3D സീബ്രാ ക്രോസിംഗ് - ഇത്, റോഡ് അപകടങ്ങള്‍ക്കുള്ള പുതിയ പരിഹാരമോ?
കാല്‍നടയാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് സീബ്രാ ക്രോസിംഗുകള്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചീറിപായുന്ന വാഹനങ്ങള്‍ക്ക് ഇടയിലൂടെയുള്ള കാല്‍നടയാത്രക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യമാണ് റോഡില്‍ ഇടവിട്ടുള്ള വെള്ള വരകള്‍ സൂചിപ്പിക്കുന്നതും.

1949 ല്‍ ഇംഗ്ലണ്ടിലാണ് ലോകം കണ്ട ആദ്യ സീബ്രാ ലൈന്‍ ഒരുങ്ങിയത്. തുടക്കകാലത്ത് നീലയും മഞ്ഞയും ഇടകലര്‍ന്നാണ് സീബ്രാ ലൈന്‍ നല്‍കിയിരുന്നതും. എന്നാല്‍ കാലത്തിനൊത്ത പരിണാമം സീബ്രാ ലൈനുകള്‍ക്കും സംഭവിച്ചു.

ഇന്ന് ക്രിയാത്മകമായ സീബ്രാ ലൈനുകളും റോഡുകളില്‍ ജന്മം കൊണ്ട് കഴിഞ്ഞു. ഐസഫിയോഡര്‍ എന്ന ചെറു ഐസ്‌ലാന്‍ഡ് നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട സീബ്രാ ലൈന്‍ ആരെയും ഒന്ന് അമ്പരിപ്പിക്കും.

ഡ്രൈവര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ഇതിലും നല്ല മാര്‍ഗം ഇല്ലെന്ന കണ്ടെത്തലാണ് ത്രിമാന സീബ്രാ ക്രോസിംഗ് ഒരുക്കാന്‍ ഐസ്‌ലാന്‍ഡ് അധികൃതരെ പ്രേരിപ്പിച്ചത്.
Trending On DriveSpark Malayalam:
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇതൊക്കെ വിദേശ നാടുകളില്‍ നടക്കും. ഇന്ത്യയില്‍ ഇതൊക്കെ എപ്പോള്‍ വരാനാണ് എന്ന് ചിന്തിക്കും മുമ്പെ മറ്റൊരു കാര്യം കൂടി. യഥാര്‍ത്ഥത്തില്‍ ത്രിമാന സീബ്രാ ക്രോസിംഗ് എന്ന ആശയം ഇന്ത്യയില്‍ നടപ്പിലായിട്ട് നാളുകള്‍ ഏറെയായി.
Recommended Video


ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് വേഗതയ്ക്ക് നിയന്ത്രണമേര്‍ത്തുക ലക്ഷ്യമിട്ട് ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലാണ് ത്രിമാന സീബ്രാ ക്രോസിംഗിനെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്.

അമിത വേഗതയും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളുമാണ് ഇന്ത്യയില്‍ റോഡ് അപകടങ്ങളുടെ പ്രധാന കാരണം. നിയമപരമായി കാല്‍നടയാത്രക്കാര്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടതെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഇത് പാലിക്കപ്പെടാറില്ല.

സീബ്രാ ലൈനില്‍ വെച്ച് റോഡ് മുറിച്ച് കടക്കവെയാണ് കാല്‍നടയാത്രക്കാരില്‍ വലിയ ഒരു പങ്കും അപകടപ്പെടുന്നത് എന്നതും ശ്രദ്ധേയം.
Trending On DriveSpark Malayalam:
ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

അതുകൊണ്ടാണ് ത്രിമാന സീബ്രാ ക്രോസിംഗ് എന്ന ആശയത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഡ്രൈവിംഗിനിടെ പൊടുന്നനെ ഉയര്‍ന്ന് നില്‍ക്കുന്ന സീബ്രാ ക്രോസിംഗ് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും?

ആരായാലും മുന്നില്‍ കടമ്പ കണ്ടാല്‍ ആദ്യം ചവിട്ടുക ബ്രേക്കാകും. സ്പീഡ് ബ്രേക്കറുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാത്ത ഇന്ത്യന്‍ ഡ്രൈവര്‍മാര്‍, ത്രിമാന സീബ്രാ ക്രോസിന് മുന്നില്‍ കീഴടങ്ങുന്നു എന്നതാണ് രസകരമായ കാര്യം.

