പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

By Dijo Jackson

മാരുതി വിറ്റാര ഇന്ത്യയില്‍ വരുമോ? കഴിഞ്ഞ ദിവസം വിറ്റാര എസ്‌യുവിയെ ഇന്ത്യയില്‍ കണ്ടതു മുതല്‍ വിപണി ആകാംഷയിലാണ്. വിറ്റാര ബ്രെസ്സയുടെ പിന്‍ബലത്തില്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതിയ്ക്ക് കാര്യങ്ങള്‍ ഭദ്രമാണ്.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

എന്നാല്‍ ഇനി പതിയെ എസ്‌യുവി ശ്രേണിയിലേക്ക് കടക്കാമെന്നാണ് മാരുതിയുടെ തീരുമാനം. ഇടത്തരം എസ്‌യുവിയുമായി വിപണിയില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

പുതിയ എസ്‌യുവിയെ അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് മാരുതി നോട്ടമിടുന്നത്. ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന വിറ്റാര എസ്‌യുവിയാകും ഇടത്തരം ശ്രേണിയിലേക്കുള്ള മാരുതിയുടെ സമര്‍പ്പണം.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നിലവില്‍ യൂറോപ്യന്‍ വിപണികളില്‍ പുതിയ സുസൂക്കി വിറ്റാര വില്‍പനയിലുണ്ട്.

Recommended Video - Watch Now!
Hyundai Ioniq Walkaround Video, Specs, Features, Details - DriveSpark
പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് രാജ്യാന്തര വിപണികളില്‍ വിറ്റാര അണിനിരക്കുന്നത്. ഇന്ത്യന്‍ വരവില്‍ എസ്-ക്രോസിന് മുകളിലാകും വിറ്റാര എസ്‌യുവിയുടെ സ്ഥാനം.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500 മോഡലുകളെ പരിഗണിച്ചാകും വിറ്റാരയില്‍ മാരുതി നിശ്ചയിക്കുന്ന പ്രൈസ്ടാഗും. 140 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ വിറ്റാരയുടെ ഇന്ത്യന്‍ പതിപ്പില്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

1.6 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാകും വിറ്റാരയുടെ ഡീസല്‍ പതിപ്പില്‍. ക്യാമറ പകര്‍ത്തിയതും വിറ്റാരയുടെ ഈ എഞ്ചിന്‍ പതിപ്പിനെയാണ്. ഡീസല്‍ എഞ്ചിന് പരമാവധി 120 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വിറ്റാര പെട്രോളിന് ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാകും ഡീസല്‍ പതിപ്പ്.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

രാജ്യാന്തര വിപണികളില്‍ ഓള്‍-വീല്‍ ഡ്രൈവ് മോഡലുണ്ടെങ്കിലും ഇന്ത്യയില്‍ എത്തുമ്പോള്‍ മുന്‍-വീല്‍ ഡ്രൈവില്‍ മാത്രമാകും വിറ്റാര എസ്‌യുവി അണിനിരക്കുക. അഞ്ചു സീറ്റര്‍ എസ്‌യുവിയായിരിക്കും മാരുതി വിറ്റാര.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

എബിഎസ്, എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളും. മാരുതിയുടെ പ്രീമിയം ടാഗുള്ളതിനാല്‍ തന്നെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാകും പുതിയ വിറ്റാരയുടെ വില്‍പന.

പരീക്ഷണയോട്ടം വെറുതെയല്ല, വിറ്റാര എസ്‌യുവിയുമായി മാരുതി വരുന്നു

ഒമ്പതു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ വില വിറ്റാരയ്ക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, റെനോ ക്യാപ്ച്ചര്‍ മുതലായവരാണ് വിറ്റാരയുടെ എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ഈ അഞ്ചു മാരുതി കാറുകള്‍!

02.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

03.സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

04.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

05.ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു - അറിയേണ്ടതെല്ലാം

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
New Maruti Vitara India Launch Details Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X