2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

2021 മെർസിഡീസ് ബെൻസ് S-ക്ലാസ് സെപ്റ്റംബർ രണ്ടിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. സുരക്ഷയുടെ പര്യായമാകാൻ ഒരുങ്ങുന്ന ആഢംബര സെഡാന്റെ കൂടുതൽ വിവരങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്.

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പുതിയ S-ക്ലാസിന്റെ മികച്ച സമ്പന്നമായ ഇന്റീരിയറിനെ പൂർണമായും പരിചയപ്പെടുത്തിയതിനു ശേഷം ഇപ്പോൾ എഞ്ചിൻ വിശദാംശങ്ങളാണ് മെർസിഡീസ് പങ്കുവെക്കുന്നത്.

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

2021 മോഡൽ S-ക്ലാസിന് മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ, ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ്, രണ്ട് V8 വേരിയന്റുകൾ എന്നിവ ലഭിക്കും. 3.0 ലിറ്റർ, ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ യൂറോപ്പിലും ചൈനയിലും ബേസ് വേരിയന്റായി പ്രവർത്തിക്കും.

MOST READ: റീഅഷ്വർ പ്രോഗ്രാമുമായി സെക്കൻഡ് കാർ വിപണിയിലേക്കിറങ്ങി എംജി

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മെർസിഡീസ് ബെൻസിന്റെ പുതുക്കിയ സെഡാന്റെ S500 മോഡലിൽ ഒരു മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഇടംപിടിക്കുന്നത്. ഈ 3.0 ലിറ്റർ, ആറ് സിലിണ്ടർ യൂണിറ്റ് ഇലക്ട്രിക് മോട്ടോറിനൊപ്പം EQ ബൂസ്റ്റ് സജ്ജീകരണവും ലഭിക്കും. രണ്ടും സംയോജിതമായി 521 Nm torque വികസിപ്പിക്കും.

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

അതേ 3.0 ലിറ്റർ, ആറ് സിലിണ്ടർ എഞ്ചിൻ ലഭിക്കുന്ന S580e പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റും S-ക്ലാസിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഇത് വീണ്ടും ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുമ്പോൾ പരമാവധി 500 bhp പവറാണ് V8 യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്.

MOST READ: കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇതിന് 28 കിലോവാട്ട്സ് ബാറ്ററി പായ്ക്കും ലഭിക്കുമ്പോൾ ഏകദേശം 96 കിലോമീറ്റർ ഓൾ-ഇലക്ട്രിക് ശ്രേണി നൽകാനും പ്രാപ്‌തമാണ്. ഇത് നിലവിലെ S560e മോഡൽ നൽകുന്ന മൈലേജിന്റെ ഇരട്ടിയാണ് എന്നതും ശ്രദ്ധേയമാണ്.

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മൂന്നാമത്തെ വേരിയന്റായ 4.0 ലിറ്റർ, ട്വിൻ-ടർബോ, V8 എഞ്ചിൻ 492 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും 4 മാറ്റിക് ഓൾ-വീൽ ഡ്രൈവ് സംവിധാനത്തിൽ വാഗ്ദാനം ചെയ്യും. തീർച്ചയായും മെർസിഡീസ് AMG S65 പതിപ്പും ലൈനപ്പിൽ ഉണ്ടാകും.

MOST READ: മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

AMG പതിപ്പിന്റെ 6.0 ലിറ്റർ V6 എഞ്ചിൻ പരമാവധി 800 bhp പവറാണ് സൃഷ്ടിക്കുന്നത്. യൂറോപ്പ്, ചൈന തുടങ്ങിയ ചില വിപണികളിൽ 3.0 ലിറ്റർ, ആറ് സിലിണ്ടർ ഡീസൽ എഞ്ചിനും 2021 മെർസിഡീസ് ബെൻസ് S-ക്ലാസ് ശ്രേണിയിൽ വാ‌ഗ്ദാനം ചെയ്യും.

2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

അത് 280 bhp-യും 600 Nm torque ഉം നൽകും. ഈ എഞ്ചിൻ S-ക്ലാസ് ലൈനപ്പിലെ അടിസ്ഥാന ആവർത്തനമായി തന്നെ തുടരും. 700 കിലോമീറ്റർ മൈലേജ് നൽകാൻ സാധ്യതയുള്ള ഓൾ ഇലക്ട്രിക് ആവർത്തനമായ EQS മോഡലിലും മെർസിഡീസ് ബെൻസ് പ്രവർത്തിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
2021 Mercedes-Benz S-Class Engine Details Out. Read in Malayalam
Story first published: Tuesday, August 25, 2020, 14:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X