അണിയറയിൽ 3 പുത്തൻ മോഡലുകൾ ഒരുക്കി Kia, ഉടനെത്തും ഈ കേമൻമാർ
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഒന്നിലധികം പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ ഒരുക്കുകയാണ് സെൽറ്റോസിലൂടെ ജനഹൃദയങ്ങളിലെത്തിയ കൊറിയൻ വാഹന നിർമാതാക്കളായ കിയ.

കമ്പനി അടുത്തിടെ തങ്ങളുടെ ആഗോള ഇലക്ട്രിക് എസ്‌യുവിയായ EV6 രാജ്യത്ത് അവതരിപ്പിച്ച് വിപ്ലവം തീർക്കുകയും ചെയ്‌തിരുന്നു. പുതുതലമുറ കാർണിവൽ എംപിവിക്കൊപ്പം നിലവിലുള്ള എസ്‌യുവി ശ്രേണിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളും നവീകരിച്ച പതിപ്പുകളും പുറത്തറിക്കാനാണ് കിയയുടെ പുതിയ പദ്ധതി.
Recommended Video

2022-23-ൽ ഇന്ത്യൻ വിപണിയിൽ കിയ ഇന്ത്യ അവതരിപ്പിക്കുന്ന മികച്ച മൂന്ന് പുതിയ കാറുകൾ അല്ലെങ്കിൽ മോഡലുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

കിയ സോനെറ്റ് X ലൈൻ
ഡിസൈനിന്റെ കാര്യത്തിൽ ഇത് സ്റ്റാൻഡേർഡ് സോനെറ്റിന്റെ സ്‌പോർട്ടിയർ വേരിയന്റായിരിക്കും എന്നതാണ് ശ്രദ്ധേയം. 2022 സെപ്‌റ്റംബറിലോ ഒക്‌ടോബറിലോ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സോനെറ്റ് X ലൈൻ എസ്‌യുവിയുടെ GTX+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

അകത്തും പുറത്തും നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് കിയ സോനെറ്റ് X ലൈൻ പരിചയപ്പെടുത്തുക. എസ്‌യുവിയിലെ ടൈഗർ-നോസ് ഗ്രിൽ ഗ്ലോസി ബ്ലാക്ക് നിറത്തിലായിരിക്കും പൂർത്തിയാക്കുക. മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ ഹ്യൂ, ഡാർക്ക് ക്രോം ഫോഗ് ലാമ്പ് കവർ, ബ്ലാക്ക്ഡ്-ഔട്ട് മഫ്ലർ, വിംഗ് മിററുകൾ, പ്രൊമിനൻഡ് സ്കിഡ് പ്ലേറ്റുകൾ എന്നിവയും ഇതിൽ ഉണ്ടാകും.
MOST READ: ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

സൈഡ് ഡോറുകളിൽ മെറ്റൽ ഗാർണിഷും സിൽവർ ബ്രേക്ക് കാലിപ്പറുകളുള്ള ഡ്യുവൽ ടോൺ അലോയ് വീലകളും കിയ സോനെറ്റ് X ലൈൻ വേരിയന്റിന് സമ്മാനിക്കുകയും ചെയ്യും. സെൽറ്റോസ് X-ലൈൻ മോഡലിന് അനുസൃതമായി ക്യാബിനും സ്പോർട്ടിയർ ട്രീറ്റ്മെന്റ് ലഭിക്കാൻ സാധ്യതയുണ്ട്. 1.0 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്
കിയ തങ്ങളുടെ ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവിയായ സെൽറ്റോസിന് മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകാനുള്ള ഒരുക്കത്തിലാണിപ്പോൾ. സെഗ്മെന്റിൽ മത്സരം കനക്കുന്നതിന്റെ ഫലമായി പുതിയ ഫീച്ചറുകൾക്കൊപ്പം കോസ്‌മെറ്റിക് ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും മിഡ്-സൈസ് എസ്‌യുവിയിലേക്ക് ഇടംപിടിക്കാൻ സാധ്യതയുണ്ട്.

എസ്‌യുവിക്ക് പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് യൂണിറ്റ്, പുതിയ ബമ്പർ, പ്രമുഖ സ്‌കിഡ് പ്ലേറ്റുകൾ, പുതിയ അലോയ്‌കൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും ലഭിക്കുമെന്നാണ് വിവരം.

ഇന്റീരിയറിൽ എസ്‌യുവിക്ക് പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കിയ സൂചന നൽകിയിരിക്കുന്നത്.

അതോടൊപ്പെ തന്നെ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് പനോരമിക് സൺറൂഫും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സവിശേഷതകളും വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം സ്‌പോർട്ടിയർ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി തന്നെയാകും എസ്‌യുവി വിപണിയിലെത്തുക.

അതായത് ഈ വിഭാഗത്തിൽ പരിഷ്ക്കാരങ്ങൾക്കൊന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് തയാറാവില്ലെന്ന് സാരം. എങ്കിലും അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (ACC), ആക്റ്റീവ് ലെയ്ന്‍ അസിസ്റ്റന്‍സ്, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് എന്നീ ADAS ഫീച്ചറുകൾ എത്തുന്നതോടെ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ വാഹനം പ്രാപ്‌തമായിരിക്കും.

പുതുതലമുറ കിയ കാർണിവൽ
ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ കൊറിയൻ വാഹന നിർമാതാവ് പുതിയ തലമുറ കാർണിവൽ എംപിവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വർഷത്തിലേറെയായി തെരഞ്ഞെടുത്ത അന്താരാഷ്‌ട്ര വിപണികളിൽ ഇത് ഇതിനകം വിൽപ്പനയ്‌ക്ക് എത്തുന്നുമുണ്ട്.

അടുത്തിടെ ഈ മോഡലിനും ചില മാറ്റങ്ങൾ ലഭിച്ചിട്ടിണ്ട്. 200 bhp കരുത്തിൽ 440 Nm torque ഉത്പാദിപ്പിക്കുന്ന അതേ 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെ ഇന്ത്യൻ മോഡലിലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

അതേസമയം ഗിയർബോക്‌സ് ഓപ്ഷൻ മാറ്റമില്ലാതെ തുടരും. അതായത് ഒരു എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനം മാത്രമേ കമ്പനി തുടർന്നും വാഗ്‌ദാനം ചെയ്യുകയുള്ളൂവെന്ന് സാരം.


Click it and Unblock the Notifications








