ഫോക്സ്‌വാഗൺ വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

By Santheep

ഫോക്സ്‌വാഗൺ വെന്റോ കപ്പിന് ഇന്ന് (ഓഗസ്റ്റ് 7) തുടക്കമാകും. ജെകെ ടയേഴ്സ് റേസിങ് ചാമ്പ്യൻഷിപ്പുമായി ചേർന്നാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ 2010 മുതൽ ഫോക്സ്‌വാഗൺ റേസിങ് മത്സരങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ വായിക്കാം താളുകളിൽ.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

പേര് സൂചിപ്പിക്കുന്നതു പോലെ വെന്റോ കപ്പ് ഒരു വൺ മേക്ക് റേസിങ് മത്സരമാണ്. ഫോക്സ്‌വാഗൺ വെന്റോ കാറുകൾ മാത്രമാണ് ഇതിലുപയോഗിക്കുക. ഡ്രൈവറുടെ ശേഷിയാണ് മൺ മേക്ക് മത്സരങ്ങളിൽ പരീക്ഷിക്കപ്പെടുന്നതെന്ന് ചുരുക്കം.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

റേസിങ് മത്സരങ്ങൾക്കായി പ്രത്യേകം സാങ്കേതികമാറ്റങ്ങൾ വരുത്തിയ വെന്റോ കാറുകളാണ് ഉപയോഗിക്കുക. ഇത്തവണത്തെ മത്സരം മുൻവഷങ്ങളിലേതിനെക്കാൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

1.4 ലിറ്റർ ശേഷിയുള്ള എൻജിനാണ് വെന്റോയിലുള്ളത്. 177.46 കുതിരശക്തിയും 250 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഒരു 6 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിലുള്ളത്. സാധാരണ വെന്റോ പതിപ്പുകളോട് യാതൊരു സാമ്യവുമില്ലാത്ത ശേഷിയാണ് ഈ എൻജിനുള്ളത്.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

റോൾ കെയ്ജ്, ഫയർ എക്സ്റ്റിംഗ്വിഷർ, റേസിങ് സീറ്റ് തുടങ്ങിയ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് ഫോക്സ്‌വാഗൺ വെന്റോ ട്രാക്കിലിറങ്ങുന്നത്. എഫ്ഐഎ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് റേസിങ് നടക്കുക.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

കോയിമ്പത്തൂർ കാരി മോട്ടോർ സ്പീഡ്‌വേയിലാണ് റേസിങ് നടക്കുന്നത്. ഒന്നാം റൗണ്ട് 7നാണ് തുടങ്ങുക. ഓഗസ്റ്റ് 9 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. നാല് റൗണ്ടുകളിൽ നിന്നാണ് വിജയിയെ കണ്ടെത്തുക.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

ഇതാദ്യമായിട്ടാണ് വെന്റോ കപ്പ് രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ പോളോ കപ്പ് ചാമ്പ്യന്‍ഷിപ്പ് നിലവില്‍ നടന്നുവരുന്നുണ്ട്.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കായി പ്രായോഗിക പദ്ധതികളുള്ള കാര്‍നിര്‍മാതാവാണ് ഫോക്‌സ്‌വാഗണ്‍. ഈ ജര്‍മന്‍ കാര്‍നിര്‍മാതാവ് രാജ്യത്ത് വണ്‍-മേക്ക് റേസിങ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലടക്കം നിരവധിയിടങ്ങളില്‍ ഇവ സംഭവിക്കുന്നു. ഇത്തരം റേസുകള്‍ക്കായി ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ വാഹനങ്ങളെ വിവിധരീതികളില്‍ ട്യൂണ്‍ചെയ്ത് സജ്ജമാക്കിയിട്ടുണ്ട്.

വെന്റോ കപ്പിന് ഇന്ന് കോയമ്പത്തൂരിൽ തുടക്കം

പ്രത്യേക ടെസ്റ്റുകൾ നടത്തിയാണ് ഫോക്സ്‌വാഗൺ വെന്റോ കപ്പിന് യോഗ്യതയുള്ളവരെ കമ്ടെത്തിയത്. ട്രാക്ക് റേസിങ്ങിന് സജ്ജമാക്കുന്ന ഈ ട്രെയിനിങ് പരിപാടി വളരെ കടുത്തതായിരിക്കും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് വ്യത്യസ്തമായ പരിശീലനപരിപാടികളാണുള്ളത്. ജൂനിയര്‍, പ്രോ വിഭാഗങ്ങളില്‍ മത്സരിക്കുന്നവര്‍ 8 ലക്ഷം രൂപയാണ് പ്രവേശനഫീസായി നല്‍കേണ്ടത്. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പങ്കെടുക്കാന്‍ 12 ലക്ഷം രൂപ അടയ്ക്കണം.

കൂടുതൽ

കൂടുതൽ

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

എന്തുകൊണ്ടാണ് റോഡുകളിൽ വർഷത്തിൽ 140,000 പേർ കൊല്ലപ്പെടുന്നത്

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക പാലം ചൈനയിൽ നിർമാണം പൂർത്തിയാക്കുന്നു

Article Published On: Friday, August 7, 2015, 10:45 [IST]
English summary
Volkswagen Vento Cup Begins On 7th August In Coimbatore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X