ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന 10 യൂട്ടിലിറ്റി കാറുകൾ
വിൽപനാ കണക്കുകൾ നോക്കുമ്പോൾ യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഡിമാൻഡ് ഏറിവരുന്നതായാണ് കാണുന്നത്. നവ മധ്യവർഗം എന്ന പേരിലറിയപ്പെടുന്ന ഒരു പുതിയ സാമ്പത്തികവർഗം ഇന്ത്യയിലുണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ പത്തുവർഷക്കാലത്തിനിടെ മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ നടന്ന വലിയ സാമ്പത്തിക മുന്നേറ്റമാണ് ഈ വർഗത്തെ ഉണ്ടാക്കിയത്. ഈ പുത്തന്മാരുടെ പക്കൽ നിറയെ 'പുത്തൻ' ഉണ്ടെന്നും പറയപ്പെടുന്നു.
ചെന്നൈയിലെ പ്രേതബാധയുള്ള റോഡുകൾ
ഇവരെല്ലാം കൂടി ഒത്തുപിടിച്ചപ്പോൾ ഇന്ത്യയുടെ കാര്യവിപണിയിൽ എന്തെല്ലാം സംഭവിച്ചില്ല!? പുതിയപുതിയ സെഗ്മെന്റുകൾ തന്നെ രൂപപ്പെട്ടു. പ്രസ്തുത സെഗ്മെന്റുകളിൽ ഇറങ്ങുന്ന കാറുകളെ അവർ മത്സരിച്ചു വാങ്ങി. എസ്‌യുവി (സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾ) സെഗ്മെന്റിൽ വമ്പനൊരു വളർച്ചയുണ്ടാകുന്നതും ഇക്കാലത്താണ്.
ഇവിടെ നമ്മൾ, ഇപ്പറഞ്ഞ എസ്‌യുവി വിഭാഗത്തിൽ സെപ്തംബർ മാസം വിറ്റഴിച്ച വാഹനങ്ങളുടെ കണക്കെടുക്കുന്നു. ഏറ്റവും വിറ്റ പത്തെണ്ണം!

10. ടൊയോട്ട ഫോർച്യൂണർ
യൂട്ടിലിറ്റി കാറുകളുടെ വിപണിയിൽ ഒരു വൻ സാന്നിധ്യമാണ് ടൊയോട്ട. ടൊയോട്ടയുടെ ഫോർച്യൂണർ എസ്‌യുവിയാണ് വിൽപനയിൽ പത്താം സ്ഥാനത്ത് നിൽക്കുന്നത്. ആകെ 1,089 എണ്ണം വിറ്റഴിച്ചു. ഫോർച്യൂണറിന്റെ ബേസ് വേരിയന്റിന് മുംബൈ നിരക്ക് പ്രകാരം 29.08 ലക്ഷം രൂപയാണ് വില.

09. മാരുതി എർറ്റിഗ
എംപിവി വിഭാഗത്തിലേക്ക് ഏറെ പ്രതീക്ഷയോടെ മാരുതി കൊണ്ടുവന്ന എർറ്റിഗ പ്രതീക്ഷിച്ചപോലെ നീങ്ങുന്നില്ല. ഈ കാറിനെ ഒമ്പതാം സ്ഥാനത്തെത്തിച്ചത് 2,641 യൂണിറ്റ് വിൽപനയാണ്. ഇത് ഒരു വലിയ ഇടിവാണെന്നു കാണാം. 2014 സെപ്തംബറിൽ എർറ്റിഗയുടെ 5,672 യൂണിറ്റ് വിറ്റഴിച്ചിരുന്നു മാരുതി. ബേസ് വേരിയന്റിന്റെ ഓൺറോഡ് വില പെട്രോൾ: 6.94 ലക്ഷം, ഡീസൽ: 8.88 ലക്ഷം.

08. മഹീന്ദ്ര എക്സ്‌യുവി500
എക്സ്‌യുവി500 മോഡൽ വിൽപനയിൽ എട്ടാം സ്ഥാനത്താണ് വരുന്നത്. ആകെ 3,110 യൂണിറ്റ് വിറ്റു. മുംബൈ നിരക്ക് പ്രാകാരം 13.30 ലക്ഷം രൂപയാണ് ഓൺറോഡ് വില.

07. ഫോഡ് ഇക്കോസ്പോർട്
തുടക്കമിട്ടത് ഇക്കോസ്പോർടാണ്. പിന്നീട് എതിരാളികൾ ഒന്നായി, രണ്ടായി വളർന്നു. ഇപ്പോൾ ചറപറാ വണ്ടികൾ വരുന്ന സെഗ്മെന്റാണിത്. വിൽപന കഴിഞ്ഞവർഷത്തെക്കാളും ആയിരത്തി നാനൂറോളം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ വിൽപന 3,121 എണ്ണമാണ്. ഓൺറോഡ് വില പെട്രോളിന്: 7,90 ലക്ഷം. ഡീസലിന് 9.46 ലക്ഷം.

