ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

Written By:

ക്രെറ്റ എസ്‌യുവിക്ക് പുതിയ നിറ പതിപ്പുമായി ഹ്യുണ്ടായി. പുതിയ കളര്‍ ഓപ്ഷനൊപ്പം പുത്തന്‍ ഇന്റീരിയറും ട്രിമ്മും ക്രെറ്റ എസ്‌യുവിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ചു. റെനോ ക്യാപ്ച്ചറിന്റെ വരവിന്റെ പശ്ചാത്തലത്തിലാണ് ഹ്യുണ്ടായിയുടെ പുതിയ നീക്കം.

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

പുതുതായുള്ള ഏര്‍ത്ത് ബ്രൗണ്‍ (Earth Brown) കളര്‍ സ്‌കീമാണ് ക്രെറ്റയ്ക്ക് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. സിംഗിള്‍, ഡ്യൂവല്‍ ടോണ്‍ വേരിയന്റുകളില്‍ പുതിയ നിറത്തെ ഹ്യുണ്ടായി ലഭ്യമാക്കുന്നുണ്ട്.

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

അതേസമയം ഫാന്റം ബ്ലാക് ഡ്യൂവല്‍-ടോണ്‍ കളര്‍ ഓപ്ഷനോടെയുള്ള റെഡ് പാഷന്‍ കളര്‍ സ്‌കീമിനെ ക്രെറ്റയില്‍ നിന്നും ഹ്യുണ്ടായി പിന്‍വലിച്ചു. പുതിയ ഏര്‍ത്ത് ബ്രൗണ്‍ കളര്‍ സ്‌കീമിന് പുറമെ മറ്റ് ഏഴ് നിറഭേദങ്ങളിലും ക്രെറ്റ ലഭ്യമാണ്.

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

പോളാര്‍ വൈറ്റ്, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ്, മിസ്റ്റിക് ബ്ലൂ, റെഡ് പാഷന്‍, ഫാന്റം ബ്ലാക്, പോളാര്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ക്രെറ്റ ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

ഒപ്പം, SX+ ഡ്യൂവല്‍ ടോണ്‍ വേരിയന്റുകളില്‍ പുതിയ ഇന്റീരിയര്‍ ട്രിമ്മിനെയും ഹ്യുണ്ടായി നല്‍കിയിട്ടുണ്ട്. ബീജ് സീറ്റ് ഫാബ്രിക്ക് ഉള്‍പ്പെടുന്ന ലക്ഷൂര്‍ ബ്രൗണ്‍ പാക്കാണ് പ്രധാന ഇന്റീരിയര്‍ അപ്‌ഡേറ്റ്.

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

ബ്രൗണ്‍ ഇന്‍സേര്‍ട്ടുകളും, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും നേടിയതാണ് ബീജ് സീറ്റ് ഫാബ്രിക്ക്. ഇതിന് പുറമെ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ലെതര്‍-റാപ്പ്ഡ് സ്റ്റീയറിംഗ് വീലും, ബ്രൗണ്‍ ആക്‌സന്റ് നേടിയ ഗിയര്‍ നോബും അകത്തളത്തെ വിശേഷങ്ങളാണ്.

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

എസ്‌യുവിയില്‍ മറ്റ് കാര്യമായ മാറ്റങ്ങളെ ഹ്യുണ്ടായി നല്‍കിയിട്ടില്ല. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹ്യുണ്ടായി ക്രെറ്റ ലഭ്യമാണ്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

Recommended Video - Watch Now!
[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

1.6 ലിറ്റര്‍, 1.4 ലിറ്റര്‍ എഞ്ചിന്‍ വേര്‍ഷനുകളിലാണ് ക്രെറ്റ ഡീസല്‍ പതിപ്പ് ഒരുങ്ങുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ക്രെറ്റയില്‍ ഹ്യുണ്ടായി നല്‍കുന്നുണ്ട്.

ക്രെറ്റയ്ക്ക് പുതിയ നിറപതിപ്പുമായി ഹ്യുണ്ടായി

6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹ്യുണ്ടായി ക്രെറ്റയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന റെനോ ക്യാപ്ച്ചര്‍ എന്നിവരാണ് ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #hyundai #ഹ്യുണ്ടായി
English summary
Hyundai Updates Creta With New Colour Option. Read in Malayalam.
Story first published: Tuesday, October 31, 2017, 10:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark