ഹൈബ്രിഡ് AWD ടെക്കുമായി പുതിയ 2023 മോഡൽ Toyota Corolla Cross വിപണിയിൽ
അന്താരാഷ്ട്ര വിപണികളിൽ തന്റേതായ സ്ഥാനം അതിവേഗം സൃഷ്‌ടിച്ചെടുത്ത കേമനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ കൊറോള ക്രോസ് മോഡലിനെ കൂടുതൽ പുതുമയുള്ളതായി നിലനിർത്തുന്നതിനായി കമ്പനി ചെറിയ പരിഷ്ക്കാരങ്ങൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

ഇപ്പോൾ 2023 മോഡലായി എത്തുന്ന ടൊയോട്ട ക്രോസ്ഓവറിനായി ഒരു അധിക ഹൈബ്രിഡ് ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കൊറോള ക്രോസ് ഹൈബ്രിഡ് ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത് എന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്. ഇത് മുൻ തലമുറയേക്കാൾ കൂടുതൽ കാര്യക്ഷമമാണെന്ന് ചുരുക്കം.

രൂപകൽപ്പനയുടെ കാര്യത്തിൽ കൊറോള ക്രോസിന്റെ മുൻവശത്ത് ചില സൂക്ഷ്മമായ മാറ്റങ്ങളുണ്ട്. കൂടാതെ മോഡലിൽ ടൊയോട്ട മൊത്തം 10 കളർ ഓപ്‌ഷനുകളാണ് വാഗ്ദാനം ചെയ്യുന്നതും. അവയിൽ 6 എണ്ണം സ്റ്റാൻഡേർഡ് സിംഗിൾ സോളിഡ് കളർ ഓപ്ഷനുകളിൽ എത്തുമ്പോൾ ബാക്കി നാലെണ്ണം ഡ്യുവൽ-ടോൺ കോമ്പിനേഷനുമായി വരുന്നു.

കാറിന്റെ ഡ്യുവൽ ടോൺ കോമ്പോകൾ ബ്ലാക്ക് ഔട്ട് റൂഫിനൊപ്പം അണിഞ്ഞൊരുങ്ങിയാണ് വരുന്നത്. സോണിക് സിൽവർ, അസിഡിക് ബ്ലാസ്റ്റ്, ബ്ലൂ ക്രഷ്, ബാഴ്‌സലോണ റെഡ് എന്നിവയ്‌ക്കൊപ്പം 2023 മോഡൽ ടൊയോട്ട ക്രോസ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തിരഞ്ഞെടുക്കാം.

2023 ടൊയോട്ട കൊറോള ക്രോസ് ഹൈബ്രിഡ് വേരിയന്റുകൾ
മൊത്തത്തിലുള്ള ലൈനപ്പിൽ LE, XLE, S, SE, XSE എന്നിവയുൾപ്പെടെ 5 വേരിയന്റുകളിലാണ് മിനുങ്ങിയെത്തുന്ന പുത്തൻ കൊറോള ക്രോസ് ഹൈബ്രിഡിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. XSE, SE, S പതിപ്പുകളിൽ സ്പോർട്‌സ് ഓപ്ഷനും ലഭ്യമാണ്. XSE വേരിയന്റിന് പ്രീമിയം സോഫ്റ്റ്ടെക്‌സ് ഫോക്സ് ലെതർ അപ്ഹോൾസ്റ്ററിയും ലഭിക്കുന്നുണ്ട്.
MOST READ: 236 ശതമാനം വളർച്ചയോടെ മെയ് മാസ വിൽപ്പനിയിൽ തിളങ്ങി Mahindra; കണക്കുകൾ ഇങ്ങനെ

മറ്റ് മോഡലുകൾക്ക് ക്ലോത്ത് സീറ്റുകളാണ് ലഭിക്കുക. ടൊയോട്ടയുടെ ഏറ്റവും പുതിയ തലമുറയിൽപെട്ട ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കൊറോള ക്രോസ് ഹൈബ്രിഡിന് ലഭിക്കുന്നുവെന്നത് വാഹനത്തിന്റെ അകത്തളത്തെ സമ്പുഷ്‌ടമാക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റാണിത്.