06. മാരുതി എസ് ക്രോസ്സ്
ആറാം സ്ഥാനത്ത് വരുന്നത് ഈയിടെ വിപണി പിടിച്ച മാരുതി എസ് ക്രോസ്സ് ആണ്. ആകെ 3,603 യൂണിറ്റ് വിറ്റു. 9.95 ലക്ഷത്തിലാണ് ഈ ഡീസൽ എൻജിൻ കാറിനെ ഓൺറോഡ് വില.

05. മഹീന്ദ്ര സ്കോർപിയോ
സ്കോർപിയോ പുതുക്കി എത്തിയിട്ട് അധികമായിട്ടില്ല. വിൽപന കഴിഞ്ഞവർഷം ഇതേ കാലയളവിലുണ്ടായതിനെക്കാൾ കുറവാണ്. ഇത്തവണ 4,313 യൂണിറ്റാണ് വിറ്റത്. കഴിഞ്ഞവർഷമിത് 6,060 യൂണിറ്റായിരുന്നു. മുംബൈ ഷോറൂം നിരക്കിനെ ആധാരമാക്കിയ ഓൺറോഡ് വില 9.99 ലക്ഷം രൂപയാണ്.

04. മഹീന്ദ്ര ടിയുവി
പുറത്തിറങ്ങിയ മാസം തന്നെ അതറുന്ന വിൽപന പിടിക്കാൻ ടിയുവിക്ക് സാധിച്ചു. വിൽപനയിൽ നാലാം സ്ഥാനത്താണ് ഈ വാഹനം. ആകെ 4,321 യൂണിറ്റാണ് സെപ്തംബറിൽ വിറ്റത്. ബേസ് വേരിയന്റിന് ഓൺറോഡ് വില 8.18 ലക്ഷം രൂപ മാത്രമേയുള്ളൂ.

03. ടൊയോട്ട ഇന്നോവ
ആകെ 5,430 യൂണിറ്റാണ് വിൽപന. ഒരുവർഷം മുമ്പ് ഇതേ കാലയളവിൽ 5,876 എണ്ണം വിറ്റിരുന്നു. ഓൺറോഡ് നിരക്ക് 14.71 ലക്ഷത്തിൽ തുടങ്ങുന്നു.

02. ബൊലെറോ
മഹീന്ദ്രയുടെ ബൊലെറോ യാണ് വിൽപനയിൽ രണ്ടാം സ്ഥാനത്ത് വരുന്നത്. മഹീന്ദ്ര ആകെ 5,585 യൂണിറ്റ് ബൊലെറോ വിറ്റഴിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 8,541 എണ്ണം വിറ്റഴിച്ചിരുന്നു എന്നറിയുക! കടുത്ത മത്സരം ബൊലെറോയെ പ്രശ്നത്തിലാക്കുന്നുണ്ട്. ബേസ് വേരിയന്റിന്റെ ഓൺറോഡ് വില 7.25 ലക്ഷം രൂപ.

01. ഹ്യൂണ്ടായ് ക്രെറ്റ
വിൽപനയിൽ ഒന്നാം സ്ഥാനം കൈയടക്കിയിരിക്കുന്നത് ഈയിടെ വിപണിയിലെത്തിയ ക്രെറ്റ എസ്‌യുവിയാണ്. കാശ് മൊതലാകുന്നു എന്നതാണ് ഈ കാറിലേക്ക് ആളുകൾ ചെന്നുചേരുന്നതിന് കാരണം. ബൊലെറോയെ പിന്തള്ളിയാണ് ഈ വാഹനം ഒന്നാമതെത്തിയിരിക്കുന്നത്. 7,256 യൂണിറ്റ് വിറ്റു സെപ്തംബറിൽ. ബേസ് വേരിയന്റുകളുടെ വില, പെട്രോൾ: 9.98 ലക്ഷം, ഡീസൽ: 11.13 ലക്ഷം.

കൂടുതൽ
ഇന്ത്യയിൽ മോശം വിൽപനയുള്ള 10 കാറുകൾ
ഇതിഹാസം തീര്‍ത്ത 10 മോട്ടോര്‍സൈക്കിളുകള്‍
മോട്ടോര്‍വണ്ടികളും മലയാളസിനിമാഗാനങ്ങളും


Click it and Unblock the Notifications








