ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച സിട്രൺ C3 കോംപാക്‌ട് ഹാച്ച്ബാക്ക് ഇപ്പോൾ ബ്രസീലിലും അവതരിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. കാഴ്ച്ചയിൽ ഏതാണ്ട് ഇവിടെ വിൽക്കുന്ന മോഡലിന് സമാനമായി കാണപ്പെടുന്നുണ്ടെങ്കിലും അകത്തും പുറത്തും നിരവധി വ്യത്യാസങ്ങളുമായാണ് C3 എത്തിയിരിക്കുന്നത്.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

ബ്രസീലിൽ C3 മോഡലിന് യുണീക് കളർ ഓപ്ഷനുകളും സിംഗിൾ, ഡ്യുവൽ-ടോൺ സജ്ജീകരണങ്ങളും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ വാഹനത്തിന് ഓറഞ്ച്-തീം എക്സ്റ്റീരിയർ ആക്സന്റുകൾ ലഭിക്കുമ്പോൾ C3 യുടെ ട്രിം ബിറ്റുകൾ വൈറ്റിലാണ് സിട്രൺ ഒരുക്കിയിരിക്കുന്നത്.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

അതേസമയം C3 ഹാച്ചിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഫാക്ടറി ഫിറ്റഡ് അലോയ് വീലുകളും ബ്രസീലിൽ ലഭിക്കുന്നു. ഇന്ത്യയിൽ C3 ഓപ്ഷണൽ എക്സ്ട്രായായാണ് അലോയ് വീലുൾ നൽകുന്നത്. അതായത് സ്റ്റീൽ വീലുകളാണ് മോഡലിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്.

MOST READ: കണ്ടാൽ ആരും കൊതിക്കും, Sonet X-Line വേരിയന്റ് അവതരിപ്പിച്ച് Kia; വില 13.39 ലക്ഷം മുതൽ

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയാണ് സിട്രൺ C3 ബ്രസീലിൽ പുറത്തിറക്കിയിരിക്കുന്നത് എന്നതും നമ്മളെ സംബന്ധിച്ച് ഒരു തിരിച്ചടിയാണ്. അതേസമയം ഇന്ത്യൻ മോഡലിന് മാനുവൽ ട്രാൻസ്മിഷനുകൾ മാത്രമേ നൽകൂ. എന്നാൽ ഈ 6 സ്പീഡ് ഓട്ടോമാറ്റിക് സമീപഭാവിയിൽ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

120 bhp പവറുള്ള 1.6 ലിറ്റർ എഞ്ചിനുമായി ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗിയർബോ‌ക്സോടുകൂടിയ വ്യത്യസ്ത പെട്രോൾ എഞ്ചിനുകളുമായാണ് C3 ബ്രസീലിൽ സിട്രൺ വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയാണ്. അതിൽ രണ്ടാമൻ 71 bhp കരുത്ത് നൽകുന്ന 1.0 ലിറ്റർ യൂണിറ്റാണ്.

MOST READ: നെക്സോൺ ഇവിക്ക് വഴിമാറാൻ സമയമായി, XUV400 ഇലക്‌ട്രിക്കിന്റെ ടീസർ വീഡിയോയുമായി Mahindra

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

C3 എസ്‌യുവിയിൽ ആഭ്യന്തര വിപണിയിൽ 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ യഥാക്രമം 82 bhp, 110 bhp എന്നിങ്ങനെയാണ് നൽകുന്നത്. ലൈവ്, ഫീൽ എന്നീ രണ്ട് വേരിയന്റ് ലെവലിലാണ് C3 വാഗ്ദാനം ചെയ്യുന്നതെങ്കിലും ബ്രസീലിയൻ മോഡൽ സവിശേഷതകളാൽ സമ്പന്നമാണെന്ന് പറയാതിരിക്കാനാവില്ല.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, പിൻ പാർക്കിംഗ് ക്യാമറ, റിയർ വൈപ്പറും ഡിഫ്രോസ്റ്ററും, പെട്രോൾ-ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഇക്കോ മോഡ് എന്നിവയാണ് ഇന്ത്യൻ മോഡലിൽ കാണാത്ത ചില ശ്രദ്ധേയമായ സവിശേഷതകൾ. എന്നാൽ രണ്ട് രാജ്യത്തും വാഹനത്തിന് ഓട്ടോമാറ്റിക് എസി നൽകാൻ സിട്രൺ തയാറായിട്ടില്ല.

