വാഗ അതിർത്തി ഗേറ്റിൽ സ്കോർപിയോ ഇടിച്ചയാൾ പിടിയിൽ

Posted By:

മാനസികപ്രശ്നങ്ങളുള്ള ഒരാൾ വാഗ അതിർത്തി ഗേറ്റിൽ തന്റെ സ്കോർപിയോ ഇടിച്ചു കയറ്റിയതായി റിപ്പോർട്ടുകൾ. ഇദ്ദേഹം അമൃത്സറിലെ ഗോൾഡൻ ടെമ്പിളിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് അതിർത്തിയിലെത്തിയത്. പാകിസ്താനിലുള്ള ഒരു ഗുരുദ്വാരയിൽ സന്ദർശനം നടത്തികയായിരുന്നു ഉദ്ദേശ്യം.

ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍

ഇദ്ദേഹം ഇന്ത്യയെയും പാക്കിസ്താനെയും വേർത്തിരിക്കുന്ന വാഗ ഗേറ്റിൽ തന്റെ വണ്ടി കൊണ്ടുപോയി ചാർത്തുകയായിരുന്നു. താഴെ ചിത്രങ്ങളും വിവരങ്ങളും.

To Follow DriveSpark On Facebook, Click The Like Button
വാഗ അതിർത്തി ഗേറ്റിൽ സ്കോർപിയോ ഇടിച്ചയാൾ പിടിയിൽ

കാനഡയിൽ താമസമാക്കിയ ഇന്ത്യാക്കാരനാണ് വണ്ടിയോടിച്ച് വാഗ അതിർത്തി ഗേറ്റിന് പണികൊടുത്തത്.

ഭൂമിയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ഹെലിക്കോപ്റ്ററുകൾ

വാഗ അതിർത്തി ഗേറ്റിൽ സ്കോർപിയോ ഇടിച്ചയാൾ പിടിയിൽ

ഇന്ന് (നവംബർ 16) രാവിലെയാണ് സംഭവം. ഒരു മഹീന്ദ്ര സ്കോർപിയോയിലാണ് സുരീന്ദർ സിങ് കാങ് എന്നയാൾ സഞ്ചരിച്ചിരുന്നത്. വാഹനം അതിവേഗത്തിലാണ് അതിർത്തി ഗേറ്റിൽ ചെന്നു ചാർത്തിയതെന്ന് അറിയുന്നു.

ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ

വാഗ അതിർത്തി ഗേറ്റിൽ സ്കോർപിയോ ഇടിച്ചയാൾ പിടിയിൽ

ഇന്ത്യയുടെ അതിരിനകത്താണ് സംഭവം. കാർ പാക് അതിർത്തിയിലേക്ക് കടന്നതിനാൽ പാകിസ്താൻ സൈന്യം പിടിച്ചെടുത്തു. ഡ്രൈവർ ഇന്ത്യയ്ക്കകത്തായതിനാൽ അയാളെ ബിഎസ്എഫുകാരും പിടിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യപ്രകാരം പാക് സൈന്യം കാർ വിട്ടു നൽകിയതായും അറിയുന്നു.

മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വാഗ അതിർത്തി ഗേറ്റിൽ സ്കോർപിയോ ഇടിച്ചയാൾ പിടിയിൽ

പാകിസ്താനിലെ ഒരു ഗുരുദ്വാറിലേക്കാണ് ഇദ്ദേഹം പോയിരുന്നത്. വിസയൊക്കെ സംഘടിപ്പിച്ച് പോകാൻ പ്രയാസമായതിനാൽ എളുപ്പവഴി തേടുകയായിരുന്നു. ചെറിയ മാനസികപ്രശ്നങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നാണറിയുന്നത്. കാറിന്റെ മുൻവശം തരക്കേടില്ലാത്ത വിധത്തിൽ തകർന്നിട്ടുണ്ട്. പാകിസ്താൻ ഭാഗത്ത് അതിർത്തി കാക്കുന്ന പഞ്ചാബ് റെയ്ഞ്ചേഴ്സ് ഈ വിഷയത്തിൽ ബിഎസ്എഫിന് കത്തെഴുതിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളിൽ സംഭവിച്ച പാളിച്ച അന്വേഷിക്കണമെന്നാണ് ആവശ്യം.

മേജര്‍ രവി എന്ന എക്സ് മിലിട്ടറിയുടെ മെഴ്സിഡിസ് എ ക്ലാസ്

വാഗ അതിർത്തി ഗേറ്റിൽ സ്കോർപിയോ ഇടിച്ചയാൾ പിടിയിൽ

ഇദ്ദേഹം ഇപ്പോഴും സൈന്യത്തിന്റെ കസ്റ്റഡിയിലാണുള്ളത്. അപകടത്തിനു കാരണം മാനസികപ്രശ്നങ്ങളല്ലാതെ മറ്റൊന്നുമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

ലേസർ ആയുധങ്ങളേന്തിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ അമേരിക്ക

കൂടുതല്‍... #ഓട്ടോ ഫാക്ട്സ്
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark