പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

By Dijo Jackson

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്‍ ഏതാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു - അത് മാരുതി സ്വിഫ്റ്റാണ്. മാരുതി സ്വിഫ്റ്റിന് ഇത്രമേല്‍ പ്രചാരം ലഭിക്കുന്നതിന് കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

സൂപ്പര്‍കൂള്‍ ലുക്ക് തന്നെയാണ് സ്വിഫ്റ്റിന്റെ വിജയത്തിന് പ്രധാന കാരണം. പ്രായഭേദമന്യെ സ്വിഫ്റ്റ് ഏവര്‍ക്കും അനുയോജ്യമാണ്. സ്വിഫ്റ്റിന്റെ ഇതേ 'സൂപ്പര്‍കൂള്‍' ലുക്കാണ് മോഡിഫിക്കേഷന്‍ രംഗത്തും മോഡലിന്റെ തിളക്കത്തിന് കാരണം.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

കാര്‍ മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസാണ് സ്വിഫ്റ്റ് എന്ന് കാലം തെളിയിച്ച് കഴിഞ്ഞു. സ്വിഫ്റ്റ് മോഡിഫിക്കേഷനുകളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ആദ്യം മനസില്‍ തെളിയുക കൊച്ചിയില്‍ നിന്നുള്ള പനിഷറെയാണ്.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

ഇന്ത്യന്‍ കാര്‍പ്രേമികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ അവതാരമാണ് പനിഷര്‍. സ്വിഫ്റ്റില്‍ പലതരം കരവിരുതുകള്‍ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിക്കാരന്‍ സ്റ്റീവന്‍ രാജുവിന്റെ പനിഷര്‍ ഒന്ന് വേറെ തന്നെയാണ്.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

പനിഷറിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

പുതുക്കിയ ബമ്പറില്‍ ഒരുങ്ങിയിട്ടുള്ള കസ്റ്റം ഗ്രില്ലും, ഫ്രണ്ട് സ്പ്ലിറ്ററും, L-Shaped കാര്‍ബണ്‍ ഫൈബര്‍ സ്ലാറ്റുകളും പനിഷറിന് വേറിട്ട മുഖഭാവമാണ് നല്‍കുന്നത്.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

ഒപ്പം സ്‌മോക്കി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പനിഷറിന്റെ സ്‌പോര്‍ടി ലുക്കിന് അടിവരയിടുന്നു.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

എക്സ്റ്റന്‍ഡഡ് വീല്‍ ആര്‍ച്ചുകളാണ് സൈഡ് പ്രൊഫൈലിന്റെ ഹൈലൈറ്റ്. 215 mm യോക്കോഹാമ A-ഡ്രൈവ് ടയറുകളില്‍ ഒരുങ്ങിയ 17 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

പനിഷറിന്റെ റിയര്‍ എന്‍ഡിലേക്ക് വരുമ്പോള്‍ ആദ്യം ശ്രദ്ധ പതിയുക ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് സെറ്റപ്പോടെയുള്ള ബ്ലാക് ഡിഫ്യൂസറിലേക്കാകും.

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

പിന്‍വശത്ത് ഒരുങ്ങിയിട്ടുള്ള റൂഫ് സ്‌പോയിലറും, ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളും പനിഷറിന്റെ റിയര്‍ എന്‍ഡ് ഡിസൈനിനെ എടുത്തുകാണിക്കുന്നതാണ്.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

എക്സ്റ്റീരിയറിനോട് നീതി പുലര്‍ത്തുന്ന ഇന്റീരിയറാണ് പനിഷറില്‍ ഒരുങ്ങിയിട്ടുള്ളത്. ബ്ലാക് ആന്‍ റെഡ് ഡ്യൂവല്‍ ടോണ്‍ തീമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

പയണീര്‍ X5890BT കണ്‍സോളും, റോക്ക്‌ഫോര്‍ഡ് സബ്-വൂഫറും ഇന്റീരിയര്‍ വിശേഷങ്ങളാണ്. കേവലം കാഴ്ചഭംഗിയില്‍ ഉപരി, പനിഷറിന്റെ പ്രകടനവും ഉടമസ്ഥന്‍ സ്റ്റീവന്‍ രാജു മെച്ചപ്പെടുത്തിയിട്ടുണ്ട്.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

റീമാപിങ്ങിന്റെ പശ്ചാത്തലത്തില്‍ 115 bhp കരുത്തും 240 Nm torque മാണ് 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. സാധാരണ സ്വിഫ്റ്റില്‍ നിന്നും 40 bhp അധിക കരുത്തും 50 Nm അധിക ടോര്‍ഖുമാണ് പനിഷര്‍ നേടിയിരിക്കുന്നതും.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

ട്രാന്‍സ്മിഷനില്‍ മാറ്റമില്ല. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയാണ് പനിഷറില്‍ ഒരുങ്ങുന്നത്. ഇന്ന് പനിഷറിനെ അറിയാത്ത കാര്‍പ്രേമികള്‍ ചുരുക്കം മാത്രമായിരിക്കും.

പല കസ്റ്റം സ്വിഫ്റ്റുകളെ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയില്‍ നിന്നുള്ള ഈ 'പനിഷര്‍' ഒന്ന് വേറെ തന്നെയാണ്

ഒട്ടനവധി സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍ ഇന്ത്യയില്‍ ഉടനീളം ജന്മമെടുത്തിട്ടുണ്ടെങ്കിലും, പനിഷറോളം പ്രചാരം നേടാന്‍ അവയ്‌ക്കൊന്നും ഇത് വരെയും സാധിച്ചിട്ടില്ല.

Image Source: Facebook

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

Most Read Articles

Malayalam
English summary
This Custom Maruti Swift 'Punisher' Is Something Different From Kerala. Read in Malayalam.
Story first published: Friday, October 27, 2017, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X