മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

ഇന്ത്യയിൽ മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം ആരംഭിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. സൗജന്യ വാഹന പരിശോധനകളും വിൽപ്പനാനന്തര പാക്കേജുകളിൽ പ്രത്യേക ഓഫറുകളും നൽകിയാണ് കമ്പനി പുതിയ പദ്ധതിക്ക് രൂപംകൊടുത്തിരിക്കുന്നത്.

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

രാജ്യത്തെ ഫോക്‌സ്‌വാഗണിന്റെ എല്ലാ ഡീലർഷിപ്പുകളിലും തങ്ങളുടെ എല്ലാ കാറുകൾക്കുമായി മഴക്കാലത്ത് കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി കോംപ്ലിമെന്ററിയായി 40-പോയിന്റ് പരിശോധനകളാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലെ 120 സർവീസ് സെന്ററുകളാണ് ഇതിനായി കമ്പനി ഒരുക്കിയിരിക്കുന്നത്.

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

മൺസൂൺ ക്യാമ്പയിന് കീഴിൽ വിപുലീകൃത വാറണ്ടി, സർവീസ് പാക്കേജുകൾ, മറ്റ് മൂല്യവർധിത സേവനങ്ങൾ എന്നിവയ്ക്കായി ഫോക്‌സ്‌വാഗൺ മികച്ച ആനുകൂല്യങ്ങളാണ് അണിനിരത്തുന്നത്. നേരത്തെ സ്റ്റാൻഡേർഡ് വാറണ്ടി പാക്കേജിനപ്പുറം രണ്ട് വർഷം വരെ റോഡ്സൈഡ് അസിസ്റ്റൻസും ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരുന്നു. ഇപ്പോൾ ഇത് മൂന്ന് മുതൽ അഞ്ച് വർഷത്തേക്കുള്ള സ്കീമുകളിലാണ് നൽകുന്നത്.

MOST READ: ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

അടുത്തിടെ നിർത്തലാക്കിയ പോളോ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്കിന്റെ ഉടമകൾക്ക് സർവീസിനും ബോഡി, പെയിന്റ് പാക്കേജുകളിലും പ്രത്യേക ഓഫറുകൾ ലഭിക്കും.

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

അതിൽ രണ്ട് സൗജന്യ പിക്കപ്പുകളും ഡ്രോപ്പ് ഓഫുകളും, രണ്ട് സൗജന്യ കാർ വാഷുകളും കൂടാതെ 1,000 രൂപയുടെ ഇൻഷുറൻസ് പുതുക്കൽ ആനുകൂല്യവും സഹിതം രണ്ട് വർഷത്തെ മെയിന്റനൻസ് സേവനങ്ങൾ Essential 2 സർവീസ് പാക്കേജാണ് പ്രഖ്യാപനത്തിലുള്ളത്.

MOST READ: ഇനി അധികം മുടക്കേണം, Nexon EV, Nexon EV Max ഇലക്‌ട്രിക് എസ്‌യുവികളുടെ വില വർധിപ്പിച്ച് Tata Motors

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

മൺസൂൺ ക്യാമ്പയിൻ ഓഫറുകളില്ലാതെ നിങ്ങളുടെ പോളോയുടെ വകഭേദം അനുസരിച്ച് ഇതിന് 15,500 രൂപ മുതൽ 24,000 രൂപ വരെ വിലവരും.പോളോയുടെ ബോഡി പാനലുകളിലെ വരെ ഡെന്റുകൾ ശരിയാക്കുന്നതിനും പെയിന്റ് ചെയ്യുന്നതിനുമുള്ള ചെലവിന്റെ പകുതിയും ബോഡി, പെയിന്റ് പാക്കേജ് ഉൾക്കൊള്ളുന്നു. പ്ലാൻ അനുസരിച്ച് ഒന്നോ രണ്ടോ വർഷത്തേക്ക് ഇത് സാധുതയുള്ളതാണ്.

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

അതേസമയം സെക്കൻഡ് ഹാൻഡ് ഫോക്‌സ്‌വാഗൺ കാറുകൾ വാങ്ങുന്നവർക്ക് സൗജന്യ മെയിന്റനൻസ് പ്ലാനും കമ്പനി ഒരുക്കിയിട്ടുണ്ട്. എന്നാൽ ജർമൻ വാഹന നിർമാതാക്കളുടെ യൂസ്ഡ് കാർ ഡിവിഷനായ ദാസ് വെൽറ്റ് ഓട്ടോ വഴി കാറുകൾ വാങ്ങുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം സ്വന്തമാക്കാനാവൂ.

MOST READ: ചാർജിംഗിന്റെ കാര്യത്തിൽ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

സെക്കൻഡ് ഹാൻഡ് ഫോക്‌സ്‌വാഗൺ വാഹനം വാങ്ങുന്നവർക്ക് 'ഒരു വർഷത്തെ മെയിന്റനൻസ് സർവീസ് വാല്യൂ പായ്ക്കിനൊപ്പം' കോംപ്ലിമെന്ററിയായി ഒരു വർഷത്തെ മെയിന്റനൻസ് പരിരക്ഷയും ലഭിക്കും. കാറിന് ഒരു സൗജന്യ പിക്കപ്പും ഡ്രോപ്പ്-ഓഫും, സൗജന്യ കാർ വാഷും, 1,000 രൂപയുടെ ഇൻഷുറൻസ് ആനുകൂല്യവും പകുതി വിലയുള്ള വീൽ അലൈൻമെന്റും ബാലൻസും ഇതിൽ ഉൾപ്പെടുന്നു.

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

മൺസൂൺ സീസണിൽ ഫോക്‌സ്‌വാഗൺ ഉടമകൾക്ക് തടസരഹിതവും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനായാണ് തങ്ങൾ ഇന്ത്യയിൽ 'മൺസൂൺ ക്യാമ്പയിൻ' അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

MOST READ: ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

കേരളത്തിൽ മഴ ശക്തി പ്രാപിക്കുമ്പോൾ ഇത്തരം കമ്പനികൾ നേരിട്ട് വാഗ്ദാനം ചെയ്യുന്ന മൺസൂൺ ക്യാമ്പുകളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് തീർച്ചയായും മികച്ച തീരുമാനമായിരിക്കും. ഇത്തരത്തിലുള്ള ക്യാമ്പുകളിലൂടെ വണ്ടിയുടെ A-Z കാര്യങ്ങൾ കണ്ടെത്തുകയും പോക്കറ്റ് കാലിയാക്കാതെ തന്നെ ചുരുങ്ങിയ ചെവിൽ വാഹനങ്ങൾ നന്നാക്കിയെടുക്കാനാവും.

മൺസൂൺ സർവീസ് ക്യാമ്പയിൻ പ്രോഗ്രാം പ്രഖ്യാപിച്ച് Volkswagen ഇന്ത്യ

രാജ്യത്തെ 120 ഫോക്‌സ്‌വാഗൺ സർവീസ് സെന്ററുകളിൽ മൺസൂൺ ക്യാമ്പയിൻ നിലവിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ ആഴ്ച്ച ആദ്യം ആരംഭിച്ച് ക്യാമ്പ് 2022 ജൂലൈ 31 വരെ സൗജന്യമായി പ്രയോജനപ്പെടുത്താനാവുമെന്നും ഫോക്‌സ്‌വാഗൺ വ്യക്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, July 13, 2022, 11:23 [IST]
English summary
Volkswagen announced new monsoon service campaign with 40 point vehicle check up
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X