ഫോക്സ്‌വാഗനെ രക്ഷിക്കാൻ അഞ്ചിന പരിപാടിക്ക് സാധിക്കുമോ?

By Santheep

ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ വൻ തിരിച്ചടി നേരിടുകയാണ്. വിൽപനയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. 15 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം നേരിടുകയാണ് കമ്പനി. അമേരിക്കൻ എമിഷൻ തട്ടിപ്പ് പുറത്തുവന്നതിനു ശേഷം കമ്പനി നേരിടുന്നത് 1.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ്.

പ്രശ്നപരിഹാരത്തിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരികയാണ്. ഒരു അഞ്ചിന പരിപാടിയായി ഈ പരിഹാരശ്രമങ്ങളെ അവതരിപ്പിക്കുകയാണ് ഫോക്സ്‌വാഗൺ. ഈ പരിപാടിക്ക് ഫോക്സ്‌വാഗണെ രക്ഷിക്കാൻ കഴിയുമോ? പരിശോധിക്കാം.

ഫോക്സ്‌വാഗനെ രക്ഷിക്കാൻ അഞ്ചിന പരിപാടിക്ക് സാധിക്കുമോ?

ഫോക്സ്‌വാഗൺ സിഇഒ മാറ്റ്തിയാസ് മുള്ളർ നിലനിൽപിന്റെ തന്ത്രങ്ങൾ മെനയുകയാണ്. ലോബീയിങ് മുതൽ പരസ്യപ്രചാരങ്ങൾ വരെയുള്ള എല്ലാ ആയുധങ്ങളും പുറത്തെടുത്താണ് ഫോക്സ് കളിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പുറത്തുവന്ന ചില വാർത്തകൾ, അമേരിക്കയുടെ അധികൃതർ തയ്യാറാക്കിയ എമിഷൻ റിപ്പോർട്ട് കാണാതായെന്ന് അറിയിച്ചിരുന്നു! അടുത്ത താളുകളിൽ ഫോക്സ്‌വാഗന്റെ അഞ്ചിന പരിപാടി.

പരിപാടി 01

പരിപാടി 01

ഡീസൽ ഗേറ്റ് സ്കാൻഡൽ എന്ന് അമേരിക്കൻ മാധ്യമങ്ങൾ പേരിട്ട ഈ തട്ടിപ്പിന്റെ ഇരകളായ 11 ദശലക്ഷം ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനാണ് ഫോക്സ്‌വാഗൺ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത്.

പരിപാടി 02

പരിപാടി 02

ഫോക്സ്‌വാഗൺ ഒരു ആഭ്യന്തര അന്വേഷണം നടത്തിവരുന്നുണ്ട്. ഈ തട്ടിപ്പിനു പിന്നിൽ 'ആരാണ്' എന്നതാണ് അന്വേഷണവിഷയം. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഉള്ളുകള്ളികൾ പുറത്തുകൊണ്ടുവരികയാണ് അടുത്ത പരിപാടി. പണി ആര് പറ്റിച്ചതായാലും കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് കമ്പനി സിഇഒ അറിയിക്കുന്നു.

പരിപാടി 03

പരിപാടി 03

കമ്പനിക്കകത്ത് 'സാംസ്കാരികവും മാനേജീരിയലുമായ' മാറ്റങ്ങൾ വരുത്തലാണ് അടുത്തപടി. എമിഷൻ തട്ടിപ്പിൽ കണ്ടത് നേട്ടങ്ങൾക്കായി എളുപ്പപ്പണി അനേഷിക്കുന്ന ഫോക്സ്‌വാഗനെയാണ്. ഇത് കമ്പനിക്കകത്തെ സാസംകാരികച്യുതിയിൽ നിന്ന് സംഭവിച്ചതാണ്. മാനേജീരിയൽ മാറ്റങ്ങൾഡ ഇതിനകം തന്നെ വെളിപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നിരവധി പേരെ കമ്പനി പുറത്താക്കിയതായി വാർത്തകൾ വരുന്നു.

പരിപാടി 04

പരിപാടി 04

ഫോക്സ്‌വാഗൺ ലോകത്തെമ്പാടുമായി പുറത്തിറക്കുന്ന 300 മോഡലുകളിൽ പ്രത്യേകമായി നടത്തുന്ന അന്വേഷണമാണ് മറ്റൊന്ന്. ഡിഫീറ്റ് ഡിവൈസ് എന്ന നിയമവിരുദ്ധമായ സോഫ്റ്റ്‌വെയർ ഏതെല്ലാം വാഹനങ്ങളിൽ കയറ്റിയിട്ടുണ്ടെന്ന് വിശദമായി പരിശോധിക്കും.

പരിപാടി 05.

പരിപാടി 05.

2018ാമാണ്ടോടെ ലോകത്തിന്റെ നെറുകയിൽ കേറുമെന്ന് ഫോക്സ്‌വാഗൺ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പുതിയ സംഭവങ്ങളുടെ വെളിച്ചത്തിൽ ലോകത്തിലെ ഏറ്റവും വലിയ കാർനിർമാതാവാകാനുള്ള പരിപാടികൾ നീട്ടിവെക്കും കമ്പനി.

കൂടുതൽ

കൂടുതൽ

ഫോക്‌സ്‌വാഗണ്‍ പേരുകള്‍ വരുന്ന വഴികൾ

111 കിമി മൈലേജുള്ള കാറിന് ഡിമാന്‍ഡേറുന്നു

ഫോക്സ്‌വാഗൺ തട്ടിപ്പ് 'മഞ്ഞുമലയുടെ മുകളറ്റം' മാത്രമെന്ന്!

ഫോക്സ്‌വാഗൺ സംഭവം: ഡീസൽ കാറുകളുടെ ചരമ പ്രഖ്യാപനം?

ഒരു വാനിൽ 51 പേരെ കുത്തിക്കയറ്റിയപ്പോൾ

More from DriveSpark

Article Published On: Friday, October 30, 2015, 10:45 [IST]
English summary
Volkswagen's 5 Point Action Plan To Revive Company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X