മഴക്കാലത്തിനായി വാഹനത്തെ ഒരുക്കാം, ഐ-കെയർ മൺസൂൺ ക്യാമ്പ് പ്രഖ്യാപിച്ച് Isuzu ഇന്ത്യ
രാജ്യവ്യാപകമായി ഐ-കെയർ മൺസൂൺ ക്യാമ്പ് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു മോട്ടോർസ് ഇന്ത്യ. തടസരഹിതമായ ഡ്രൈവിംഗ് അനുഭവത്തിനായി ഉപഭോക്താക്കൾക്ക് ആവേശകരമായ ആനുകൂല്യങ്ങളും പ്രതിരോധ മെയിന്റനെൻസ് ചെക്കപ്പുകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ സർവീസ് ക്യാമ്പ്.

ഡി-മാക്‌സ് ശ്രേണിയിലുള്ള പിക്ക്-അപ്പുകളുടെയും എസ്‌യുവികളുടെയും ഉടമകൾക്കായാണ് ഈ പ്രത്യേക മൺസൂൺ ക്യാമ്പ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇസൂസുവിന്റെ മൺസൂൺ സർവീസ് ക്യാമ്പ് 2022 ജൂലൈ 25 നും ഓഗസ്റ്റ് രണ്ടിനും ഇടയിലാവും നടക്കുക.

ക്യാമ്പ് പ്രതിരോധ പരിപാലന പരിശോധനകളും ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളും ഈ പദ്ധതിക്ക് കീഴിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മൺസൂൺ സർവീസിൽ സൗജന്യമായി 37 പോയിന്റ് കോംപ്രിഹെൻസീവ് ചെക്ക്-അപ്പ്, ടോപ്പ് വാഷ്, ലേബർ 10 ശതമാനം കിഴിവ്, പാർട്‌സുകൾക്ക് അഞ്ച് ശതമാനം കിഴിവ്, ലൂബുകൾക്കും ഓയിലുകൾക്കും അഞ്ച് ശതമാനം വരെ കിഴിവ് എന്നിവയെല്ലാമാണ് ജാപ്പനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡി-മാക്‌സ് കൊമേഴ്‌സ്യൽ പിക്ക്-അപ്പുകൾ, സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള വി-ക്രോസ് പിക്ക്-അപ്പ്, MU-X എസ്‌യുവി എന്നിവ ഉൾപ്പെടെയുള്ള മോഡലുകളാണ് ഇസൂസു ഇന്ത്യ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

അഹമ്മദാബാദ്, ബെംഗളൂരു, ബീമാവരം, ഭുജ്, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ദിമാപൂർ, ഗാന്ധിധാം, ഗോരഖ്പൂർ, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, ജലന്ധർ, ജോധ്പൂർ, എന്നിവിടങ്ങളിലെ എല്ലാ ഇസൂസു അംഗീകൃത സർവീസ് കേന്ദ്രങ്ങളിലും ഇസൂസു ഐ-കെയർ മൺസൂൺ ക്യാമ്പ് മൺസൂൺ ക്യാമ്പ് കമ്പനി സംഘടിപ്പിക്കും.

അതോടൊപ്പം തന്നെ കൊച്ചി, കൊൽക്കത്ത, കുർണൂൽ, ലഖ്‌നൗ, മധുരൈ, മംഗലാപുരം, മെഹ്‌സാന, മൊഹാലി, മുംബൈ, നാഗ്പൂർ, നെല്ലൂർ, പൂനെ, റായ്പൂർ, രാജമുണ്ട്രി, രാജ്‌കോട്ട്, സിലിഗുരി, സൂറത്ത്, തിരുപ്പതി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം എന്നീ നഗരങ്ങളിലും ഉപഭോക്താക്കൾക്ക് പുതിയ മൺസൂൺ ക്യാമ്പ് ഉപയോഗപ്പെടുത്താനാവും.

മൺസൂൺ കാലഘട്ടമായതോടെ അടുത്തിടെ ഫോക്‌സ്‌വാഗൺ, റെനോ, എംജി മോട്ടോർ ഇന്ത്യ എന്നീ വാഹന നിർമാതാക്കളും മൺസൂൺ സീസണിൽ അതത് സർവീസ് ക്യാമ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ക്യാമ്പുകൾ മഴക്കാലത്ത് വാഹനം നല്ല നിലയിൽ പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം ഉപഭോക്താക്കൾക്ക് ഓഫറിലെ ആനുകൂല്യങ്ങൾ കണക്കിലെടുത്ത് വലിയ പുനർനിർമാണം നടത്താനുള്ള അവസരമായി ഇതിനെ കാണാനും കഴിയും. ഉപഭോക്താക്കൾക്ക് അടുത്തുള്ള ഇസൂസു ഡീലർ ഔട്ട്‌ലെറ്റിലേക്ക് വിളിക്കാം അല്ലെങ്കിൽ സർവീസ് ബുക്കിംഗിനായി ഓൺലൈനായി നടത്താമെന്നും കമ്പനി പറയുന്നു.

മികച്ച സർവീസും ഉടമസ്ഥാവകാശ അനുഭവവും നൽകാനുള്ള ഇസൂസുവിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ കമ്പനി ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ഐ-കെയർ പ്രീ-സമ്മർ സർവീസ് ക്യാമ്പും ഇസൂസു മോട്ടോർസ് ഇന്ത്യയിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിൽ പുതിയ കാറുകള്‍ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിച്ച് പരിഷ്ക്കരിക്കുമെന്ന് ഇസൂസു പ്രഖ്യാപിച്ചിരുന്നു. മുമ്പുണ്ടായിരുന്ന 7.0 ഇഞ്ച് സിസ്റ്റത്തിന് പകരമായി പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മോഡലുകളിലേക്ക് കമ്പനി കൊണ്ടുവരുന്നത്.

പുതുതായി ചേര്‍ത്ത ടച്ച്സ്‌ക്രീന്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുമെന്നതാണ് നേട്ടം. എന്നിരുന്നാലും, പുതിയ സ്‌ക്രീന്‍ ചേര്‍ത്തതിന് പുറമെ, എസ്‌യുവികളിലെ ബാക്കി ഫീച്ചറുകളും സവിശേഷതകളും മാറ്റമില്ലാതെ തുടരുമെന്നും ഇസൂസു വ്യക്തമാക്കിയിരുന്നു.

ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഡി-മാക്‌സ് വി-ക്രോസ്, MU-X മോഡലുകളിൽ ഒരേപോലെ ലഭിക്കുന്ന പ്രധാന ഫീച്ചറുകൾ.

എഞ്ചിനിലേക്ക് നോക്കിയാൽ 161 bhp കരുത്തിൽ പരമാവധി 360 Nm torque വരെ നൽകുന്ന 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് രണ്ട് മോഡലുകള്‍ക്കും കരുത്ത് നല്‍കുന്നത്. MU-X എസ്‌യുവിക്ക് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രം ലഭിക്കുമ്പോൾ V-ക്രോസിന് അധികമായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഇസൂസു ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








