5.40 കോടി രൂപയുണ്ടോ? എങ്കിൽ വാങ്ങാം പുതിയ Ferrari 296 GTB ഹൈപ്പർ കാർ
ഇന്ത്യയിൽ പുതിയ 296 GTB ഹൈപ്പർ കാറിനെ പുറത്തിറക്കി ഇറ്റാലിയൻ സൂപ്പർ സ്പോർട്‌സ് കാർ നിർമാതാക്കളായ ഫെറാറി. 5.40 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്.

മാരനെല്ലോയുടെ മിഡ്-റിയർ എഞ്ചിൻ ടു-സീറ്റർ ബെർലിനേറ്റയുടെ ഏറ്റവും പുതിയ പരിണാമമായാണ് ആറ് സിലിണ്ടർ എഞ്ചിനുള്ള ഫെറാറി 296 GTB മോഡലിനെ വിശേഷിപ്പിക്കുന്നത്. ആറു സിലിണ്ടറുള്ള ബ്രാൻഡിന്റെ ആദ്യത്തെ റോഡ് കാറാണിതെന്നും ഇറ്റാലിയൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.
Recommended Video

F8 ട്രിബ്യൂട്ടോയെ മാറ്റിസ്ഥാപിക്കുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സ്‌പോർട്‌സ് കാറിൽ മിഡ്-എഞ്ചിൻ, റിയർ-വീൽ ഡ്രൈവ് ലേഔട്ടോടുകൂടിയ ഒരു പുതിയ ഹൈബ്രിഡ്-ഇലക്‌ട്രിക് പവർട്രെയിൻ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. 296 GTB മോണിക്കറിലെ 296 എന്നത് 2,992 സിസി, ആറ് സിലിണ്ടർ എഞ്ചിനെയാണ് പ്രതിനിധീകരിക്കുന്നത്.

അതേസമയം 1950-കളുടെ മധ്യത്തിൽ പുറത്തിറങ്ങിയ ഗ്രാൻ ടൂറിസ്മോ ബെർലിനേറ്റ ഫെറാറി സ്പോർട്‌സ് കാറുകളുടെ ഏറ്റവും പുതിയ പ്രതിനിധി കൂടിയാണ് 296 GTB. 645 bhp ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ V6 എഞ്ചിനാണ് പുതുതായി പരിചയപ്പെടുത്തിയ 296 GTB ഹൈപ്പർ കാറിന്റെ ഹൃദയം.

കാറിന് അധികമായി ഒരു 164 bhp ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നുണ്ട്. അങ്ങനെ രണ്ടും സംയോജിച്ച് പരമാവധി 809 bhp കരുത്തിൽ പരമാവധി 740 Nm torque വരെ ഉത്പാദിപ്പിക്കാൻ ഫെറാറി 296 GTB പ്രാപ്‌തമാണ്. കമ്പനിയുടെ അഭിപ്രായത്തിൽ ഹൈബ്രിഡ് സ്‌പോർട്‌സ് കാറിന് വെറും 2.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കഴിയും.

അതേസമയം ഹൈപ്പർ കാറിന്റെ പരമാവധി വേഗത 339 കിലോമീറ്ററാണെന്നും ഫെറാറി പറയുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇലക്ട്രിക് പവറിൽ മാത്രം ഓടിക്കാൻ കഴിയുന്ന മോഡലിന് ഇതിന്റെ 7.42kWh ബാറ്ററി 42 കിലോമീറ്റർ വരെ സഞ്ചരിക്കാനും 135 കിലോമീറ്റർ വേഗത പുറത്തെടുക്കാനും അനുവദിക്കും.

സ്റ്റിയറിംഗ് വീലിലെ 'eManettino' ഡയൽ മറ്റ് ഫെറാറികളിൽ കാണുമ്പോൾ 296GTB-ക്ക് നാല് ഡ്രൈവിംഗ് മോഡുകളാണ് ലഭിക്കുന്നത്. അതിൽ ഇ-ഡ്രൈവ്, ഹൈബ്രിഡ്, പെർഫോമൻസ്, ക്വാളിഫൈ എന്നിവയാണ് ഉൾപ്പെടുന്നത്. ഓരോന്നിനും വ്യത്യസ്ത അളവിലുള്ള പവർ കണക്കുകളും റീജനറേറ്റീവ് ബ്രേക്കിംഗുമാണ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: വേഗതയുടെ കാര്യത്തിലെ മടിയൻമാർ, ഇന്ത്യയിലെ ഏറ്റവും സ്പീഡ് കുറഞ്ഞ കാറുകളെ പരിചയപ്പെടാം

ഒരു മിഡ്-എഞ്ചിൻ സ്പോർട്സ്കാറിൽ ആദ്യമായി, ഫെറാറി ഒരു ആക്ടീവ് സ്പോയിലറും ഉപയോഗിച്ചിട്ടുണ്ച്. അത് ഡ്രാഗ് സൃഷ്ടിക്കാൻ സഹായിക്കുന്നു. പിൻ ബമ്പറുമായി സംയോജിപ്പിച്ച്, ആക്റ്റീവ് റിയർ സ്‌പോയിലർ ഹാർഡ്‌കോർ, ട്രാക്ക്-ഓറിയന്റഡ് അസറ്റോ ഫിയോറാനോ പായ്ക്ക് ഉപയോഗിച്ച് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ 360 കിലോഗ്രാം വരെ ഡൗൺഫോഴ്‌സാണ് ഇത് സൃഷ്ടിക്കുന്നത്.

1963-ലെ ഫെറാറി 250 LM മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 296 GTB ഹൈപ്പർ കാറിനെ കമ്പനി രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. അതിന്റെ ഹാഞ്ചുകൾ, ബി-പില്ലർ ഡിസൈൻ, കാം ടെയിൽ എന്നിവയെല്ലാം ഐതിഹാസിക കാറിനെ ഓർമപ്പെടുത്തുന്നുണ്ട്. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവത്തിനായി വാഹനത്തിന് ആക്രമണാത്മക ബോഡി ലൈനുകളും മികച്ച എയറോഡൈനാമിക്സും ലഭിക്കുന്നു.

മുൻകാലത്തെ 'ടിയർഡ്രോപ്പ്' ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളിൽ നിന്ന് പുതിയ മോഡലിന്റെ ഹെഡ്‌ലൈറ്റ് ശൈലി കടമെടുത്തു. 296 GTB യ്ക്ക് SF90 സ്ട്രാഡേൽ ഫ്ലാഗ്ഷിപ്പിന് സമാനമായ ടെക്-ഹെവി ക്യാബിൻ ഡിസൈൻ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഡിജിറ്റൽ ഗേജ് ക്ലസ്റ്ററും സ്റ്റിയറിംഗ് വീലും ഒരു കോൺകേവ് ഡാഷ്‌ബോർഡ് വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം അതിന്റെ സൈഡ് പാനലുകൾക്ക് ടച്ച് കപ്പാസിറ്റീവ് കൺട്രോളുകളുണ്ട്. ഫെറാറിയുടെ ക്ലാസിക് 'H-ഗേറ്റ്' ഡിസൈനിനുള്ള ആദരവായിട്ടാണ് ഗിയർഷിഫ്റ്റ് സെലക്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്റ്റാൻഡേർഡായി ഇന്ത്യയിലെത്തുന്ന ഫെറാറി 296 ജിടിബിയിൽ അൽകന്റാരയിൽ പൊതിഞ്ഞ ഇലക്ട്രിക് സീറ്റുകൾ, സസ്പെൻഷൻ ലിഫ്റ്റർ, ബ്ലാക്ക് സെറാമിക് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, കാർബൺ ഫൈബർ ഫ്രണ്ട് സ്‌പോയിലർ, കാർബൺ ഫൈബർ സ്റ്റിയറിംഗ് വീൽ, 20 ഇഞ്ച് ഫോർജ്ഡ് റിമ്മുകൾ, സറൗണ്ട് വ്യൂ ക്യാമറ, ടൈറ്റാനിയം വീൽ ബോൾട്ടുകളും ഉള്ളിൽ കോൺട്രാസ്റ്റ് കളർ സ്റ്റിച്ചിംഗ് എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

മാരനെല്ലോ അധിഷ്ഠിത ഫെറാറി അടുത്തതായി തങ്ങളുടെ ആദ്യ എസ്‌യുവിയായ പുറോസാങ്ഗ് ആയിരിക്കും പുറത്തിറക്കുക. അത് സെപ്റ്റംബറിൽ അവതരിപ്പിക്കും. ആസ്റ്റൺ മാർട്ടിൻ DBX 707, ബെന്റ്ലി ബെന്റയ്‌ഗ W12, ലംബോർഗിനി ഉറൂസ് പെർഫോമൻ്റെ എന്നിവയ്‌ക്കൊപ്പം V12 എഞ്ചിനുമായി വരുന്ന എസ്‌യുവി ഏറെ നാളായി കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ്.


Click it and Unblock the Notifications