ടൊയോട്ട സെൻസ് 3.0 ടെക് പാക്കും സ്റ്റാൻഡേർഡ് പായ്ക്കേജിന്റെ ഭാഗമായി കൊറോള ക്രോസ് ഹൈബ്രിഡിന്റെ എല്ലാ വേരിയന്റുകളിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. സെൻസ് 3.0 സജ്ജീകരണത്തിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ സെന്റർ ചെയ്യൽ, കാൽനടയാത്രക്കാരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്.
MOST READ: EV6 ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കി Kia, പ്രാരംഭ വില 59.95 ലക്ഷം രൂപ

കൊറോള ക്രോസിന്റെ ഹൈബ്രിഡ് ലൈനപ്പിന് ഓൾ-വീൽ ഡ്രൈവ് (AWD) വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട് എന്നതും മാറ്റേകുന്നുണ്ട്. ഇപ്പോഴും ഒരു ഗാലണിന് ഏകദേശം 37 മൈൽ ഇന്ധനക്ഷമത നൽകാൻ കഴിയുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് ഏകദേശം 15.5 കിലോമീറ്ററായി വിവർത്തനം ചെയ്യാം.

2023 മോഡൽ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 4 സിലിണ്ടർ പെട്രോൾ മോട്ടോർ ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് ലഭിക്കുന്നത്. ഇതിന് പരമാവധി 194 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് സാധാരണ കൊറോള ക്രോസിനേക്കാൾ 25 bhp കരുത്ത് കൂടുതലാണ് നൽകുന്നത്.

വെറും 8 സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗത കൈവരിക്കാൻ ഈ അധിക പവർ ടൊയോട്ട കൊറോള ക്രോസിനെ സഹായിക്കുന്നു. ഇത് ഹൈബ്രിഡ് ഇതര പതിപ്പിനേക്കാൾ ഒരു സെക്കൻഡ് വേഗതയുള്ളതാണ്. സ്റ്റാൻഡേർഡ് കൊറോള ക്രോസിന്റെ വില യുഎസിൽ 23,660 ഡോളർ മുതലാണ് ആരംഭിക്കുന്നത്. ഇത് ഏകദേശം 18 ലക്ഷം രൂപയോളം വരും.

ഹൈബ്രിഡ് സാങ്കേതികവിദ്യയും മറ്റ് പരിഷ്ക്കാരങ്ങളും മോഡലിലേക്ക് ചേർക്കുമ്പോൾ 2023 കൊറോള ക്രോസ് ഹൈബ്രിഡിന് ഏകദേശം 25,000 ഡോളർ അല്ലെങ്കിൽ ഏകദേശം 21-22 ലക്ഷം രൂപയോളം വിലവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്ക് നോക്കിയാൽ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ചോ അല്ലാതെയോ കൊറോള ക്രോസ് കൊണ്ടുവരാൻ ടൊയോട്ടയ്ക്ക് ഒരു പദ്ധതിയുമില്ല.

നിലവിൽ ടൊയോട്ട ഇന്ത്യക്കായി രണ്ട് എസ്‌യുവികളുടെ പണിപുരയിലാണ്. ഇവയിൽ മുഖം മിനുക്കിയ അർബൻ ക്രൂയിസർ, പുതിയ മിഡ്-സൈസ് മോഡൽ എന്നിവയാണ് ഉൾപ്പെടുന്നത്. ക്രെറ്റ, സെൽറ്റോസ് എന്നിവയ്ക്ക് എതിരാളിയാവുന്ന പുത്തൻ മിഡ്-സൈസ് എസ്‌യുവിയിൽ ഹൈബ്രിഡ് സിസ്റ്റം വരെയുണ്ടാവും.


Click it and Unblock the Notifications








