ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

By Dijo Jackson

പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ ഫോര്‍ഡ് പൂര്‍ത്തിയാക്കി. പുതുക്കിയ കോമ്പാക്ട് എസ്‌യുവിയെ നവംബര്‍ 9 ന് ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം, പുതിയ പെട്രോള്‍ എഞ്ചിനും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഹൈലൈറ്റാണ്. ഫ്രണ്ട് പ്രൊഫൈലിലാണ് ഡിസൈന്‍ മാറ്റങ്ങള്‍ ഏറെയും ദൃശ്യമാകുന്നത്.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

പുതിയ ക്രോം ലൈന്‍ സിംഗിള്‍ പീസ് ഗ്രില്‍, വീതിയേറിയ ഹെഡ്‌ലാമ്പുകള്‍, വലുപ്പമേറിയ ഫോഗ് ലാമ്പുകള്‍ എന്നിവ ഫ്രണ്ട് പ്രൊഫൈല്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

അതേസമയം ടോപ് വേരിയന്റുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇടംപിടിക്കും. പിന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ടെയില്‍ഗെയിറ്റ്-മൗണമ്ടഡ് സ്‌പെയര്‍ വീലിന് ഇത്തവണ പുതിയ വീല്‍ കവറും ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

ഇതിന് പുറമെ ബ്ലാക് ഹെഡ്‌ലാമ്പ് ഇന്‍സേര്‍ട്ടുകള്‍, ഡ്യൂവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, പുതിയ അലോയ് വീലുകള്‍ എന്നിവ പ്രധാന എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

പുതിയ ടൈറ്റാനിയം എസ് വേരിയന്റില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുക എന്നതും ശ്രദ്ധേയം. എക്സ്റ്റീരിയറിനോട് നീതി പുലര്‍ത്തുന്നതാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറും.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

പുതിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങുന്ന പുതുക്കിയ സെന്റര്‍ കണ്‍സോളാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

ഫോര്‍ഡിന്റെ SYNC3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഒരുങ്ങിയിട്ടുണ്ട്. പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സ്റ്റീയറിംഗ് വീലും ഇന്റീരിയര്‍ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ ഇടംപിടിക്കുന്ന ഫോര്‍ഡിന്റെ ആദ്യ ഇന്ത്യന്‍ മോഡലാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ്.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

121 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

ഇതിന് പുറമെ നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങും. ഏറെ പ്രചാരമുള്ള 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനെയും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ ഫോര്‍ഡ് ലഭ്യമാക്കും.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

7 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയുള്ള വില നിലവാരത്തിലാകും പുതിയ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് അണിനിരത്തുക എന്നാണ് സൂചന.

ഇനി ഏറെ കാത്തിരിക്കേണ്ട; പുത്തന്‍ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് അടുത്ത മാസം വരുന്നു

മാരുതി സുസൂക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ എന്നിവരാണ് ഇക്കോസ്‌പോര്‍ടിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ford #suv #ഫോഡ്
English summary
Ford EcoSport Facelift India Launch Date Revealed. Read in Malayalam.
Story first published: Wednesday, October 18, 2017, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X