സീബ്രാ ക്രോസിംഗിന് ഒപ്പം ഒരുപിടി കൗതുകമുണര്‍ത്തുന്ന മറ്റ് ഉപാധികളും റോഡ് മുറിച്ച് കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങിയിട്ടുണ്ട്. അവ പരിശോധിക്കാം —

പെലിക്കന് ക്രോസിംഗ്
ഇവിടെ ട്രാഫിക് സിഗ്നല്‍ നിയന്ത്രിക്കുന്നത് കാല്‍നടയാത്രക്കാരാണ്. സിഗ്നലിന് ചുവടെ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമര്‍ത്തിയാണ് കാല്‍നടയാത്രക്കാര്‍ പെലിക്കന്‍ ക്രോസിംഗില്‍ റോഡ് മുറിച്ച് കടക്കുക.

ബട്ടണ്‍ അമര്‍ത്തുന്ന പക്ഷം സിഗ്നല്‍ പച്ചയില്‍ നിന്നും ചുവപ്പാകും. സിഗ്-സാഗ് ലൈനുകളാണ് പെലിക്കന് ക്രോസിംഗിലെ പ്രധാന ആകര്‍ഷണം.
Trending On DriveSpark Malayalam:
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

പഫിന്‍ ക്രോസിംഗ്
പെഡസ്ട്രിയന്‍ യൂസര്‍-ഫ്രണ്ട്‌ലി ഇന്റലിജന്റ് ക്രോസിംഗ് (Puffin) എന്നതിന്റെ ചുരുക്ക പേരാണ് പഫിന്‍ ക്രോസിംഗ്. പെലിക്കന്‍ ക്രോസിംഗിന് സമാനമാണ് പഫിന്‍ ക്രോസിംഗും.

അതേസമയം, ട്രാഫിക് സിഗ്നലുകള്‍ക്ക് മേലെ നല്‍കിയിട്ടുള്ള സെന്‍സറുകള്‍, കാല്‍നടയാത്രക്കാരന്റെ വേഗത വിലയിരുത്തി യഥാക്രമം സിഗ്നല്‍ നിയന്ത്രിക്കും.

ടൂക്കന്‍ ക്രോസിംഗ്
പാര്‍ക്കുകള്‍ക്കും സൈക്കില്‍ ലെയ്‌നുകള്‍ക്കും സമീപമായാണ് ടൂക്കന്‍ ക്രോസുകള്‍ ഒരുങ്ങാറുള്ളത്. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും ഒരുപോലെ ഈ ക്രോസ് ഉപയോഗപ്പെടുത്താം എന്നതാണ് ടൂക്കന്‍ ക്രോസിന്റെ വിശേഷം.

പെഗാസസ് ക്രോസിംഗ്
ഇന്ന് പെഗാസസ് ക്രോസിംഗുകള്‍ വളരെ അപൂര്‍വമാണ്. കുതിര സവാരിക്കാര്‍ക്ക് ലക്ഷ്യമിട്ടാണ് പെഗാസസ് ക്രോസിംഗുകള്‍ ഒരുങ്ങുന്നത്.

രണ്ട് സെറ്റ് ബട്ടണുകളാണ് പെഗാസസ് ക്രോസിലുള്ളതും. കുറഞ്ഞ ഉയരത്തിലുള്ള ആദ്യ ബട്ടണ്‍ കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രികര്‍ക്കും വേണ്ടിയുള്ളതാണ്.

ബട്ടണ്‍ മുഖേന സിഗ്നല്‍ നിയന്ത്രിച്ച് ഇവര്‍ക്ക് റോഡ് മുറിച്ച് കടക്കാം. അല്‍പം ഉയരത്തിലുള്ള രണ്ടാമത്തെ ബട്ടണ്‍, കുതിര സവാരിക്കാരെ ലക്ഷ്യമിട്ടാണുള്ളത്.
Trending On DriveSpark Malayalam:
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ


Click it and Unblock the Notifications








