സിസർ ഡോറുകളുമായി മാരുതി 800!!
പഴയ മാരുതി 800 മോഡലുകളെ മോഡിഫിക്കേഷൻ ചെയ്തത് നമ്മൾ കുറെ കണ്ടിട്ടുണ്ട്. അവയിൽ സിസർ ഡോറുകളുള്ള ഒരെണ്ണമില്ലെന്ന് ഏതാണ്ടുറപ്പാണ്. നമ്മളിന്ന് ചർച്ചയ്ക്കെടുക്കുന്ന കാറിന്റെ പ്രത്യേകത സിസർ ഡോറുകളാണ്.
മാരുതി ആള്‍ട്ടോ കെ10 മോഡിഫൈ ചെയ്യാം
സാധാരണമായി സൂപ്പർകാറുകളിൽ കണ്ടുവരുന്ന ഈ ഡിസൈൻ സവിശേഷത മാരുതി 800 മോഡലിന് ഏറെ ചേരുന്നുണ്ട് എന്ന കാര്യത്തിൽ സന്ദേഹമില്ല. താഴെ ചിത്രങ്ങൾ കാണാം.

വൻതോതിലുള്ള പണികളാണ് ഈ കാറിൽ നടത്തിയിട്ടുള്ളത്. അതിലൊന്നു മാത്രമാണ് സിസർ ഡോറുകൾ.
ആൾട്ടോ കെ10 അർബാനോ: മാരുതിക്ക് ക്വിഡ് പേടി?
പല കാറുകളിൽ നിന്നുള്ള ഘടകഭാഗങ്ങളാണ് ഈ മോഡിഫിക്കേഷനു വേണ്ടി ഉഫയോഗിച്ചിട്ടുള്ളത്. ഹ്യൂണ്ടായ് ആക്സന്റിൽ നിന്നുള്ളതാണ് ഈ വാഹനത്തിന്റെ ഹെഡ്‌ലാമ്പുകൾ.
റിനോ ക്വിഡ് ആൾട്ടോ 800നെ പരാജയപ്പെടുത്തുമോ?: ഒരു താരതമ്യം
ബോഡിക്ക് പൊതുവിൽ ചുവപ്പ് നിറമാണ് പൂശിയിട്ടുള്ളത്. റൂഫിൽ വെള്ളപ്പെയിന്റടിച്ചിരിക്കുന്നു. ഒരു പനോരമിക് സൺറൂഫും വാഹനത്തിലുണ്ട്.
മാരുതി ആള്‍ട്ടോ 800ലും കെ10ലും എബിഎസ് ഘടിപ്പിക്കുന്നു!

വലിപ്പമേറിയ മെഷ് ഗ്രില്ലാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ബംപർ ഡിസൈനും മാരുതിയുടേതല്ല. ബംപറിൽ ഡേടൈം റണ്ണിങ് ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു.
മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു
വാഹനത്തിൽ ഒരു ഹൂഡ് സ്കൂപ്പ് ചേർത്തിരിക്കുന്നതും ശ്രദ്ധിക്കുക. പിൻവശത്ത് ഒരു സ്പോയ്‌ലർ നൽകിയിട്ടുണ്ട്. പിന്നിൽ ബൂട്ട് ഡോറിൽ പ്ലാസ്റ്റികത് ക്ലാഡിങ് ഘടിപ്പിച്ചിട്ടുണ്ട്.
ആദ്യത്തെ 800 മാരുതി തന്നെ വാങ്ങും? മമ്മൂട്ടി പിന്‍വാങ്ങുന്നു?
വലിപ്പമേറിയ ബംപറാണ് പിന്നിലുള്ളത്. ഇതിൽ രണ്ട് എക്സോസ്റ്റ് പൈപ്പുകൾ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ലാമ്പുകൾ ഫോക്സ്‌വാഗൺ പോളോയുടേതാണ്.
അവസാനത്തെ മാരുതി 800 പുറത്തിറങ്ങി


Click it and Unblock the Notifications








