വിന്റേജ് സൗന്ദര്യവുമായി റോള്‍സ് റോയ്‌സ് ഡോണ്‍

Written By:

40കളിലും 50കളിലും റോള്‍സ് റോയ്‌സില്‍ നിന്നും പുറത്തിറങ്ങിയ 'ഡോണ്‍' കൂപെകള്‍ കാറുകളിലെ ക്ലാസിക് നിര്‍മിതികളുടെ കൂട്ടത്തില്‍ പെടുന്നു. ഈ മോഡലിനെ ആധാരമാക്കി ഒരു പുതിയ കാർ നിര്‍മിച്ചെടുത്ത് വിപണിയിലെത്തിക്കുകയാണ് റോള്‍സ് റോയ്‌സ് ഇപ്പോള്‍. റോള്‍സ് റോയ്‌സ് ഡോണ്‍ കണ്‍വെര്‍ടിബ്ള്‍ മോഡല്‍ 1952ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ഡോണ്‍ കണ്‍വെര്‍ടിബിള്‍ മോഡലിന്റെ ഡിസൈനിനെയാണ് അടിസ്ഥാന മാതൃകയാക്കുന്നത്.

ലോസ് ആഞ്ജലസില്‍ നടന്ന വാര്‍ഷിക ഡീലര്‍ മീറ്റിങ്ങില്‍ വെച്ചാണ് ഈ പേര് റോള്‍സ് റോയ്‌സ് പ്രഖ്യാപിച്ചത്.

റോൾസ് റോയ്സ് ഡോൺ

ഡിസൈനില്‍ വിന്റേജ് സ്വഭാവം കാണാൻ സാധിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഒരു ആധുനിക ക്ലാസ്സിക്കായി ഈ കാർ മാറുമെന്നാമ് പ്രതിക്ഷിക്കപ്പെടുന്നത്. അത്യാധുനികമായ സന്നാഹങ്ങളോടെയാണ് ഈ മോഡൽ വരുന്നത്.

ആകെ 28 എണ്ണം മാത്രമേ വിപണിയിലെത്തൂ എന്നറിയുക. ഇവയെല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവയാണ്. 6.6 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് ഡോണ്‍ കണ്‍വെര്‍ടിബ്ള്‍ മോഡലിലുള്ളത്. ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജറും ഘടിപ്പിച്ചിരിക്കുന്നു.

റോൾസ് റോയ്സ് ഡോൺ-01

624 കുതിരശക്തിയും 800 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും ഡോണ്‍ ഡ്രോപ്‌ഹെഡ്. 8 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഈ വാഹനം വിപണി പിടിക്കും.

റോൾസ് റോയ്സ് ഡോൺ-02
കൂടുതല്‍... #rolls royce #auto news
English summary
Rolls-Royce Dawn Is The New Sensuous Drophead Launching Next Year.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark