ഓടിക്കുന്നവന്റെ മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

Written By:

നമ്മളിങ്ങനെ സൈക്കിളോടിച്ചോണ്ട് പോകുമ്പോൾ പെട്ടെന്ന് അരിശം വരുന്നു. ഇങ്ങനെ വരുന്നത് വലിയ അപകടമാണ്. അടുത്തുള്ള ആരെയെങ്കിലും നമ്മൾ കയറി അടിച്ചേക്കാം. ഇല്ലെങ്കിൽ റോഡിലെ ഏതെങ്കിലും വാഹനത്തിന്റെ പോക്കിനെ നമുക്ക് തെറ്റിക്കാനും അപകടമുണ്ടാക്കാനും സാധിച്ചേക്കാം. മനുഷ്യന്റെ കാര്യങ്ങൾ വളരെ ദുർബലവും താൽക്കാലികവുമൊക്കെയാണ്.

യാത്ര ചെയ്യുന്നയാളുടെ വികാരങ്ങൾ പുറമേക്ക് കാണിച്ചുകൊടുക്കാൻ വാഹനത്തിന് സാധിക്കുകയാണെങ്കിലോ? അത്താണ് ബിയോറോ എന്ന ഈ സൈക്കിൾ ചെയ്യുന്നത്.

മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

സൈക്കിളിൽ യാത്ര ചെയ്യുന്നയാളുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് അത് സൈക്കിളിന്റെ നിറങ്ങൾ മാറ്റിക്കൊണ്ട് പ്രതിഫലിപ്പിക്കുകയാണ് ഈ കൺസെപ്റ്റ് ചെയ്യുന്നത്.

മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

ഇതൊരു ബയോമെട്രിക് പരിപാടിയാണ്. ഇത്തരം ഷർട്ടുകളും മറ്റും ഇതിവകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. ശരീരത്തിന്റെ താപനിലയിലുണ്ടാകുന്ന മാറ്റം, ഹൃദയസ്പന്ദനം തുടങ്ങിയവയെല്ലാം ഡിറ്റക്റ്റ് ചെയ്താണ് ധരിക്കുന്നയാളുടെ 'തൽസമയവികാരം' ഇത്തരം ഷർട്ടുകൾ നിറം മാറ്റി പ്രകടിപ്പിക്കുന്നത്. ഇതേ സാങ്കേതികത തന്നെയാണ് ഈ സൈക്കിളിലും പ്രയോഗിച്ചിരിക്കുന്നത്.

മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

ഒരു സ്റ്റാർട് അപ് കമ്പനിയായ സെൻസ് ഓറയാണ് ഈ സൈക്കിൾ കൺസെപ്റ്റിനു പിന്നിലുള്ളത്.

മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

വിയർപ്പ്, ഹൃദയസ്പന്ദനം തുടങ്ങിയവ അളക്കുന്ന പലതരം സെൻസറുകൾ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്നു. സൈക്കിളിന്റെ ഹാൻഡ് ഗ്രിപ്പിലും മറ്റുമായി ഈ സെൻസറുകൾ ഇടംപിടിക്കുന്നു.

മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

സ്മാർട്ഫോണിനെ ഈ സൈക്കിളുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇതിനായി ഒരു ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇത് സൈക്കിളിന്റെ സെന്റർ കൺസോളായി പ്രവർത്തിക്കും.

മൂഡ് മാറിയാൽ സൈക്കിളിന്റെ നിറം മാറും!

മൂഡ് മാറുന്നത് തിരിച്ചറിഞ്ഞ് നിറം മാറുക മാത്രമല്ല സൈക്കിൾ ചെയ്യുക. യാത്രക്കാരനോട്/കാരിയോട് സംവദിക്കുകയും ചെയ്യും ഈ സൈക്കിൾ. ഉദാഹരണത്തിന് വഴിയിൽ ഒരു പെൺകിടാവിനെ കണ്ട് യാത്രക്കാരന്റെ മൂഡങ്ങോട്ട് മാറി എന്നിരിക്കട്ടെ. മൂഡ് മാറിയതോടെ നിറം മാറിയ കാര്യവും മാനം കേറി പൊതുസ്വത്തായി മാറുകയാണ് എന്ന വസ്തുതയും സൈക്കിൾ അറിയിക്കും. ഉടൻ നല്ലപിള്ളയായിക്കോണം!

കൂടുതൽ

കൂടുതൽ

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

ഓട്ടോക്കാരനെ വെറുക്കുന്ന നഗരവാസികൾ!

ബോളിവുഡ് താരങ്ങൾക്ക് എന്താണിത്ര സമ്മാന ദൗർബല്യം?

പിജെ കുര്യന്‍റെ വണ്ടിക്കഥ

ഫ്രിസ്സിയുടെ അപൂര്‍വ ചിത്രങ്ങള്‍

കൂടുതല്‍... #concept #bicycle
English summary
Biora concept bike detects your emotions while you are riding.
Story first published: Friday, September 18, 2015, 8:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark