ഷെവർലെ ട്രെയ്ൽബ്ലേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Written By:

ഷെവർലെ ട്രെയ്‌ൽബ്ലേസർ എസ്‌യുവി ഇന്ത്യൻ നിരത്തുകളിലെത്തി. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 26.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില. ആമസോണിലൂടെ ട്രെയ്ൽബ്ലേസർ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ട്രെയ്ൽബ്ലേസർ എസ്‌യുവിയെ അടുത്തറിയാം താഴെ.

എൻജിൻ

എൻജിൻ

2.8 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ട്രെയില്‍ബ്ലേസറാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. ഈ എന്‍ജിനോടൊപ്പം ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും വാഹനം ലഭിക്കും. 187 കുതിരശക്തിയും 470 എന്‍എം ചക്രവീര്യവുമാണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

ഷെവർലെ ട്രെയ്ൽബ്ലേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ജനറല്‍ മോട്ടോഴ്‌സിന്റെ കോളൊറാഡോ പിക്കപ് ട്രക്കിനെ അടിസ്ഥാനമാക്കിയാണ് ട്രെയില്‍ബ്ലേസര്‍ എസ്‌യുവി നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡി ഫ്രെയിം മോണോകോക്ക് അല്ല.

ഷെവർലെ ട്രെയ്ൽബ്ലേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയില്‍ വന്‍ മത്സരമാണ് ഷെവര്‍ലെ ട്രെയില്‍ബ്ലേസറിന് നേരിടാനുള്ളത്. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഏകാധിപത്യ വാഴ്ചയുള്ള സെഗ്മെന്റിലാണ് വാഹനം ഇരുപ്പുറപ്പിക്കേണ്ടത്. മിത്സുബിഷി പജീറോ, ഹ്യൂണ്ടായ് സാന്റ ഫെ, ഫോഡ് എന്‍ഡീവര്‍ എന്നിവയാണ് മറ്റ് എതിരാളികള്‍.

ഷെവർലെ ട്രെയ്ൽബ്ലേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

4,878 മില്ലിമീറ്റര്‍ നീളവും 1,902 മില്ലിമീറ്റര്‍ വീതിയും 1,834 മില്ലിമീറ്റര്‍ ഉയരവും ട്രെയില്‍ബ്ലേസറിനുണ്ട്. ഏഴ് സീറ്റുകളാണ് വാഹനത്തിലുള്ളത്.

സുരക്ഷ

സുരക്ഷ

ആന്റി ലോക്ക് ബ്രേക്കിങ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, റിയർ പാർക്ക് അസിസ്റ്റ് എന്നീ സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

ഷെവർലെ ട്രെയ്ൽബ്ലേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഷെവർലെയുടെ മൈലിങ്ക് സിസ്റ്റം എന്റർടെയ്ൻമെന്റ് സംവിധാനവുമായി ചേർത്തിട്ടുണ്ട്. ഇത് ഡ്രൈവറുടെ മൊബൈൽ ഫോണുമായി എന്റർടെയ്ൻമെന്റ് സിസ്റ്റത്തെ ബന്ധിപ്പിക്കാനുള്ള ഓപ്ഷനാണ്. 7 ഇഞ്ച് ടച്ച്സ്ക്രീനാണ് വാഹനത്തിൽ ചേർത്തിട്ടുള്ളത്.

ഷെവർലെ ട്രെയ്ൽബ്ലേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയിൽ ഇനി വരാനുള്ള ഷെവർലെ വാഹനം സ്പിൻ എംപിവി മോഡലാണ്. ഈ വാഹനത്തിന്റെ വരവിനെപ്പറ്റി ഊഹങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്.

കൂടുതൽ

കൂടുതൽ

ഭൂമിയിലെ ഏറ്റവും വലിയ വാഹനങ്ങളെ കണ്ടിട്ടുണ്ടോ?

ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡ് കാണാം

ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങള്‍

10 വമ്പന്‍ കാര്‍ ശേഖരണക്കാര്‍

സഫാരിയുടെ ഡിസൈന്‍ ടാറ്റ കോപ്പിയടിച്ചത് എവിടെ നിന്ന്?

കൂടുതല്‍... #chevrolet trailblazer
English summary
Chevrolet Launches Trailblazer In India.
Story first published: Wednesday, October 21, 2015, 17:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark