മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

By Dijo Jackson

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ് ഇന്ത്യന്‍ വിപണിയില്‍ കാലെടുത്തു വെച്ചപ്പോള്‍ എതിരാളികള്‍ ഒട്ടും ഭയന്നില്ല. റാങ്ക്‌ളറിനും ഗ്രാന്‍ഡ് ചെറോക്കിക്കും തൊട്ടാല്‍ പൊള്ളുന്ന വില. വില കുറച്ച് കാറുകളെ അണിനിരത്താന്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കവെയാണ് കണ്ണുതള്ളുന്ന പ്രൈസ്ടാഗുമായി ജീപ് മോഡലുകള്‍ വിപണിയില്‍ എത്തിയത്.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

എന്നാല്‍ ശേഷം ജീപ് കോമ്പസ് വന്നതോടു കൂടി സമവാക്യങ്ങള്‍ തകിടം മറിഞ്ഞു. മോഹിപ്പിക്കുന്ന വിലയില്‍ അവതരിച്ച കോമ്പസ് ഉപഭോക്താക്കളെ ഒന്നടങ്കം വരുതിയിലാക്കി.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

കോമ്പസ് പ്രഭാവം എങ്ങനെ മറികടക്കണമെന്ന ആലോചനയിലാണ് ഇപ്പോള്‍ മറ്റു നിര്‍മ്മാതാക്കള്‍. എന്നാല്‍ കോമ്പസ് കൊണ്ടു അടങ്ങിയിരിക്കാന്‍ ജീപും തയ്യാറല്ല. വിപണിയില്‍ കൂടുതല്‍ താഴേത്തട്ടില്‍ ഇറങ്ങാനാണ് കമ്പനിയുടെ പദ്ധതി.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

മാരുതി വിറ്റാര ബ്രെസ്സ കൈയ്യടക്കിയ കോമ്പാക്ട് എസ്‌യുവി ശ്രേണിയാണ് അടുത്ത ലക്ഷ്യം. ജീപിന്റെ ആഗോള തലവന്‍ മൈക്ക് മാന്‍ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

പുതിയ ചെറു എസ്‌യുവിയെ വികസിപ്പിക്കുന്ന തിരക്കിലാണ് കമ്പനി. ഭാരം കുറഞ്ഞ അടിത്തറയിലാണ് എസ്‌യുവി ഒരുങ്ങുക. നിരയില്‍ ജീപ് റെനഗേഡിന് താഴെയാകും പുതിയ എസ്‌യുവിയുടെ ഇടമെന്ന് മാന്‍ലി സൂചിപ്പിച്ചു.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

വരാനിരിക്കുന്ന എസ്‌യുവിയുടെ അടിത്തറ ഏതെന്ന കാര്യത്തില്‍ ജീപ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. എന്നാല്‍ പുതുതലമുറ ഫിയറ്റ് പാണ്ടയുടെ അടിത്തറയിലാകും ജീപ്പിന്റെ പുതിയ ചെറു എസ്‌യുവി ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

റെനഗേഡിന്റെ അടിത്തറയില്‍ എസ്‌യുവിയെ വികസിപ്പിക്കാനായിരുന്നു ജീപ്പ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പുതിയ എസ്‌യുവിയുടെ സ്വഭാവ സവിശേഷതകളോട് നീതിപുലര്‍ത്താന്‍ ഭാരം കൂടിയ റെനഗേഡ് അടിത്തറയ്ക്ക് സാധിക്കില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞു.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

നിലവില്‍ രാജ്യാന്തര വിപണികളില്‍ വില്‍പനയിലുള്ള മോഡലാണ് ഫിയറ്റ് പാണ്ട. നാലു വീല്‍ ഡ്രൈവിലാണ് പാണ്ട വിപണിയില്‍ എത്തുന്നത്.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

ഇന്ത്യയില്‍ ജീപിന്റെ ബജറ്റ് മുഖമാണ് കോമ്പസ് എസ്‌യുവി. ഇന്ത്യയില്‍ സമീപ ഭാവിയില്‍ റെനഗേഡിനെയും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

പരീക്ഷണയോട്ടം നടത്തുന്ന ജീപ് റെനഗേഡിനെ ക്യാമറ പലകുറി പകര്‍ത്തി കഴിഞ്ഞു. റെനഗേഡിനൊപ്പം ചെറു എസ്‌യുവി കൂടി ഇന്ത്യയില്‍ എത്തുന്നതോട് കൂടി അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വിപണി കീഴടക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

2019 ഓടെ ജീപ് റെനഗേഡിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

02.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

03.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

04.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

05.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

Source: AutoCar Uk

Most Read Articles

Malayalam
കൂടുതല്‍... #jeep
English summary
Jeep To Introduce Maruti Vitara Brezza Rival. Read in Malayalam.
Story first published: Monday, March 26, 2018, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X