കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

Written By:

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഇന്ത്യയില്‍ പുറത്തിറങ്ങി. 71.08 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന ഡിസ്‌കവറിയുടെ ടോപ് വേരിയന്റ് വില 1.08 കോടി രൂപയാണ്. പുതിയ ഡിസ്‌കവറിക്ക് മേലുള്ള ബുക്കിംഗ് രണ്ട് മാസം മുമ്പെ ലാന്‍ഡ് റോവര്‍ ആരംഭിച്ചിരുന്നു.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

1989 ല്‍ ആദ്യമായി വിപണിയില്‍ അവതരിച്ച ഡിസ്‌കവറിയുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മോഡല്‍. ലാന്‍ഡ് റോവറിന്റെ ലൈറ്റ് വെയ്റ്റ് ഫുള്‍-സൈസ് എസ് യുവി ആര്‍ക്കിടെക്ച്ചറിലാണ് (PLA പ്ലാറ്റ്‌ഫോം) പുത്തന്‍ ഡിസ്‌കവറിയുടെ രൂപകല്‍പന.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

New Land Rover Discovery Prices:

Variants Price
3.0 Petrol S Rs 71.38 Lakh
3.0 Petrol SE Rs 74.64 Lakh
3.0 Petrol HSE Rs 77.86 Lakh
3.0 Petrol HSE Luxury Rs 82.77 Lakh
3.0 Petrol First Edition Rs 88.56 Lakh
3.0 Diesel S Rs 82.21 Lakh
3.0 Diesel SE Rs 89.48 Lakh
3.0 Diesel HSE Rs 93.92 Lakh
3.0 Diesel HSE Luxury Rs 1.016 Crore
3.0 Diesel First Edition Rs 1.08 Crore
കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

മുന്‍തലമുറകളെ അപേക്ഷിച്ച് 480 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ ഡിസ്‌കവറി എത്തുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ 7-സീര്‌റര്‍ ഫുള്‍-സൈസ് എസ്‌യുവിയെ ലാന്‍ഡ് റോവര്‍ അണിനിരത്തുന്നതും.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

3.0 ലിറ്റര്‍ V6 പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ലഭ്യമാവുക. 335 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

254 bhp കരുത്തും 600 Nm torque ഉം ഏകുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും. ഇരു എഞ്ചിന്‍ പതിപ്പുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Recommended Video - Watch Now!
[Malayalam] 2018 Bentley Continental GT Revealed - DriveSpark
കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

കേലവം 7.1 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് V6 പെട്രോള്‍ പതിപ്പ്. മണിക്കൂറില്‍ 245 കിലോമീറ്ററാണ് ഡിസ്‌കവറി പെട്രോള്‍ മോഡലിന്റെ പരമാവധി വേഗതയും.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

8.1 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡിസ്‌കവറി ഡീസല്‍ പതിപ്പിന്റെ ടോപ് സ്പീഡ്, മണിക്കൂറില്‍ 209 കിലോമീറ്ററാണ്.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

ഓട്ടോമാറ്റിക് ടയര്‍ ലിഫ്റ്റിംഗ് ഓപ്ഷനോടെയുള്ള ഫുള്‍-സൈസ് സ്‌പെയര്‍ വീല്‍, ഇന്റലിജന്റ് സീറ്റ് ഫോള്‍ഡ് ഫംങ്ഷന്‍ എന്നീ ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളാണ് പുതിയ ഡിസ്‌കവറിയുടെ പ്രധാന വിശേഷം.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 10 ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14 സ്പീക്കര്‍ മെറീഡിയന്‍ ഡിജിറ്റല്‍ സറൗണ്ട് സിസ്റ്റവും പുത്തന്‍ ഡിസ്‌കവറിയുടെ ഹൈലൈറ്റാണ്.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

സാധാരണ ഓണ്‍-റോഡ് സാഹചര്യങ്ങള്‍ക്ക് പര്യാപ്തമായ സിംഗിള്‍ സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്‌സ്, ദുര്‍ഘടമായ പ്രതലങ്ങള്‍ക്ക് വേണ്ടിയുള്ള ടൂ-സ്പീഡ് ബോക്‌സ് എന്നീ രണ്ട് ഓപ്ഷനുകള്‍ക്കൊപ്പമാണ് ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം ഒരുങ്ങുന്നത്.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

ഫ്രണ്ട് സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, സറൗണ്ട് ക്യാമറ സിസ്റ്റം എന്നിവയാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ സുരക്ഷാ മുഖം.

കരുത്ത് അറിയിച്ച് ലാന്‍ഡ് റോവര്‍, പുതിയ ഡിസ്‌കവറി ഇന്ത്യയില്‍; വില 71.38 ലക്ഷം രൂപ

ഔഡി Q7, വോള്‍വോ XC90 എന്നിവരാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ പ്രധാന എതിരാളികള്‍.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കൂടുതല്‍... #land rover #new launch
English summary
Land Rover Discovery Launched In India. Read in Malayalam.
Story first published: Monday, October 30, 2017, 12:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark