എന്തുകൊണ്ടാണ് റോഡുകളിൽ വർഷത്തിൽ 140,000 പേർ കൊല്ലപ്പെടുന്നത്

By Santheep

വർ‌ഷത്തിൽ ഒന്നരലക്ഷം പേർ കൊല്ലപ്പെടുന്നുണ്ട് നമ്മുടെ റോഡുകളിൽ എന്നുകേട്ടാൽ അതിലെന്തിത്ര പറയാനിരിക്കുന്നു എന്നായിരിക്കും ഒരു ശരാശരി ഇന്ത്യാക്കാരന്റെ മനോഭാവം. പുറത്തുള്ളവർ ഈ കണക്കെല്ലാം കേട്ട് അത്ഭുതപ്പെടുന്നത് കണ്ടിട്ടുവേണം നമുക്ക് അത്ഭതപ്പെടാൻ എന്നതാണ് സ്ഥിതി.

ഇതിനൊക്കെ ഒരു കാരണമുണ്ടാകുമല്ലോ എന്നാണ് ഈ ലേഖകൻ ചിന്തിക്കുന്നത്. ആലോചിച്ചുനോക്കിയാൽ ഒന്നല്ല, ഒരുപാട് കാരണങ്ങളുണ്ട് എന്ന് നമുക്കു ബോധ്യപ്പെടും. ഇത്രയധികമാളുകളുടെ കുരുതിക്കളമായി നമ്മുടെ നാട്ടിലെ റോഡുകൾ മാറുന്നതിന്റെ കാരണങ്ങളിലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത്.

01. കൂതറ ലൈസൻസ് സിസ്റ്റം

01. കൂതറ ലൈസൻസ് സിസ്റ്റം

ലൈസൻസ് നൽകുന്നിടത്തു തന്നെ തുടങ്ങുന്നു തകരാറുകൾ. ലോകത്തിലെ ഏറ്റവും കൂതറയായ ലൈസൻസ് സിസ്റ്റമാണ് നമ്മുടേത്. ഇത്രയെളുപ്പത്തിൽ വേരൊരു രാജ്യത്തും ലൈസൻസ് കിട്ടില്ല എന്നറിയുക.

02. പരിഹാസ്യമായ ഹെൽമെറ്റ് ധാരണം

02. പരിഹാസ്യമായ ഹെൽമെറ്റ് ധാരണം

ഹെൽമെറ്റ് തലയിലെടുത്തു വെക്കുന്നതുതന്നെ ആരൊക്കെയോ ചേർന്ന് നിർ‌ബന്ധിച്ചിട്ടാണ്. അതിന്റെ പട്ട മുറുക്കുന്നതിന് ആരും നിർബന്ധിക്കാറില്ല, അതുകൊണ്ട് നമ്മളത് ചെയ്യാറുമില്ല. എത്ര പിന്തിരിപ്പൻ രീതിയിലാണ് നമ്മുടെ തലച്ചോറ് പ്രവർത്തിക്കുന്നത് എന്ന് അത്ഭുതപ്പെടുക!

03. ഇരുപത്തിനാലാം മണിക്കൂറിന്റെ ദൈവങ്ങൾ

03. ഇരുപത്തിനാലാം മണിക്കൂറിന്റെ ദൈവങ്ങൾ

നേരിൽ കാണാത്തതിലൊക്കെ വിശ്വാസമുള്ള ഇന്ത്യാക്കാർക്ക് അപകടം നേരിൽ വരുന്നതു കണ്ടാലേ വിശ്വാസം വരൂ. ഇക്കാരണത്താൽ തന്നെ അപകടം ഒഴിവാക്കാനായി ഒന്നും ചെയ്യുക പതിവില്ല. തൊട്ടടുത്തെത്തുമ്പോൾ തൊന്നിയതെല്ലാം കാണിച്ചുകൂട്ടും. തൊട്ടടുത്തെത്തുമ്പോൾ ബ്രേക്കിടാം എന്നേ നമ്മൾ ചിന്തിക്കാറുള്ളൂ.

04. അക്ഷമ

04. അക്ഷമ

അങ്ങേയറ്റം അക്ഷമരും ആക്രാമകമായി പെരുമാറുന്നവരുമാണ് ഇന്ത്യാക്കാർ. നാട്ടുകാരെ തെറിവിളിച്ചും വഴിനടക്കുന്നവന്റെ നെഞ്ഞത്ത് കേറ്റിയുമെല്ലാം ഒരാറാട്ടാണ് റോഡിൽ.

05. തൊട്ടു..തൊട്ടില്ല...

05. തൊട്ടു..തൊട്ടില്ല...

സുരക്ഷിതമായ അകലം പാലിച്ചുവേണം വാഹനങ്ങൾ സഞ്ചരിക്കാൻ എന്നാണ് തിയറി. ഇന്ത്യയിൽ നമ്മൾ തൊട്ടു മുമ്പിലുള്ള വാഹനത്തോട് സുരക്ഷിതമായ അകലം പാലിക്കുന്നുവെന്നിരിക്കട്ടെ. പ്രസ്തുത അകലത്തിനിടയിൽ ഒരു ഓട്ടോക്കാരനോ ബൈക്കുകാരനോ കയറുന്നതാണ് നമ്മൾ കാണുക.

06. എബിഎസ്സോ? എംബിബിഎസ്സാണോ ഉദ്ദേശിച്ചത്?

06. എബിഎസ്സോ? എംബിബിഎസ്സാണോ ഉദ്ദേശിച്ചത്?

പുറംനാടുകളിൽ എബിഎസ് ഇല്ലാത്ത വാഹനം നിരത്തിലിറങ്ങുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല. നമ്മുടെ നാട്ടിൽ എബിഎസ് എന്താണെന്ന് ഡ്രൈവർമാർക്കുപോലും അറിയാത്ത സ്ഥിതിയാണുള്ളത്. ബ്രേക്കിടുമ്പോൾ ചക്രങ്ങൾ റോഡിൽ വഴുതിനീങ്ങി അപകടമുണ്ടാകുന്നത് തടയുന്ന സംവിധാനമാണിത്.

07. സ്വന്തം വഴി

07. സ്വന്തം വഴി

സ്വന്തം വഴി തെരഞ്ഞെടുക്കുന്നവരാണ് ഇന്ത്യാക്കാർ. ലേൻ മാറുന്നതിന് യാതൊരു മുൻകരുതലും നമ്മളെടുക്കുന്നില്ല.

08. റോഡിലെ സന്തോഷ് പണ്ഡിറ്റുമാർ

08. റോഡിലെ സന്തോഷ് പണ്ഡിറ്റുമാർ

റിയർവ്യൂ മിററുകൾ വാഹനത്തിന്റെ സൗന്ദര്യം കെടുത്തുന്നതായിട്ടാണ് ചിലർ കരുതുന്നത്. കൂതറയായ ഇന്ത്യൻ സിനിമകൾ സ്ഥിരം കണ്ട് സ്വയം നായകനായി അവരോധിക്കുന്ന സന്തോഷ് പണ്ഡിറ്റുമാരാണ് ഇത് പൊതുവിൽ ചെയ്തുവരാറുള്ളത്. അപകടങ്ങൾ തനിയേ വന്നുചേരുന്നു.

09. തനിക്ക് തോന്നിയപോലെ ലോകം

09. തനിക്ക് തോന്നിയപോലെ ലോകം

നീങ്ങിക്കൊണ്ടിരിക്കുന്ന ട്രാഫിക്കിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്ന വാഹനങ്ങളെ ധാരാളം കണ്ടെത്താൻ കഴിയും ഇന്ത്യയിൽ. ഫോൺ റിങ് ചെയ്യുന്നത് കേട്ടാൽ മതി ഡ്രൈവർ സഡൻ ബ്രേക്കിടാൻ എന്നതാണ് സ്ഥിതി.

10. സുരക്ഷിതത്വമെന്നാൽ ഹെൽമെറ്റ് മാത്രമല്ല!

10. സുരക്ഷിതത്വമെന്നാൽ ഹെൽമെറ്റ് മാത്രമല്ല!

മോട്ടോർസൈക്കിളിൽ അല്ലെങ്കിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റിടണം എന്നുപറഞ്ഞാൽ പരിഹസിക്കുന്ന നാട്ടുകാരോടാണ് ജായ്ക്കറ്റും ഷൂസുമെല്ലാം തിരുകിക്കേറ്റാൻ പറയുന്നത്. ഒന്നു പോടെർക്കാ!

11. ചെയ്തുതീർക്കാൻ നൂറുകൂട്ടം കാര്യങ്ങൾ

11. ചെയ്തുതീർക്കാൻ നൂറുകൂട്ടം കാര്യങ്ങൾ

മരിക്കും മുമ്പ് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന തോന്നലുകൊണ്ടാണ് നമ്മൾ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത്. ഇങ്ങനെ നൂറുകൂട്ടം ചെയ്തോണ്ടിക്കുമ്പോൾ നമ്മൾ മോളിലോട്ട് എടുക്കുന്നു.

12. തോന്നിയപോലെ ഓവർടേക്ക്

12. തോന്നിയപോലെ ഓവർടേക്ക്

ഇതുപിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എല്ലാത്തിനും നമുക്ക് നമ്മുടേതായ ന്യായങ്ങളുണ്ട്.

13. സിഗ്നലോ? അതെന്താ?

13. സിഗ്നലോ? അതെന്താ?

