പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

Written By:

ഇന്ത്യയില്‍ ഫോര്‍ഡ് ആസ്‌പൈറിന്റെ ഉത്പാദനം നിലച്ച കാര്യം കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. ഉത്പാദന നിരയില്‍ നിന്നും പുറത്തുവന്ന ഒടുവിലത്തെ ആസ്‌പൈര്‍ സെഡാന്റെ ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരവും ലഭിച്ചു.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

എന്നാല്‍ വിഷമിക്കേണ്ടതില്ല, പുതുതലമുറ ആസ്‌പൈര്‍ സെഡാന്റെ ഉത്പാദനം കമ്പനി ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ജൂണ്‍ മാസത്തോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ സെഡാന്‍ ഉത്പാദന നിരയില്‍ നിന്നും പുറത്തുവരും.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

അടിമുടി മാറ്റങ്ങളോടെയാണ് പുതിയ സെഡാന്‍ എത്തുകയെന്ന് സൂചനയുണ്ട്. പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്. ആസ്‌പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്‌പൈര്‍ സെഡാന്റെ വരവ്. സെഡാന്റെ അകത്തളമാകും ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മുമ്പില്‍.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

പുതിയ SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാറിലുണ്ടാകും. ഇതേ സംവിധാനമാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിലും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ടാകും.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

അതേസമയം പുതിയ ആസ്‌പൈറിന്റെ ക്യാബിന്‍ വിശാലത വര്‍ധിക്കില്ല. പുതിയ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ആസൈപര്‍ വരിക.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

എഞ്ചിന് പരമാവധി 121 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനും ഇതേ എഞ്ചിനാണ്. എന്നാല്‍ ആസ്‌പൈര്‍ സെഡാനില്‍ എഞ്ചിന്‍ ട്യൂണിംഗ് വ്യത്യസ്തമായിരിക്കും.

Recommended Video - Watch Now!
Tata Nexon AMT Details, Specifications, Expected Launch & Pricing - DriveSpark
പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

നിലവിലുള്ള 1.5 ലിറ്റര്‍ എഞ്ചിനാകും പുതിയ ആസ്‌പൈറിന്റെ ഡീസല്‍ പതിപ്പില്‍ തുടരുക. 98.9 bhp കരുത്തും 215 Nm torque ഉം ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

പുതിയ ആസ്‌പൈറുമായി ഫോര്‍ഡ് — വിവരങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ, വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട അമേസ് എന്നിവരാണ് ഫോര്‍ഡ് ആസ്‌പൈറിന്റെ എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

02.ഏഴു സീറ്റര്‍ വാഗണ്‍ആറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി; വരവ് ഈ വര്‍ഷം!

03.മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

04.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

05.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

Source: Overdrive

കൂടുതല്‍... #ford india
English summary
New Ford Aspire India Launch Details Revealed. Read in Malayalam.
Story first published: Wednesday, March 28, 2018, 10:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark