വിറ്റത് 22,000 യൂണിറ്റുകള്‍; Volkswagen-ന്റെ പ്രതീക്ഷകള്‍ കാത്ത് Taigun
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ രാജ്യത്ത്, ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമായിരുന്നു ഇത്.

വില്‍പ്പനയുടെ കാര്യത്തില്‍ വാഹനം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. കാര്‍ നിര്‍മാതാവ് പറയുന്നതനുസരിച്ച്, ഒരു വര്‍ഷത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് 40,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു. മാത്രമല്ല, ഈ മിഡ്-സൈസ് എസ്‌യുവിയുടെ വില്‍പ്പന ഇതിനകം 22,000 യൂണിറ്റുകള്‍ പിന്നിടുകയും ചെയ്തു.

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, ഈ ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് അടുത്തിടെ എസ്‌യുവിയുടെ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചിരുന്നു.

കുര്‍കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ് കളര്‍ സ്‌കീമുകള്‍ക്കൊപ്പം പുതിയ 'റൈസിംഗ് ബ്ലൂ' നിറത്തിലും ടൈഗൂണ്‍ ആനിവേഴ്‌സറി എഡിഷന്‍ ലഭ്യമാണ്. ഇതിന് ചില കോസ്മെറ്റിക് അപ്ഡേറ്റുകള്‍ ലഭിക്കുമ്പോള്‍, ഫീച്ചര്‍ ലിസ്റ്റും മെക്കാനിക്കലുകളും മുമ്പത്തെ പോലെ തന്നെ തുടരുകയും ചെയ്യുന്നു.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ അതിന്റെ അടിസ്ഥനങ്ങളും മെക്കാനിക്കലുകളും അതിന്റെ ചെക്ക് സഹോദര പതിപ്പായ സ്‌കോഡ കുഷാക്കുമായി പങ്കിടുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഇലക്ട്രിക് സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

ഇതില്‍ ആദ്യത്തേത് 113 bhp കരുത്തും 178 Nm torque ഉം വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ TSI മോട്ടോറാണ്. ഈ യൂണിറ്റ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായും ജോടിയാക്കുന്നു. എസ്‌യുവിക്ക് ഏറെ പ്രശംസ നേടിയ 1.5 ലിറ്റര്‍ TSI എഞ്ചിനും ലഭിക്കുന്നു.

ഈ മോട്ടോര്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DSG എന്നിവയുമായി ജോടിയാക്കുന്നു. ടൈഗൂണിന് സ്റ്റാന്‍ഡേര്‍ഡായി ഒരു ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍ ലഭിക്കുന്നു, കൂടാതെ അതിന്റെ 1.5-ലിറ്റര്‍ TSI മോട്ടോര്‍ ഒരു സജീവ സിലിണ്ടര്‍ ഡിആക്ടിവേഷന്‍ സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നു.

സ്‌കോഡ കുഷാക്കിന്റെ അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ വാങ്ങുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് കൂടാതെ 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണത്തോടെയാണ് ഇത് വരുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രീമിയം കാര്‍ ബ്രാന്‍ഡായി മാറാനാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്.

2020 ഓട്ടോ എക്സ്പോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കമ്പനിയുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് പ്രൊഡക്ഷന്‍ പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ക്രോം ആക്സന്റുകള്‍, സ്ലീക്ക് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ബമ്പറിന് കുറുകെയുള്ള ഒരു ക്രോം സ്ട്രിപ്പ് എന്നിവയുള്ള സിഗ്‌നേച്ചര്‍ ഫ്രണ്ട് ഗ്രില്ലിനൊപ്പം ഇത് മനോഹരമായി കാണപ്പെടുന്നു.

ഇന്‍ഫിനിറ്റി എല്‍ഇഡി ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇതിലുണ്ട്. ഇലക്ട്രിക് സണ്‍റൂഫ്, 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഇന്റീരിയറിലെ സവിശേഷതകളാണ്.

മൊത്തം 6 എയര്‍ബാഗുകള്‍, റിയര്‍ വ്യൂ ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ഇബിഡി എന്നിവയാണ് വാഹനത്തിലെ സുരക്ഷ ഫീച്ചറുകള്‍.

വിപണിയില്‍ പ്രധാനമായി കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 11.40 ലക്ഷം രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റിന് 18.60 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ബ്രാന്‍ഡില്‍ നിന്നും ഇതേ പദ്ധതിക്ക് കീഴില്‍ അടുത്തിടെ വിപണിയില്‍ എത്തിയ വെര്‍ട്ടിസ് സെഡാനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കമ്പനി അടുത്തിടെ പങ്കുവെച്ച് വില്‍പ്പന കണക്കുകള്‍ ഇത് വെളിപ്പെടുത്തുന്നതുമാണ്.

രണ്ട് മാസത്തിനുള്ളില്‍ വെര്‍ട്ടിസ് സെഡാന്റെ 5,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചതായി കമ്പനി അറിയിച്ചിരുന്നു. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോയിലെ ജനപ്രീയ മോഡലായ വെന്റോയെ പിന്‍വലിച്ച ശേഷം അവതരിപ്പിക്കുന്ന മോഡലാണ് വെര്‍ട്ടിസ്. എന്തായാലും കമ്പനിയുടെ പ്രതീക്ഷകള്‍ കാത്ത് തന്നെയാണ് വെര്‍ട്ടിസും വിപണിയില്‍ കുതിപ്പ് നടത്തുന്നത്.


Click it and Unblock the Notifications








