വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ലംബോർഗിനി ഹുറാകാൻ ടെക്നിക്കയെ ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സ്പോർട്‌സാ കാർ നിർമാതാക്കൾ. 4.04 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് സ്പോർട്‌സ് കാർ ആഭ്യന്തര വിപണിയിലെത്തിയിരിക്കുന്നത്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ആഗോള അവതരണം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് ഹുറാകാൻ ടെക്‌നിക്ക ആഭ്യന്തര വിപണിയിലെത്തുന്നത്. ഹൈ എൻഡ് സൂപ്പർകാറായ മോഡലിനെ പുറത്തിറക്കുന്നതും കാത്താണ് ഇതുവരെ വാഹന പ്രേമികളിരുന്നത്.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഹുറാകാൻ എസ്ടിഒയിൽ പ്രവർത്തിക്കുന്ന അതേ V10 എഞ്ചിൻ ഉപയോഗിച്ചാണ് ലംബോർഗിനി ഹുറാകാൻ ടെക്നിക്ക ഇവോ, എസ്ടിഒ മോഡലുകൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഹുറാകാൻ ശ്രേണിയിലെ ഏറ്റവും ഡ്രൈവർ കേന്ദ്രീകൃത കാറാണ് പുതുതായി പുറത്തിറക്കിയ മോഡലെന്ന് ലംബോർഗിനി അവകാശപ്പെടുന്നു.

MOST READ: വേഗതയുടെ കാര്യത്തിലെ മടിയൻമാർ, ഇന്ത്യയിലെ ഏറ്റവും സ്പീഡ് കുറഞ്ഞ കാറുകളെ പരിചയപ്പെടാം

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഇത് റോഡുകൾക്കും റേസ് ട്രാക്കുകൾക്കും വേണ്ടി പ്രത്യേകം നിർമിച്ചതാണെന്ന് ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡ് പ്രത്യേകം അവകാശപ്പെടുന്നുമുണ്ട്. എട്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് കാർ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

രണ്ട് സീറ്റുകളുള്ള ട്രാക്ക് ഫോക്കസ്ഡ് വാഹനം ഈ വർഷം ഏപ്രിലിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. V10 സൂപ്പർകാറിന്റെ പുതുതായി പുറത്തിറക്കിയ വേരിയന്റ് ഇന്ത്യയിലും ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കമ്പനി കരുതുന്നത്. സ്‌റ്റൈലിങ്ങിലേക്ക് നോക്കിയപ്പോൾ ഇന്ത്യയിൽ ലഭ്യമായ എല്ലാ ഹുറാകാൻ മോഡലുകളേയും ടെക്‌നിക്കയിലൂടെ പ്രതിഫലിക്കുന്നുണ്ട്.

MOST READ: ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ലൈഫ്‌സ്‌റ്റൈലും ട്രാക്ക് ഓറിയന്റഡ് സ്‌പോർട്‌സ് കാർ എയറോഡൈനാമിക് ഡിസൈനോടെയാണ് സൂപ്പർ കാർ വരുന്നത്. കൂടാതെ സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശൈലിയും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നുണ്ട്. പിൻഭാഗത്ത് ടെയിൽ ലാമ്പുകൾ സമാനമാണ്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

എന്നാൽ എക്‌സ്‌ഹോസ്റ്റുകളും പിൻ സ്‌പോയിലറും ഉപയോഗിച്ച് ബമ്പർ കൂടുതൽ ആക്രമണാത്മകമായി രൂപപ്പെടുത്താൻ കമ്പനി പ്രത്യേകം ശ്രമിക്കുകയും ചെയ്‌തു. മുൻ ബമ്പറിന്റെ ഇരുവശത്തും പുതിയ Y- ആകൃതിയിലുള്ള ഇൻസേർട്ട്, കാർബൺ-ഫൈബർ എഞ്ചിൻ കവർ, ഫിക്സഡ് റിയർ സ്‌പോയിലർ, ഷഡ്ഭുജാകൃതിയിലുള്ള ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളാൽ ചുറ്റപ്പെട്ട സ്‌പോർട്ടി റിയർ ബമ്പർ എന്നിവ ഉപയോഗിച്ച് സൂപ്പർകാർ സ്വയം വേറിട്ടുനിൽക്കുന്നു.

MOST READ: വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

20 ഇഞ്ച് അലോയ് വീലുകളിലാണ് സ്പോർട്‌സ് നിരത്തിലെത്തുന്നത്. കൂടാതെ ലംബോർഗിനി ഹുറാകാൻ ടെക്നിക്കയുടെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇത് സ്റ്റാൻഡേർഡ് ഹുറാകാൻ പോലെ തന്നെ കാണപ്പെടുന്നു. കളർ-കോഡുചെയ്ത ഉൾപ്പെടുത്തലുകളുള്ള ഒരു കറുത്ത നിറത്തിലാണ് അകത്തളം ഒരുക്കിയെടുത്തിരിക്കുന്നത്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഇറ്റാലിയൻ കാർ ബ്രാൻഡ് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ചേർത്ത് അകത്തളത്തെ സമ്പുഷ്‌ടമാക്കാനും ശ്രമിച്ചു. ഈ കണക്റ്റഡ് കാർ സാങ്കേതികവിദ്യയെ കമ്പനി ലംബോർഗിനി കണക്ട് എന്നാണ് വിളിക്കുന്നത്.

MOST READ: അങ്ങനെയെങ്കിൽ എതിരാളികൾ വിയർക്കും, Xpulse 400 അഡ്വഞ്ചറിന് തുടിപ്പേകാൻ എത്തുന്നത് 421 സിസി എഞ്ചിനെന്ന് Hero

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഇതിനു പുറമെ ഡ്രൈവർക്കും യാത്രക്കാർക്കുമായി ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും അപ്‌ഡേറ്റ് ചെയ്‌ത എച്ച്എംഐ ഇന്റർഫേസും അധിക ഫീച്ചർ ഹൈലൈറ്റുകളിൽ ലംബോർഗിനി ഹുറാകാൻ ടെക്നിക്കയിൽ ഉൾപ്പെടുന്നു.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഹുറാകാൻ ടെക്നിക്കയുടെ ഭാരം 1,379 കിലോഗ്രാം മാത്രമാണ്. ഭാരം കുറഞ്ഞതാക്കാൻ മുൻവശത്തെ ബോണറ്റിലും പിൻ ഹുഡിലും വിപുലമായ അളവിൽ കാർബൺ ഫൈബറാണ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. നാല് വീലുകളിലും കാർബൺ സെറാമിക് ഡിസ്ക് ബ്രേക്കുകളും റിയർ ആക്സിൽ സ്റ്റിയറിംഗ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഹുറാകാൻ ടെക്‌നിക്കയ്ക്കുള്ളിലെ 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിന് 6,500 rpm-ൽ 640 bhp പരമാവധി കരുത്തും 565 Nm torque ഉം ഉത്പാദിപ്പിക്കാനാകും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് എല്ലാ ശക്തിയും പിൻ വീലുകളിലേക്കാണ് കാർ അയക്കുന്നത്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാർ 3.2 സെക്കൻഡും 200 കിലോമീറ്റർ വേഗതയിലെത്താൻ 9.1 സെക്കൻഡും എടുക്കും. കൂടാതെ ഹുറാകാൻ ടെക്‌നിക്കയിൽ കമ്പനി അവകാശപ്പെടുന്ന ഉയർന്ന വേഗത മണിക്കൂറിൽ 325 കിലോമീറ്ററാണ്. മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം വർധിപ്പിക്കുന്നതിനായി സൂപ്പർകാർ ഒന്നിലധികം ഡ്രൈവ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

അതിൽ സ്ട്രാഡ, സ്പോർട്ട്, കോർസ എന്നീ മൂന്ന് മോഡുകളാണ് ഉൾപ്പെടുന്നത്. പോർഷ 911 GT3 യുടെ നേരിട്ടുള്ള എതിരാളിയായതിനാൽ ടെക്നിക്കയുടെ സ്വഭാവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മികച്ച ഹാൻഡിലിംഗ്.

വില 4.04 കോടി രൂപ, Lamborghini Huracan Tecnica സൂപ്പർ കാറും ഇന്ത്യയിലെത്തി

ഈയിടെ ഉറൂസിന്റെ 200-ാം യൂണിറ്റ് ഡെലിവറി ചെയ്‌ത ഇറ്റാലിയൻ ബ്രാൻഡ് ഇന്ത്യയിൽ വിജയക്കൊടി പാറിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഹുറാകാന്റെ പുതിയ വേരിയന്റു കൂടി എത്തുന്നതോടെ വിപണിയിൽ കൂടുതൽ മുന്നേറ്റമിണ്ടാക്കാൻ ലംബോർഗിനിക്ക് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini launched the huracan tecnica super sports car in india
Story first published: Thursday, August 25, 2022, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X