റോഡിൽ സിഗ്നലുകളൊക്കെ കൊണ്ടുവന്നുവെച്ച് പൊരന്മാരെ തീവ്രവാദികളെയെന്നപോലെ കൈകാര്യം ചെയ്യുകയല്ലേ നമ്മളെ? ഭരണകൂടഭീകരത തന്നെ!!

14. മര്യാദയില്ലാത്ത ലൈറ്റടി

14. മര്യാദയില്ലാത്ത ലൈറ്റടി

രണ്ട് സൈക്കിളുകൾക്കു നടുവിൽ വടി കെട്ടിയിരിക്കുകയാണെന്നു കരുത് ശുപ്പാണ്ടി കാറിൽ സൈക്കിൾ കൊണ്ടുപോയി ചാർത്തിയ കഥ നമ്മൾ വായിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണവിടെ സംഭവിച്ചത്? കാറിന്റെ ഡ്രൈവർ ലൈറ്റ് ഡിം ആക്കിക്കൊടുത്തില്ല. ശുപ്പാണ്ടി ഡിം!

15. സീറ്റുബെൽറ്റ്

15. സീറ്റുബെൽറ്റ്

അത് നമ്മുടെ പാരമ്പര്യമല്ല എന്ന നിലപാടാണ് മിക്കവർക്കും. എന്തുചെയ്യട്ടെ!

16. വിടവുകൾ

16. വിടവുകൾ

റോഡുകളിൽ ഡിവൈഡറുകൾ‌ക്കിടയിൽ ആവശ്യത്തിനും അനാവശ്യത്തിനും ഇടയ്ക്കിടെ വിടവുകൾ നൽകുന്നത് ഒരു ഇന്ത്യൻ‌ രീതിയാണ്. തോന്നോയപോലെ യൂടേൺ എടുക്കാൻ ആളുകലെ പ്രേരിപ്പിക്കുന്നു ഇത്.

17. വെള്ളമടി

17. വെള്ളമടി

മദ്യപിച്ച് വണ്ടിയോടിക്കുന്നതിൽ ഒരു കുറവും വരുത്തുന്നില്ല നമ്മൾ. അപകടങ്ങൾക്കും കുറവ് വരുന്നില്ല.

18. ലൈറ്റിട്രാ!

18. ലൈറ്റിട്രാ!

കൂരാക്കൂരിരുട്ടായാൽ മാത്രമേ നമ്മൾ വണ്ടിയുടെ ലൈറ്റുകൾ ഓണാക്കൂ. ഇതുവഴിയുണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ്.

19. മെയിന്റനൻസ്

19. മെയിന്റനൻസ്

ചെലവ്ചുരുക്കൽ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ? വണ്ടി മെയിന്റൈൻ ചെയ്യാനുള്ള ചെലവും ചുരുക്കുന്നു. നമ്മുടെ ജീവനുമേലാണ് ആ വിട്ടുവീഴ്ച എന്നോർക്കുന്നില്ല നിങ്ങൾ.

20. ഇന്ത്യയിൽ ഓടിക്കാമെങ്കിൽ...

20. ഇന്ത്യയിൽ ഓടിക്കാമെങ്കിൽ...

....ലോകത്തെവിടെയും ഓടിക്കാം എന്നാണ് തിയറി. അതിശയോക്തിയാണെങ്കിലും സങ്ങതി ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെ. എന്തു കന്നത്തരം കാണിച്ചാലും പരമാവധി അഞ്ഞൂറ് കൊണ്ട് തടിയൂരിപ്പോരാൻ നമ്മുടെ നാട്ടിൽ മാത്രമേ സാധിക്കൂ. ഇതെല്ലാം നിലനിൽക്കുന്നിടത്തോളം മരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. വരാനിരിക്കുന്ന ഒന്നരലക്ഷം റോഡപകട മരണങ്ങളിൽ നമ്മൾ ഉൾപെടാതിരിക്കട്ടെ എന്ന് പ്രാർഥിക്കുക മാത്രം വഴി.

കൂടുതൽ

കൂടുതൽ

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?

ഇന്ത്യന്‍ കാറുകളിലെ സുരക്ഷിതത്വവും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റും

സുരക്ഷാ ടെസ്റ്റില്‍ സ്വിഫ്റ്റിനും സണ്ണിക്കും 4 സ്റ്റാര്‍ റേറ്റിംഗ്

കാറിന്റെ ജാക്ക് ഉപയോഗിക്കേണ്ട വിധം വിശദീകരിക്കുന്നു

ആള്‍ട്ടോ കെ10ന് സുരക്ഷാ ടെസ്റ്റില്‍ '0' മാര്‍ക്ക്

Most Read Articles

Malayalam
English summary
Road Safety India: The Real Reasons Why Over 140,000 Die Every Year.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X