ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന പത്ത് കാറുകള്‍
ഇന്ത്യയില്‍ കാറുകളുടെ ഭാവി നിശ്ചയിക്കുന്നത്, അതത് മോഡലുകള്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമതയെ അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള കാറിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും എന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്.

ARAI ടെസ്റ്റില്‍ മികച്ച ഇന്ധനക്ഷമത കാഴ്ചവെച്ച പത്ത് കാറുകളെ ഇവിടെ പരിശോധിക്കാം —

മാരുതി ഡിസൈര്‍ ഡീസല്‍ (28.4 കിലോമീറ്റര്‍)
1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങുന്ന 2017 മാരുതി ഡിസൈറാണ്, ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍. 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണ് ഇടംപിടിക്കുന്നത്.

1.2 ലിറ്റര്‍ K12 എഞ്ചിനില്‍ ഒരുങ്ങുന്ന പെട്രോള്‍ പതിപ്പില്‍, 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ലഭ്യമാവുക.
വില:6.44 - 9.39 ലക്ഷം രൂപ (എക്സ്ഷോറൂം)

മാരുതി സിയാസ് ഡീസല്‍ SVHS (28.09 കിലോമീറ്റര്‍)
ഹൈബ്രിഡ് കരുത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷമതയേറിയ കാറുകളില്‍ രണ്ടാം സ്ഥാനമാണ് മാരുതി സിയാസ് ഡീസല്‍ പതിപ്പിനുള്ളത്. 1.3 ലിറ്റര്‍ DDiS200 ഡീസല്‍ എഞ്ചിനാണ് സിയാസില്‍ ഇടംപിടിക്കുന്നതും.

ഇതിന് പുറമെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പിലും സിയാസ് ലഭ്യമാണ്. ട്രാന്‍സ്മിഷനെ അടിസ്ഥാനപ്പെടുത്തി 20.73 കിലോമീറ്റര്‍, 19.12 കിലോമീറ്റര്‍ എന്നിങ്ങനെയാണ് സിയാസ് പെട്രോള്‍ പതിപ്പ് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.
വില:9.43 - 11.44 ലക്ഷം രൂപ

മാരുതി ബലെനോ ഡീസല്‍ (27.39 കിലോമീറ്റര്‍)
74 bhp കരുത്തേകുന്ന 1248 സിസി ഡീസല്‍ എഞ്ചിനാണ് ബലെനോ ഡീസല്‍ പതിപ്പില്‍ മാരുതി നല്‍കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നതും.

5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനോടെയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പും ബലെനോയില്‍ ലഭ്യമാണ്. 21.4 കിലോമീറ്ററാണ് ARAI ടെസ്റ്റില്‍ ബലെനോ പെട്രോള്‍ പതിപ്പ് നല്‍കിയ ഇന്ധനക്ഷമത.
വില:6.44 - 8.43 ലക്ഷം രൂപ

ഹോണ്ട ജാസ് ഡീസല്‍ (27.3 കിലോമീറ്റര്‍)
ഹോണ്ടയുടെ ഡീസല്‍ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ തന്നെയാണ് ജാസ് ഡീസല്‍ പതിപ്പിലും ഒരുങ്ങുന്നത്. മൈലേജ് കാറുകളുടെ പട്ടികയില്‍ ഹോണ്ട ജാസ് നാലാം സ്ഥാനത്താണ്.

1.2 ലിറ്റര്‍ I-VTEC എഞ്ചിനാണ് ജാസ് പെട്രോള്‍ പതിപ്പില്‍ ഉള്‍പ്പെടുന്നത്. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ ഓപ്ഷനുകളില്‍ എത്തുന്ന ജാസ് പെട്രോള്‍ പതിപ്പില്‍, യഥാക്രമം 18.7 കിലോമീറ്റര്‍, 19 കിലോമീറ്റര്‍ എന്നീ ഇന്ധനക്ഷമതയാണ് ലഭ്യമാവുക.
വില:7.23 - 9.19 ലക്ഷം രൂപ

