ചൈനയിലെ നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ ബഹിരാകാശ വാഹനമുണ്ടാക്കി!

Written By:

ചൈനീസ് ഗ്രാമങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരും അത്ഭുതപ്പെട്ടു പോകും. വിദേശമാധ്യമങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്നുണ്ട് ചൈനയിലെ ഗ്രാമീണരുടെ ചെയ്തികൾ. ഇന്ത്യൻ ഗ്രാമീണർ പശുവിനെ വെട്ടണോ ആളെ വെട്ടണോ എന്ന കാര്യത്തിൽ തർക്കിച്ച് സമയം കളയുമ്പോൾ ചൈനയിലെ ഗ്രാമവാസികൾ അങ്ങേയറ്റം സർഗാത്മകമായിട്ടാണ് ജീവിതം നീക്കുന്നത്.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

പുതിയ വാർത്തകൾ പറയുന്നത് ഒരു ചൈനീസ് ഗ്രാമീണൻ തന്റെ വീടിന്റെ മട്ടുപ്പാവിൽ ഒരു റോക്കറ്റിന്റെ മോഡൽ ഉണ്ടാക്കിയതിനെക്കുറിച്ചാണ്. താഴെ വിശദമായി വായിക്കാം.

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

ഹുവാങ് യൂഷാൻ എന്ന കർഷകനാണ് തന്റെ വീടിന്റെ മട്ടുപ്പാവിൽ റോക്കറ്റിന്റെ രൂപമുണ്ടാക്കിയിരിക്കുന്നത്. ഗുവാങ്ഡോങ് പ്രവിശ്യയിലെ സ്യാപു എന്ന സ്ഥലത്താണ് ഹുവാങ്ങിന്റെ വീട് സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ 17 വാഹനങ്ങള്‍

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

7 മീറ്റർ നീളമുണ്ട് ഈ റോക്കറ്റിന്. 3.8 മീറ്ററാണ് ഷട്ടിലിന്റെ ഉയരം. സെറാമിക് ടൈലുകൾ പതിച്ച് കാഴ്ചയിൽ ഭയങ്കര ഒറിജിനാലിറ്റിയൊക്കെ തോന്നിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമാണം.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

ചൈനീസ് ഗ്രാമങ്ങളിൽ സാങ്കേതിക സർഗാത്മകതയുടെ ഒരു പൊട്ടിത്തെറി തന്നെ നടക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ചൈനാക്കാർക്കെതിരെ ഒരാക്രമണം നടത്തി വിജയിക്കുക എളുപ്പമല്ലെന്ന് ചിലർ തമാശരൂപേണ ചൂണ്ടിക്കാട്ടുന്നു. എല്ലാ ആയുധങ്ങളും നശിച്ചാലും ഗ്രാമീണർ തങ്ങളുടെ സാങ്കേതികശേഷിയുപയോഗിച്ച് ഗറില്ലാ യുദ്ധത്തിലേർപ്പെടുമെന്നാണ് അഭിപ്രായം. ലോകയുദ്ധകാലത്ത് ജപ്പാൻ ഉപയോഗിച്ച, ബലൂൺ ബോംബുകൾ പോലുള്ളവ നിർമിക്കാൻ ചൈനീസ് ഗ്രാമീണർക്ക് സാധിച്ചേക്കും!!

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് റഷ്യൻ 'ബ്ലേസിങ് സൺ' മിസ്സൈൽ ലോഞ്ചർ

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

രണ്ട് ബൂസ്റ്ററുകളോടു കൂടിയ റോക്കറ്റാണ് ചൈനാക്കാരൻ നിർമിച്ചിരിക്കുന്നത്. ഈ റോക്കറ്റ് പ്രദേശത്ത് എവിടെനിന്നാലും കാണാൻ കഴിയും. ചുരുക്കത്തിൽ ആ നാടിന്റെ അടയാളമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ ഷട്ടിൽ.

വിചിത്രമായ ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

മിലിട്ടറി വിമാനങ്ങൾ മെയിന്റൈൻ ചെയ്യുന്ന പണികളാണ് ഹുവാങ് യൂഷാൻ ചെയ്തിരുന്നത്. ഈ പരിചയം വിമാനം റോക്കറ്റ് തുടങ്ങിയവയുടെ ഡിസൈൻ മനസ്സിൽ പതിയാൻ കാരണമായിത്തീർന്നു.

തീട്ടത്തിൽ ഓടുന്ന‌ ബസ്സ്!

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

ടാങ്കുകളുണ്ടാക്കുന്നതും വലിയ ട്രാൻഫോർമറുണ്ടാക്കുന്നതും വിമാനങ്ങളുണ്ടാക്കുന്നതുമെല്ലാം ചൈനീസ് ഗ്രാമങ്ങളിൽ നിന്നുള്ള സ്ഥിരം വാർത്തകളാണ്.

ഇന്ത്യയിൽ നിർമിച്ച കിടിലൻ യുദ്ധവാഹനങ്ങൾ

ചൈനീസ് നാട്ടുമ്പുറത്തുകാരൻ‌ ടെറസ്സിൽ റോക്കറ്റുണ്ടാക്കി!

മിക്കവാറും പേർ ഇത്തരം പ്രവർകത്തനങ്ങളിൽ ഏർപെടുന്നത് കുട്ടികൾ ആവശ്യപ്പെട്ടിട്ടാണ്. ഈ കുട്ടികൾ ഇങ്ങനത്തെ സമ്മാനങ്ങളാവശ്യപ്പെടുന്നതിൽ നമ്മൾ ചെറുതായി ഞെട്ടിയാൽ മതി. അത് നടത്തിക്കൊടുക്കാൻ ചൈനീസ് പിതാക്കന്മാർ ശ്രമിക്കുന്നതും അതിൽ വിജയിക്കുന്നതും കണ്ട് വലുതായിത്തന്നെ ഞെട്ടണം നമ്മൾ!

കോളേജ് പിള്ളാർ തല്ലിത്തകർത്ത രാഹുൽ ഈശ്വറിന്റെ കാറ് കാണാം

Images: Chinanews

English summary
Chinese Farmer Builds Space Shuttle and Rocket on His Roof.
Story first published: Monday, November 9, 2015, 12:03 [IST]
Please Wait while comments are loading...

Latest Photos