ആഢംബരം നിറഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

എം‌ജി ഗ്ലോസ്റ്റർ വിപണിയിലേക്ക് എത്താൻ ഇരിക്കുമ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പുറംകാഴ്ച്ചകളും മറ്റും ഇതിനോടകം തന്നെ പരിചയപ്പെട്ടങ്കിലും അകത്തളത്തെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

എന്നാൽ ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിയുടെ ഇന്റീരിയറിന്റെ സ്പൈ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ വിദേശ വിപണികളിലെ മാക്സസ് D90 മോഡലിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ബ്ലാക്ക് ടാൻ ലെതർ അപ്ഹോൾസ്റ്ററിയുമായി സംയോജിപ്പിച്ച ഡ്യുവൽ-ടോൺ കളർ സ്‌കീമിലാണ് എംജി ഗ്ലോസ്റ്ററിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഗ്ലോസ്റ്ററിന്റെ ഡാഷ്‌ബോർഡിന്റെ മുകൾ ഭാഗത്ത് ടാൻ ലെതർ ഫിനിഷും ബ്രഷ്ഡ് അലുമിനിയം ട്രിമും ഉണ്ട്.

MOST READ: പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

സെൻട്രൽ എസി വെന്റുകൾക്കും ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിനുള്ള മാനുവൽ നിയന്ത്രണങ്ങൾക്ക് മുകളിലായി ഫ്ലോട്ടിംഗ് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്ഥാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഓട്ടോമാറ്റിക് ഗിയർബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ്സ്ക്രീൻ, ഡ്രൈവ് മോഡ്, വലിയ പനോരമിക് സൺറൂഫ്, ഒരു യാർഡ്-സ്റ്റൈൽ ഗിയർ സെലക്ടർ എന്നിവയും അകത്തളത്തിൽ ഇടംപിടിച്ചിരിക്കുന്നതായി പുതിയ സ്പൈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി 2020 ഹോണ്ട ജാസ്; തീയതി പുറത്ത്

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ടാൻ ലെതർ അപ്ഹോൾസ്റ്ററിയിൽ ഒരു ഡയമണ്ട് ക്വിൽറ്റ് പാറ്റേണും ഉണ്ട്. കൂടാതെ എംജി ഗ്ലോസ്റ്ററിലെ മധ്യനിരയിലെ യാത്രക്കാർക്കായി ക്യാപ്റ്റൻ സീറ്റുകളും എസി വെന്റുകളുമാണ് നൽകിയിരിക്കുന്നത്. മൂന്നാം നിരയ്ക്കുള്ള ബെഞ്ച് സീറ്റ് എം‌ജി ഗ്ലോസ്റ്റർ ഒരു ഏഴ് സീറ്റർ വാഹനമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്താം.

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

എം‌ജി ഗ്ലോസ്റ്ററിന് ഫോർ വീൽ ഡ്രൈവ് പതിപ്പും ഉണ്ടാകും. ഇത് പരുക്കൻ റോഡുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ടൊയോട്ട ഫോർച്യൂണറുമായി മത്സരിക്കാനും ഗ്ലോസ്റ്ററിനെ പ്രാപ്തമാക്കുന്നു. നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളുടെ ഒരു നീണ്ട പട്ടികയാണ് എംജി ഒരുക്കിയിരിക്കുന്നത്.

MOST READ: 2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

അതിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫ്രന്റൽ കൂട്ടിയിടി മുന്നറിയിപ്പ്, ഹാൻഡ്‌സ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവയ്‌ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഗ്ലോസ്റ്റർ വിപണിയിൽ എത്തിക്കും. ഫോർ-വീൽ ഡ്രൈവ്, ADAS എന്നിവയുടെ സാന്നിധ്യം ഗ്ലോസ്റ്ററിനെ ഒരു സമ്പൂർണ ആഢംബര എസ്‌യുവിയായി മാറ്റും.

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഗ്ലോസ്റ്ററിന്റെ നീളം 5,005 ആണ്. അതായത് മാകസ്സ് D90-യുടെ സമാനമായ വീതി, ഉയരം, വീൽബേസ് എന്നിവ ഉപയോഗിച്ച് ഇത് ഫോർച്യൂണർ, എൻ‌ഡോവർ, ആൾ‌ട്യുറാസ് G4 എന്നിവയേക്കാൾ വലുതായിരിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും എംജി വാഹനത്തിൽ അവതരിപ്പിക്കുക.

MOST READ: കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

ആഢംബരത്തിൽ പൊതിഞ്ഞ അകത്തളം; എംജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഇതിനോടൊപ്പം ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2.0 ലിറ്റർ, ഇരട്ട-ടർബോ യൂണിറ്റിന്റെ രൂപത്തിലായിരിക്കും എത്തുക. ഈ വർഷം ദീപാവലിയോട് അനുബന്ധിച്ച് വിപണിയിൽ എത്തുന്ന എംജി ഗ്ലോസ്റ്ററിന്റെ വില 40-45 ലക്ഷം രൂപ ആയിരിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Full Size SUV Interior Spied. Read in Malayalam
Story first published: Wednesday, August 26, 2020, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X