സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഡാനുകളിൽ ഒന്നാണ് മാരുതി സുസുക്കി ഡിസയർ. ഏറെ നാളായി ഈ സെഗ്മെന്റ് ഭരിക്കുന്ന താരരാജാവ് എന്നു തന്നെ ഈ മുതലിനെ വിശേഷിപ്പിക്കാം നമുക്ക്.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണിതെന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. 2008 ലാണ് ഈ കാർ ആദ്യമായി പുറത്തിറക്കിയത്. ഇന്ത്യയിൽ കാറിന്റെ മൂന്ന് തലമുറകൾ ആവർത്തനങ്ങളിലൂടെ ഈ ജനപ്രീതി നിലനിർത്താൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചതും വലിയൊരു നേട്ടമാണ്.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

യൂസ്‌ഡ് കാർ വിപണിയിലും ഡിസയറിന് ആവശ്യക്കാരുണ്ടെന്നതും ശ്രദ്ധേയമാണ്.മോഡൽ വർഷവും കാറിന്റെ കണ്ടീഷനും അനുസരിച്ച് 1.50 ലക്ഷം രൂപയ്ക്കും 8.50 ലക്ഷം രൂപയ്ക്കും ഇടയിൽ ഒരു ഡിസയറിനെ വാങ്ങാനാവും. ഈ വാഹനം നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതൊന്ന് പറഞ്ഞു തരാം.

MOST READ: ചാർജിംഗിന്റെ കാര്യത്തിൽ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഗുണങ്ങൾ

മാരുതി സുസുക്കി ഡിസയർ ഈ സെഗ്‌മെന്റിലെ ഏറ്റവും റിഫൈൻഡായുള്ള പെട്രോൾ കാറുകളിലൊന്നാണ്. പുതിയ മോഡൽ 24.1 കിലോമീറ്റർ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ടെന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

കൂടാതെ 1.2 ലിറ്റർ, നാല്-സിലിണ്ടർ K-സീരീസ് പെട്രോൾ എഞ്ചിൻ 89 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അൽപം പഴയ പെട്രോൾ മോഡൽ പോലും മാന്യമായ 82 bhp പവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: പണിയുണ്ടേലും ഗുണമുണ്ട്, മാനുവൽ കാറുകൾ ഇപ്പോഴും പ്രിയങ്കരമായിരിക്കാനുള്ള കാരണങ്ങൾ

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

പെട്രോളിന് പുറമെ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഫിയറ്റിൽ നിന്നും വന്നിരുന്ന 1.3 ലിറ്റർ പതിപ്പും ഈ അടുത്ത കാലത്ത് വരെ മാരുതി സുസുക്കി ഡിസയറിൽ നൽകി വന്നിരുന്നു. സെഗ്‌മെന്റിലെ മികച്ച എഞ്ചിനുകളിൽ ഒന്നായിരുന്നു ഇത്. സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും ഇത് സുലഭമായി കണ്ടെത്താനാവും.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ടൺ കണക്കിന് ഫീച്ചറുകളാണ് പുതിയ മൂന്നാം തലമുറ മാരുതി സുസുക്കി ഡിസയറിന് ലഭിക്കുന്നത്.

MOST READ: റണ്‍വേയില്‍ വിമാനം എത്ര സ്പീഡ് വരെ എടുക്കും?; ആക്‌സിലറേഷന്‍ നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

എഎംടി ഓട്ടോമാറ്റിക് മോഡലുകൾക്ക് ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഒരു ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.4 മീറ്ററിൽ താഴെയാണെങ്കിലും 4 പേർക്ക് സുഖമായി യാത്ര ചെയ്യാൻ മതിയായ ഇടമുണ്ട് ഡിസയർ സെഡാനിൽ. എല്ലാ സീറ്റുകളിലും ആവശ്യത്തിന് ഹെഡ്‌റൂം ഉണ്ടെന്നതും യാത്രയെ അതിമനോഹരമാക്കുന്നുണ്ട്. സുഖപ്രദമായ പിൻ സീറ്റിംഗ് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

അധിക പാഴ്ചെലവുകളൊന്നുമില്ലാതെ കുറഞ്ഞ മെയിന്റനെൻസിൽ വാഹനം കൊണ്ടുനടക്കാനുമാവും. സ്പെയറുകൾ എളുപ്പത്തിൽ ലഭ്യമായതിനാൽ അക്കാര്യം ഓർത്തും തല പുകയ്ക്കേണ്ട കാര്യമില്ല.

MOST READ: ഇവരെ യൂസ്‌ഡ് കാർ വിപണിയിൽ മാത്രമേ കണ്ടെത്താനാവൂ, പരിചയപ്പെടാം ആ മിടുക്കരെ

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

പോരായ്‌മകൾ

മുകളിൽ സൂചിപ്പിച്ച മിക്ക സവിശേഷതകളും മൂന്നാം തലമുറ മോഡലിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് വളരെ പുതിയതാതിനാൽ സെക്കൻഡ് ഹാൻഡിലേക്ക് പോവുന്നതിലും നല്ലത് പുതിയ മോഡലിലേക്ക് പോവുന്നതായിരിക്കും. അതുമാത്രമല്ല യൂസ്‌ഡ് കാറിന് അൽപം ഉയർന്ന വിലയും തന്നെ മുടക്കേണ്ടിയും വന്നേക്കാം.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

പഴയതലമുറ ഡിസയർ മോഡൽ വളരെ അടിസ്ഥാന സവിശേഷതകളോടെയാണ് വന്നത്. അതിനാൽ ഫാൻസി ഫീച്ചറുകളൊന്നും അതിൽ കണ്ടെത്താനായേക്കില്ല. സെഡാൻ വിശാലമായ ക്യാബിനോടെയാണ് വരുന്നതെങ്കിലും പഴയ ഡിസയറിന്റെ ഇന്റീരിയർ ലേഔട്ട് തികച്ചും കാലഹരണപ്പെട്ടതാണെന്ന് പറയാതെ വയ്യ.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ലൈറ്റ് ബോഡിയാണ് ഡിസയറിന് നൽകിയിരിക്കുന്നതിനാൽ വൈബ്രേഷൻ പ്രശ്‌നങ്ങൾ നേരിട്ടേക്കാം. സിറ്റി യാത്രകൾക്ക് ഇത് മികച്ചതാണെങ്കിലും ഹൈവേ യാത്രയിൽ കാറിന്റെ എഞ്ചിനിൽ നിന്നും വൈബ്രേഷനും അനുഭവപ്പെട്ടേക്കാം.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഉള്ളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഗുണനിലവാരം പോലും അത്ര ത്രിപ്‌തികരമല്ല. മാരുതി സുസുക്കി ഡിസയർ ഒരിക്കലും സുരക്ഷാ മാനദണ്ഡങ്ങൾക്കായി പരീക്ഷിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റിന് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് മോശം സുരക്ഷാ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്.

സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

നിലവിലെ തലമുറയിൽ പെട്ട മോഡലിന് പോലും മോശം 2-സ്റ്റാർ റേറ്റിംഗ് ലഭിച്ചപ്പോൾ പഴയ മോഡലിന് സീറോ സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്. അതിനാൽ ഡിസയറിന്റെ സ്‌കോറിങ്ങും സമാനമായിരിക്കും.

Article Published On: Friday, July 15, 2022, 9:56 [IST]
English summary
Consider these facts before buying a second hand maruti suzuki dzire
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X