സര്‍വീസിന് നല്‍കിയ മാരുതി ബലെനോയ്ക്ക് സംഭവിച്ചത്; ക്യാമറ പകര്‍ത്തിയ സര്‍വീസ് സെന്റര്‍ തട്ടിപ്പ്!
സ്വന്തമായി വാങ്ങുന്ന കാറിനെ പൊന്നു പോലെയാകും നമ്മള്‍ ഉപയോഗിക്കുക. എന്നാല്‍ സര്‍വീസ് സെന്ററുകളില്‍ പുത്തന്‍ കാറിന് ഇതേ ലാളനയും പരിഗണനയും ലഭിക്കുമെന്ന് ഉറപ്പുണ്ടോ?

പുതിയ കാറിന് പ്രത്യേക പരിഗണന ലഭിച്ചില്ലെങ്കിലും, മാന്യമായ സര്‍വീസ് നല്‍കാന്‍ സര്‍വീസ് സെന്ററുകള്‍ ബാധ്യസ്ഥരാണ്. സര്‍വീസ് സെന്ററുകളുടെ ആത്മാര്‍ത്ഥതയും പെരുമാറ്റവും പരിശോധിച്ച് ഉറപ്പ് വരുത്താനാണ് Team-BHP അംഗം 'ROG_AK', കാറില്‍ ഒളിക്യാമറ ഘടിപ്പിച്ചത്. എന്നിട്ട് കണ്ടെത്തിയതോ?

ഒളിക്യാമറ ഘടിപ്പിച്ച മാരുതി ബലെനോ RS നെ പതിവ് പോലെ രണ്ടാം സൗജന്യ സര്‍വീസിന് വേണ്ടി ബംഗളൂരുവിലെ മാണ്‍ഡോവി മോട്ടോര്‍സില്‍ ഇദ്ദേഹം ഏല്‍പിച്ചു.

എന്നത്തേയും പോലെ തന്നെ സര്‍വീസിന് ശേഷം ഉപഭോക്താവിന്റെ വിലാസത്തില്‍ മാരുതി ബലെനോ RS നെ അധികൃതര്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

സ്റ്റാര്‍ട്ടിംഗ് വേളയില്‍ പെട്രോളിന്റെ മണം വരുന്നതൊഴിച്ച്, മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും കാറിന് ഇല്ലായെന്ന് സര്‍വീസിന് നല്‍കുമ്പോള്‍ തന്നെ ROG_AK ജീവനക്കാരെ അറിയിച്ചിരുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും സര്‍വീസ് മാനേജരോട് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും സംഭവങ്ങള്‍ തകൃതിയായി നടന്നു.

ഉപഭോക്താവിന്റെ മേല്‍വിലാസത്തില്‍ കൃത്യമായി സര്‍വീസ് കഴിഞ്ഞ മാരുതി ബലെനോ RS നെ സര്‍വീസ് സെന്റര്‍ അധികൃതര്‍ തിരികെയെത്തിച്ചു.
Recommended Video


എന്നാല്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരുടെ സര്‍വീസ് എപ്രകാരമെന്ന് ബലെനോ RS ല്‍ ഘടിപ്പിച്ച ഒളിക്യാമറ ഭംഗിയായി പകര്‍ത്തി.

തിരിച്ചെത്തിയ കാറില്‍ നിന്നും ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച ഉപഭോക്താവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സര്‍വീസ് എന്ന പേരില്‍ ജീവനക്കാര്‍ ആകെ ചെയ്തത്, കാര്‍ വാഷിംഗ് മാത്രമായിരുന്നു.

ഓയില്‍ ചേഞ്ച് പോലുള്ള സാധാരണ നടപടികള്‍ പോലും നടത്താതെയാണ് കാറിനെ അധികൃതര്‍ തിരികെ നല്‍കിയത്. ഓയില്‍ ലെവല്‍ പോലും സര്‍വീസിംഗിനിടെ പരിശോധിച്ചില്ല എന്നത് ശ്രദ്ധേയം.
ഇതിനെല്ലാം പുറമെ, സര്‍വീസ് മാനുവലില്‍ എല്ലാ പരിശോധനയും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ രേഖപ്പെടുത്തുകയും ചെയ്തു.

സംഭവ ദൃശ്യങ്ങളുമായി ചെന്ന തന്റെ മുന്നില്‍ സര്‍വീസ് മാനേജര്‍ ക്ഷമാപണം നടത്തിയതായി ROG_AK പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും, സംഭവത്തില്‍ അതിയായി ഖേദിക്കുന്നൂവെന്നും സൂചിപ്പിച്ച സര്‍വീസ് മാനേജര്‍, ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും ഉറപ്പ് നല്‍കി.

എന്തായാലും കള്ളി വെള്ളിച്ചത്തായതിന് പിന്നാലെ മാരുതി ബലെനോ RS ന്റെ രണ്ടാം സൗജന്യ സര്‍വീസ്, സര്‍വീസ് മാനേജരുടെ മേല്‍നോട്ടത്തില്‍ തന്നെ പൂര്‍ത്തീകരിച്ച് സര്‍വീസ് സെന്റര്‍ തടിതപ്പുകയായിരുന്നു.
Trending On DriveSpark Malayalam:
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!


Click it and Unblock the Notifications








