ലൈഫ് ഈസ് ഗുഡ്; Mahindra XUV400 ഇലക്‌ട്രിക് എസ്‌യുവിക്ക് ബാറ്ററി ഒരുക്കുന്നത് LG
ഏറെ നാളായി വാഹന വിപണി കാത്തിരിക്കുന്ന ഇലക്‌ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര eXUV300. 2022 സെപ്റ്റംബറിൽ ഇവി യാഥാർഥ്യമാവാൻ ഒരുങ്ങുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് ഇതുവരെ സെഗ്മെന്റ് ഭരിച്ചിരുന്ന നമ്മുടെ സ്വന്തം ടാറ്റ നെക്സോണിനാവും.

ശരിക്കും പറഞ്ഞാൽ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മനസിലാക്കിയ ആദ്യ പ്രമുഖ ബ്രാൻഡാണ് മഹീന്ദ്ര എന്നുവേണമെങ്കിൽ പറയാം. e-വെറിറ്റോ മുതൽ e2O വരെ ചെറിയ ചെറിയ പദ്ധതികളുമായി നീങ്ങിയ ബ്രാൻഡ് xuv300 എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഇലക്‌ട്രിക് മോഡലിനെ ആദ്യമായി പരിചയപ്പെടുത്തിയത് 2020 ഓട്ടോ എക്സോയിലാണ്.

XUV400 എന്ന് മഹീന്ദ്ര പേരിടാൻ ഒരുങ്ങുന്ന ഈ ഇവിക്ക് അഞ്ച് സീറ്റർ XUV300 മോഡലുമായി നിരവധി സാമ്യങ്ങളുണ്ടാവും. ഇത് സാങ്‌യോംഗ് ടിവോലിയുടെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ബാറ്ററി പായ്ക്കിൽ ഘടിപ്പിക്കുന്നതിനുള്ള പരിഷ്‌ക്കരണങ്ങളോടെയായിരിക്കും ഈ പ്ലാറ്റ്ഫോം എത്തുക.

ഇന്റേഷണൽ കമ്പഷൻ എഞ്ചിൻ മോഡലിന്റെ 4 മീറ്ററിൽ നിന്നും ഇതിന് മൊത്തത്തിലുള്ള നീളം ഏകദേശം 200 മില്ലീമീറ്റർ ഉയരും. ഇലക്‌ട്രിക് എസ്‌യുവിക്ക് മൊത്തത്തിൽ 4.2 മീറ്റർ വലിപ്പമുണ്ടാകുമെന്ന് ബ്രാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നിരുന്നാലും ബാറ്ററി പാക്ക് പൊസിഷനിംഗ് ആയതിനാൽ ബൂട്ട്‌സ്‌പെയ്‌സിൽ അതിന്റെ സ്വാധീനം ചെലുത്തുമോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തത വരാനുള്ളത്. കൂടാതെ അതിന്റെ സ്‌പേസ് ഉപഭോഗം ട്രങ്കിന്റെ അളവ് നിർണയിക്കും.

ഒരു റിപ്പോർട്ട് അനുസരിച്ച് തദ്ദേശീയരായ എസ്‌യുവി സ്പെഷ്യലിസ്റ്റായ മഹീന്ദ്രയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം എൽജി എനർജി സൊല്യൂഷനിൽ നിന്ന് ബാറ്ററികൾ വാങ്ങുകയായിരിക്കും ചെയ്യുക. മഹീന്ദ്ര XUV400 ഇവിയുടെ ആദ്യ ഡെലിവറി ഈ കലണ്ടർ വർഷത്തിന്റെ അവസാന പാദത്തിനും 2023 ജനുവരിക്കും ഇടയിൽ ആരംഭിക്കും.

എൽജിയുമായുള്ള ബാറ്ററി കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ബ്രാൻഡുകളും ബാറ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌ത് വരികയാണ്. മാംഗനീസ്, നിക്കൽ, കോബാൾട്ട് കെമിസ്ട്രി എന്നിവ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികളുടെ വിതരണത്തിലും സാങ്കേതികവിദ്യയിലും പങ്കാളിത്തത്തിനായി 2018-ൽ മഹീന്ദ്ര എൽജി കെമുമായി ഒരു കരാർ ഒപ്പിട്ടിരുന്നു.
MOST READ: പ്രാരംഭ വില 9.50 ലക്ഷം? പുത്തൻ ഗ്രാൻഡ് വിറ്റാര എസ്‌യുവി വാങ്ങാൻ ഇതുപോരെ കാരണം

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് മഹീന്ദ്ര ഒരു ബ്രിട്ടീഷ് ഫണ്ടിംഗ് ഹൗസിൽ നിന്ന് ഭീമമായ നിക്ഷേപം പ്രഖ്യാപിച്ചത്. EV Co. എന്ന പേരിൽ അറിയപ്പെടുന്ന ഒരു സമർപ്പിത സ്ഥാപനവും പ്രഖ്യാപിക്കുകയും അത് 250 ദശലക്ഷം ഡോളർ സമാഹരിക്കുകയും ചെയ്തു. XUV400 രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ കാറായ ടാറ്റ നെക്‌സോൺ ഇവിയുമായാണ് നേരിട്ടു മുട്ടുന്നത്.

ഇത് രണ്ട് ബാറ്ററി കോൺഫിഗറേഷനുകളിൽ നൽകുമോ ഇല്ലയോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത കുറച്ച് വർഷങ്ങളിൽ XUV400-ന് പിന്നാലെ നാല് പുതിയ ഇലക്‌ട്രിക് കാറുകൾ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.
MOST READ: നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ

2028 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 30 ശതമാനം വരെ സംഭാവന ചെയ്യാനാണ് മഹീന്ദ്ര ഇലക്‌ട്രിക്കിലൂടെ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന XUV400 ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പ് 200 കിലോമീറ്റർ റേഞ്ച് നൽകും. അതേസമയം ഇലക്‌ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് വേരിയന്റ് 375 കിലോമീറ്ററായിരിക്കും അവകാശപ്പെടുക.

മഹീന്ദ്ര തന്നെ വികസിപ്പിച്ചെടുത്ത 350V പവർട്രെയിൻ 60 kWh മുതൽ 280 kWh വരെയുള്ള ഇലക്ട്രിക് മോട്ടോറുകളെ പിന്തുണയ്ക്കുന്നു. 80 kWh വരെ ശേഷിയുള്ള ബാറ്ററികൾക്കും ഇരട്ട മോട്ടോർ സജ്ജീകരണങ്ങൾക്കും ഇത് അനുയോജ്യമാണ്. വരാനിരിക്കുന്ന XUV400 ഇലക്‌ട്രിക്കിന് ഏകദേശം 13 ലക്ഷം രൂപയായിരിക്കും വിലയുണ്ടാവുകയെന്നാണ് സൂചന.

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മഹീന്ദ്ര eKUV 100 ഇവിയും ഈ വർഷം തന്നെ വിപണിയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. അവതരിപ്പിച്ചു കഴിഞ്ഞാൽ ആഭ്യന്തര വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറായി eKUV 100 മാറും. ഇതിന് 10 ലക്ഷം രൂപയിൽ താഴെയുള്ള വില നിർണയമായിരിക്കും കമ്പനി നടത്തുക.


Click it and Unblock the Notifications








