അരങ്ങേറ്റത്തിനൊരുങ്ങി 2020 ഹോണ്ട ജാസ്; തീയതി പുറത്ത്
ആഴ്ചകള്‍ക്ക് മുന്നെതന്നെ 2020 ജാസിനായുള്ള ബുക്കിംഗ് ഹോണ്ട ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ഇപ്പോഴിതാ വാഹനത്തിന്റെ അവതരണം സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് 26 -ന് പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കും.

നീണ്ട കാലമായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹോണ്ടയ്ക്ക് മികച്ച വില്‍പ്പന നേടികൊടുത്ത മോഡലുകളില്‍ ഒന്നാണ് ജാസ്. എന്നാല്‍ അടുത്തകാലത്തായി പ്രതിമാസ വില്‍പ്പന താഴേക്ക് തന്നെയായിരുന്നു പോയിരുന്നത്.
MOST READ: പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

ഇതോടെയാണ് ശ്രേണിയില്‍ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ചുപിടിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്. ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴി ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാം. 21,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

ക്രോം ആവരണത്തോടെയുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയത് മുന്‍-പിന്‍ ബമ്പറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.
MOST READ: കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആധുനിക കാറുകളില്‍ കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോളും വണ്‍-ടച്ച് ഇലക്ട്രിക് സണ്‍റൂഫും പുതിയ ജാസില്‍ ഇത്തവണ ലഭ്യമാകും.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് എന്‍ട്രി എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ മാനുവല്‍, സിവിടി വകഭേദങ്ങളില്‍ ലഭ്യമാകും.
MOST READ: ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ഇത്തവണ ഈ ജാപ്പനീസ് കാര്‍ വിപണിയില്‍ എത്തുക.

പെട്രോള്‍ എഞ്ചിന്‍ 90 bhp കരുത്തില്‍ മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.
MOST READ: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് എതിരാളികള്‍.
Source: cardekho


Click it and Unblock the Notifications