ടാറ്റ ടിയാഗൊ ഡീസല്‍ (27.28 കിലോമീറ്റര്‍)
54.2 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1055 സിസി ത്രീ-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടിയാഗൊയില്‍ ടാറ്റ നല്‍കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ കമ്പനി ലഭ്യമാക്കുന്നതും.
Recommended Video


ഇതിന് പുറമെ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളോടെയുള്ള 1.2 ലിറ്റര്‍ റെവട്രോണ്‍ എഞ്ചിനും ടിയാഗൊയില്‍ ഒരുങ്ങുന്നുണ്ട്.
വില:3.88 - 5.65 ലക്ഷം രൂപ

മാരുതി ഇഗ്നിസ് ഡീസല്‍ (26.8 കിലോമീറ്റര്‍)
1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങിയ മാരുതി ഇഗ്നിസാണ് മൈലേജ് കാറുകളുടെ പട്ടികയില്‍ ആറാമതുള്ളത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ മോഡലില്‍ ലഭ്യമാണ്. 73.7 bhp കരുത്തും 190 Nm torque മാണ് മാരുതി ഇഗ്നിസ് പരമാവധി ഉത്പാദിപ്പിക്കുക.
വില:6.28 - 7.54 ലക്ഷം രൂപ

ടൊയോട്ട പ്രിയുസ് ഹൈബ്രിഡ് (26.27 കിലോമീറ്റര്‍)
ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറുകളിലൊന്നാണ് ടൊയോട്ട പ്രിയുസ്. ഇലക്ട്രിക് കരുത്തിനൊപ്പമുള്ള 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പ്രിയുസില്‍ ടൊയോട്ട ഒരുക്കുന്നത്. മൈലേജ് കാറുകളുടെ പട്ടികയിലുള്ള ഏക പെട്രോള്‍ മോഡല്‍ കൂടിയാണ് ടൊയോട്ട പ്രിയുസ്.
വില:44.06 ലക്ഷം രൂപ

ഫോര്‍ഡ് ഫിഗൊ ഡീസല്‍ (25.83 കിലോമീറ്റര്‍)
98.6 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിനാണ് ഫിഗൊയുടെ പവര്‍ഹൗസ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തുന്ന ഫോര്‍ഡ് ഫിഗൊ, മൈലേജ് കാറുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഉള്ളത്.
വില:5.69 - 7.22 ലക്ഷം രൂപ

ഫോര്‍ഡ് ആസ്‌പൈര്‍ ഡീസല്‍ (25.83 കിലോമീറ്റര്‍)
ഫിഗൊയ്ക്ക് പിന്നാലെ കോമ്പാക്ട് സെഡാന്‍ ഫോര്‍ഡ് ആസ്‌പൈറും മൈലേജ് കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 98.6 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിനാണ് ആസ്‌പൈറില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.
വില:6.52 - 7.95 ലക്ഷം രൂപ

ഹോണ്ട അമേസ് ഡീസല്‍ (25.8 കിലോമീറ്റര്‍)
1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനിലാണ് അമേസിനെ ഹോണ്ട ഒരുക്കുന്നത്. ARAI ടെസ്റ്റില്‍ 25.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഹോണ്ട അമേസ് കാഴ്ചവെച്ചതും.

i-DTEC എഞ്ചിന്‍ ഒരുങ്ങിയ ആദ്യ ഹോണ്ട ഇന്ത്യ മോഡല്‍ കൂടിയാണ് അമേസ്. അമേസ് കൈയ്യടക്കിയ വിജയത്തിന്റെ ചുവട് പിടിച്ചാണ് സിറ്റി, ജാസ്, മൊബീലിയോ, BR-V, WR-V മോഡലുകളില്‍ 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനെ നല്‍കാന്‍ ഫോര്‍ഡ് ആരംഭിച്ചതും.
Trending On DriveSpark Malayalam:
ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!
ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ


Click it and Unblock the Notifications