MOST READ: Xpulse 200 4V റാലി എഡിഷനായുള്ള രണ്ടാംഘട്ട ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

ബ്രസീലിലെ നിയന്ത്രണങ്ങൾ അനുസരിച്ച് അഞ്ച് സീറ്റുകൾക്കും ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും മൂന്ന് പിൻ സീറ്റുകൾക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റും സിട്രൺ C3 ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൈസ്ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ രണ്ട് വിപണികളിലും സമാനമാണ്.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

സിട്രൺ C3 ഇന്ത്യൻ വിപണിയിലെ പുത്തൻ മോഡലായതിനാൽ തന്നെ ഈ വർഷം വാഹനത്തിൽ കമ്പനി അപ്‌ഡേറ്റുകളൊന്നും അവതരിപ്പിക്കാൻ സാധ്യതയില്ല. പ്രത്യേകിച്ച് വിലയേറിയ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ. പകരം 2023 ന്റെ ആദ്യ പാദത്തിൽ C3-യുടെ ഒരു ഓൾ-ഇലക്‌ട്രിക് പതിപ്പ് അവതരിപ്പിച്ചുകൊണ്ട് സിട്രൺ മുന്നോട്ട് വരാൻ സാധ്യതയുണ്ട്.

MOST READ: 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

എന്നാൽ ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള C3 ഹാച്ച്ബാക്ക് കമ്പനി 2023 രണ്ടാം പകുതിയിൽ അവതരിപ്പിക്കുമെന്ന സൂചനയും ഫ്രഞ്ച് ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ 5.75 രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം എത്തിയിരുന്നത്. അതേസമയം ടോപ്പ് എൻഡ് പതിപ്പിനായി 8.06 ല7ൺ രൂപയും മുടക്കേണ്ടി വരും.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

എസ്‌യുവി ട്വിസ്റ്റുള്ള പ്രീമിയം ഹാച്ച്ബാക്കായാണ് C3 എന്ന ക്രോസ്ഓവറിനെ ഫ്രഞ്ച് ബ്രാൻഡ് വിപണനം ചെയ്യുന്നത്. ഇന്ത്യയിൽ പ്രധാനമായും ടാറ്റ പഞ്ചിനോടാണ് മത്സരമെങ്കിലും വിലയുടെ കാര്യം നോക്കിയാൽ ബേസ് മോഡൽ മുതൽ ടോപ്പ് എൻഡ് വരെ ആറ് വ്യത്യസ്‌ത വേരിയന്റുകളിൽ ലഭ്യമാവുമാവും.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

ബ്രാൻഡിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്ന് പുതിയ മോഡലുകൾ കൊണ്ടുവരാനുള്ള കമ്പനിയുടെ പദ്ധതിയിൽ ആദ്യത്തേതാണ് പുതിയ C3. മോഡലിന്റെ സിഎൻജി പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന വാർത്തകളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.

ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

ഉയർന്നു വരുന്ന ഇന്ധന വില കണക്കിലെടുത്താൽ സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിന് വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയും. പ്രത്യേകിച്ച് ഇന്ത്യയിലെ ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍. എന്നാൽ ഈ പദ്ധതി എപ്പോൾ നടപ്പിലാകുമെന്ന് ഇപ്പോൾ വ്യക്തമല്ല.

More from DriveSpark

Article Published On: Thursday, September 1, 2022, 15:51 [IST]
English summary
Citroen launched new c3 in brazil with automatic transmission details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X