രമങ്ങളും ആവശ്യമാണ്. എന്തുകൊണ്ടാണ് ഇന്ത്യ ഫ്ലെക്‌സ് ഫ്യുവൽ സാങ്കേതികവിദ്യയിലേക്ക് ഉറ്റുനോക്കുന്നത് എന്നു ചോദിച്ചാൽ നിലവിലെ പെട്രോൾ, ഡീസൽ വിലയുടെ വൻ ഉയർച്ച തന്നെയാണ്.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

ഇപ്പോൾ നമ്മുടെ ഫോസിൽ ഇന്ധനങ്ങളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ ഫ്ലെക്സ് ഫ്യുവലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഫ്ലെക്സ് ഇന്ധനം സ്വീകരിക്കുന്നത് ഇന്ത്യയുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

കാരണം ഇന്ത്യയുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ എഥനോൾ പ്രാദേശികമായി നിർമിക്കപ്പെടുമെന്നതിനാലാണ്. മാത്രമല്ല, ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയുമെന്നതിനാൽ ഇന്ത്യയുടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയും.

രാജ്യത്തെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറുമായി Toyota സെപ്റ്റംബർ 28-ന് എത്തുമെന്ന് നിതിൻ ഗഡ്‌കരി

എഥനോളിലേക്ക് മാറുമ്പോൾ സാധാരണ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് കാറുകൾക്ക് 25,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 12,000 രൂപയും അധികമായി മുടക്കേണ്ട വരുമെന്നും നിർമാണ കമ്പനികൾ പറയുന്നുണ്ട്.

More from DriveSpark

Article Published On: Thursday, September 15, 2022, 9:48 [IST]
English summary
Toyota to introduce new flex fuel model in india on september 28 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X