റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് ലോഞ്ച് ചെയ്തു

അന്താരാഷ്ട്ര വിപണിയില്‍ പലയിടങ്ങളിലും ഇതിനകം തന്നെ പുറത്തിറങ്ങുകയും വന്‍ ആരാധകനിരയെ സൃഷ്ടിക്കുകയും ചെയ്ത റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ 2014 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 1.1 കോടി മുതല്‍ 1.65 കോടി രൂപ വരെയാണ് വേരിയന്റുകളുടെ വില.

ഹമാൻ മോഡിഫൈഡ് റെയ്ഞ്ച് റോവർ

തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഹനം വരുന്നത്. പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ച ചാസി വാഹനത്തിന് നിര്‍ണായകമായ ഭാരക്കുറവ് സമ്മാനിച്ചിരിക്കുന്നു. മുന്‍ പതിപ്പിനെ അപേക്ഷിച്ച് 420 കിലോഗ്രാം ഭാരക്കുറവ് പുതിയ പതിപ്പിനുണ്ട്!

എന്‍ജിന്‍

എന്‍ജിന്‍

രണ്ട് എന്‍ജിന്‍ വേരിയന്റുകളാണ് ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിനുള്ളത്. 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനും 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനും. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 292 കുതിരകളുടെ കരുത്താണ്. 600 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും. 0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ 7.2 സെക്കന്‍ഡ് സമയമെടുക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 222 കിലോമീറ്റര്‍

എന്‍ജിന്‍

എന്‍ജിന്‍

510 കുതിരകളുടെ കരുത്താണ് 5 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത്. 625 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 5.3 സെക്കന്‍ഡ് മാത്രമാണ് എടുക്കുക. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്ന് വേഗപ്പൂട്ടിട്ട് തടുത്തിരിക്കുന്നു.

സല്‍മാനും റെയ്ഞ്ച് റോവറും

2014 Range Rover Sport launched

ലോകത്തിലെമ്പാടും ലാന്‍ഡ് റോവര്‍ സ്‌പോര്‍ട് ഇന്നുവരെ 4,20,000 യൂണിറ്റ് വിറ്റുപോയിട്ടുണ്ട്. വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വന്‍ സന്നാഹങ്ങളോടെയാണ് അമേരിക്കയില്‍ വെച്ച് ലോഞ്ച് ചെയ്യപ്പെട്ടത്. നടപ്പ് ജെയിംസ് ബോണ്ട്, ഡാനിയേല്‍ ക്രെയ്ഗ് മാന്‍ഹാട്ടനിലെ തെരുവുകളിലൂടെ റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് ഓടിച്ചാണ് ലോഞ്ച് നടത്തിയത്.

2014 Range Rover Sport launched

മുന്‍വശത്തു നിന്നുള്ള കാഴ്ചയില്‍ ഇവോക്കിന് സമാനമെന്നു വിളിക്കാവുന്ന അഗ്രസീവായ സൗന്ദര്യം പകരുന്നതിനോടൊപ്പം കുലീനതയെയും ചേര്‍ത്തു പിടിക്കാന്‍ 2014 റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിന് സാധിച്ചിട്ടുണ്ട്. മോട്ടോറുകലകം ഈ വാഹനത്തെ ഇത്രകണ്ട് ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നായി സന്തുലിതമായ ഡിസൈനാണെന്നു വേണമെങ്കില്‍ പറയാം.

അനുഷ്കയുടെ റെയ്ഞ്ച് റോവർ

2014 Range Rover Sport launched

അല്‍കാന്‍ട്ര ലതറിലാണ് റെയ്ഞ്ച് റോവര്‍ ഇന്റീരിയര്‍ വരുന്നത്. പിയാനോ ബ്ലാക് വുഡിന്റെ സാന്നിധ്യം ഇന്റീരിയറില്‍ കാണാം.

പെണ്ണുങ്ങളുടെ കാർ ഓഫ് ദി ഇയർ

More from DriveSpark

Article Published On: Friday, October 18, 2013, 13:08 [IST]
English summary
Land Rover has launched the 2014 Range Rover Sport in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X