സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യം ഉണ്ടായേക്കാവുന്ന സംശയം പുതിയത് വേണമോ അതോ പഴയ കാര്‍ വാങ്ങിയാല്‍ മതിയോ എന്നാകും. ഇനി സെക്കന്‍ഡ് ഹാന്‍ഡ് അല്ലെങ്കില്‍ യൂസ്ഡ് കാര്‍ മതി എന്ന് തീരുമാനിച്ചാലും ഉണ്ടാകും ആശയക്കുഴപ്പം. കുഴപ്പങ്ങളില്ലാത്ത കാറിനെ എങ്ങനെ തെരഞ്ഞെടുക്കാം?

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഇന്ത്യയില്‍ യൂസ്ഡ് കാര്‍ വിപണി വളര്‍ച്ച കണ്ടാണ് യൂസ്ഡ് കാര്‍ ഔട്ട്‌ലെറ്റുകളുമായി മുന്‍നിര കാര്‍നിര്‍മ്മാതാക്കള്‍ തന്നെ കളത്തിലിറങ്ങിയിരിക്കുന്നത്.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഇത്തരം ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന കാറുകള്‍ക്ക് അതത് ഷോറൂമുകള്‍ ഒരുപരിധി വരെ ഉറപ്പ് നല്‍കും. എന്നാല്‍ അപരിചിതരില്‍ നിന്നും വാങ്ങുന്ന കാറുകളുടെ സ്ഥിതി ഇതല്ല.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

പണത്തിനൊത്ത മൂല്യം ഇത്തരം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം. അപരിചിതരില്‍ നിന്നും പഴയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ —

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

എഞ്ചിന്‍

പഴയ കാറിനെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അവയുടെ എഞ്ചിനാണ്. അതിനാല്‍ പഴയ കാര്‍ വാങ്ങുന്നതിന് മുമ്പ് വിദഗ്ധനായ മെക്കാനിക്കിനെ കൊണ്ട് കാര്‍ പരിശോധിപ്പിക്കുന്നത് ഉത്തമമാണ്.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഓഡോമീറ്ററില്‍ രേഖപ്പെടുത്തുന്ന സംഖ്യ എപ്പോഴും സത്യമാകണമെന്നില്ല. എഞ്ചിന്‍ തകരാറുള്ള കാറാണ് സ്വന്തമാക്കുന്നതെങ്കില്‍ പണം ചെലവാകാന്‍ പ്രത്യേകം കാരണങ്ങള്‍ ഒന്നും വേണ്ട.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

അതിനാല്‍ മെക്കാനിക്കിനെ കൊണ്ട് കാര്‍ കുറച്ച് ദൂരം ഓടിച്ച് നോക്കുക. എഞ്ചിന്‍ മികവ്, സസ്‌പെന്‍ഷന്‍, ഗിയര്‍ബോക്‌സ് എന്നിവ സംബന്ധിച്ച് മെക്കാനിക്കില്‍ നിന്നും അഭിപ്രായം തേടണം.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഉടമസ്ഥാവകാശ രേഖകള്‍

ഒത്തിരി ഉടമസ്ഥരിലൂടെ കടന്നുവന്ന കാറുകള്‍ക്ക് മൂല്യം കുറയും. അതിനാല്‍ കാറിന്റെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.

Trending On DriveSpark Malayalam:

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഒറിജിനല്‍ രജിസട്രേഷന്‍ രേഖകള്‍ (ആര്‍സി ബുക്ക്), PUC സര്‍ട്ടിഫിക്കറ്റ് (Pollution Under Control), ഇന്‍ഷൂറന്‍സ് രേഖകള്‍, നികുതി ഉള്‍പ്പെടെ കാറുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം പരിശോധിക്കേണ്ടത് അനിവാര്യമാണ്.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

കാര്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഒറിജിനല്‍ രേഖകള്‍ എല്ലാം കൈമാറാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ടെസ്റ്റ് ഡ്രൈവ്

നേരത്തെ സൂചിപ്പിച്ചത് സ്വന്തമായും മെക്കാനിക്കിനെ കൊണ്ടും ചെറിയ ദൂരം കാര്‍ ഓടിച്ച് പരിശോധിക്കുക. സസ്‌പെന്‍ഷന്‍ മികവ്, എഞ്ചിന്‍ ശബ്ദം, ബ്രേക്കിംഗ്, ഗിയറുകള്‍, സ്റ്റീയറിംഗ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ എല്ലാം ഡ്രൈവിംഗില്‍ വിലയിരുത്തുക.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

കാര്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഉടനടി വാങ്ങുന്നതിന് മുമ്പെ കുറച്ച് ദൂരം ഓടിച്ച് ടെസ്റ്റ് ഡ്രൈവ് നടത്തേണ്ടത് അനിവാര്യമാണ്. ഇവിടെ മെക്കാനിക്കിന്റെ അഭിപ്രായവും മുഖവിലയ്ക്ക് എടുക്കണം.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

എക്സ്റ്റീരിയര്‍

കാഴ്ചയില്‍ ഭംഗിയേറിയതാണെങ്കില്‍ കാര്‍ നല്ലതാണെന്ന ചിന്താഗതി ഉപേക്ഷിക്കുക. മുന്‍കാല ഉടമസ്ഥന്‍ കാറിനെ എങ്ങനെ പരിപാലിച്ചു എന്നത് സൂക്ഷമ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഒരുപക്ഷെ വില്‍പനയ്ക്ക് വേണ്ടി മാത്രം കഴുകി പോളിഷ് ചെയ്താകാം കാര്‍ എത്തുക. അതിനാല്‍ എക്സ്റ്റീരിയര്‍ പെയിന്റിംഗിനെ കൃത്യമായി വിലയിരുത്തുക. ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന നിറവ്യത്യാസങ്ങള്‍ അപകടത്തില്‍പ്പെട്ടതിന്റെ സൂചനയാണ്.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

കൂടാതെ തുരുമ്പെടുത്ത ഭാഗങ്ങളുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഒപ്പം ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡുകളും പരിശോധിക്കണം. അവ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തിന്റെ അവസാന രണ്ടക്കം കോണുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതും വാഹനം നിര്‍മ്മിച്ച വര്‍ഷവും തമ്മില്‍ ഒത്തുനോക്കിയാല്‍ അവ മാറിയിട്ടുണ്ടോ എന്ന് മനസിലാക്കാം.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഇന്റീരിയര്‍

കാറിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കാന്‍ ഇന്റീരിയറിനും സാധിക്കും. അപ്‌ഹോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡ് എന്നിവയുടെ അവസ്ഥ വിലയിരുത്തുക. ആക്‌സിലറേറ്റര്‍, ക്ലച്ച്, ബേക്ക് എന്നിവയുടെ അമിത തേയ്മാനം കാര്‍ ഏറെക്കാലം ഉപയോഗിച്ചെന്നതിന്റെ തെളിവാണ്.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

വിലപേശല്‍

കാര്‍ കൃത്യമായി പരിശോധിച്ചാല്‍ അതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച് നിങ്ങള്‍ക്ക് വ്യക്തമായി ചിത്രം ലഭിക്കും. ഇത് കാറിന്റെ മൂല്യം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഉടമസ്ഥന്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് ഒത്ത മൂല്യം കാറിനുണ്ടോ എന്ന് ആദ്യം നിശ്ചയിച്ച് ഉറപ്പ് വരുത്തുക. കാറിലെ ഉടമസ്ഥന് മുന്നില്‍ ചൂണ്ടിക്കാട്ടി വിലപേശാം.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ഇനി അവിശ്വസനീയമായ വിലക്കിഴിവാണ് കാറില്‍ ലഭിക്കുകയെങ്കില്‍ കാര്യങ്ങള്‍ ഒന്ന് കൂടി പരിശോധിച്ച് ഉറപ്പ് വരുത്തുക. വമ്പന്‍ ഓഫറുകള്‍ക്ക് പിന്നില്‍ വലിയ ചതിക്കുഴികള്‍ ഉണ്ടാകാം.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; പഴയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

  • ടയറുകള്‍, വീലുകള്‍, സ്‌പെയര്‍ വീലുകള്‍ എന്നിവ പ്രത്യേകം പരിശോധിക്കണം.
  • ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക് സംവിധാനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കണം.
  • Trending DriveSpark YouTube Videos

    Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Tips To Buy A Used Car In India With No Regrets. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X