Just In
- just now
പരീക്ഷണയോട്ടം തുടര്‍ന്ന് സുസുക്കി ബര്ഗ്മാന് ഇലക്ട്രിക്; എതിരാളി ബജാജ് ചേതക്
- 38 min ago
ചെറു ജിംനിയേയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി
- 50 min ago
ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി
- 1 hr ago
വില്പനയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സിഎന്‍ജി കാറുകളെന്ന് മാരുതി
Don't Miss
- News
പതഞ്ചലിയുടെ കൊറോണ മരുന്ന്; വിറ്റാമിന്‍ ഗുളികകള്‍ പോലെ മാത്രമേ കാണാന്‍ കഴിയുമെന്ന് ആയുഷ് ഉദ്യോഗസ്ഥന്
- Movies
മിഷേലിന് പണി കിട്ടാൻ സാധ്യത, നിയമം തെറ്റിച്ചു, ബിഗ് ബോസിനോട് ഡിപംൽ, ശനിയാഴ്ച അറിയാം
- Finance
സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Sports
IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി
- Travel
മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍
- Lifestyle
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2,000കിലോമീറ്ററും 36 മണിക്കൂറും നീളുന്നൊരു ബസ് റൂട്ട്; ഇന്ത്യയിൽ ഏതെന്നറിയോ?
നിരവധി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകുന്ന രാജ്യമാണ് നമ്മുടേത്. നിരവധി ചരിത്ര പ്രസിദ്ധമായ നഗരങ്ങൾ ഇന്ത്യയിൽ ഉള്ളതുകൊണ്ടു തന്നെ ഇന്ത്യ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണവും കൂടുതലാണ്. വിദേശികളുമായി താരതമ്യം ചെയ്യുമ്പോൾ യാത്ര ചെയ്യുന്നതിൽ ഒട്ടും പുറകിലല്ല നമ്മൾ ഇന്ത്യക്കാരും. വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നവരും അല്ലാത്തവരുമായി നിരവധിപേർ നമ്മുടെ ഇടയിലുണ്ട്.

ഓരോത്തരുടെ യാത്രാരീതിയും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. വാഹനമോടിച്ച് എത്രദൂരം വേണമെങ്കിലും തനിയെ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരായി ചിലരുണ്ട്. മറ്റുചിലർ ഫ്ലൈറ്റ് പിടിച്ചായിരിക്കും ദീർഘരദൂര യാത്രയ്ക്ക് പോവുക, ചിലർ ട്രെയിനിലും.

എന്നാൽ ബസിൽ ദീർഘദൂര യാത്ര ചെയ്യുന്നവരായി വളരെ ചുരുക്കം ചിലർമാത്രമെ കാണുകയുള്ളൂ. ബസ് യാത്ര സമ്മാനിക്കുന്ന വിരസതയും ശാരീരിക ക്ഷീണവുമാണ് ഇതിന് കാരണം. അത്ര ദീർഘദൂരത്തേക്കുള്ള ബസ് സർവീസ് ഇന്ത്യയിൽ ലഭ്യമല്ല എന്നതും മറ്റൊരു കാരണമാണ്.

എന്നാൽ ബസിൽ ദീർഘദൂര യാത്ര ചെയ്യുന്നവരായി വളരെ ചുരുക്കം ചിലർമാത്രമെ കാണുകയുള്ളൂ. ബസ് യാത്ര സമ്മാനിക്കുന്ന വിരസതയും ശാരീരിക ക്ഷീണവുമാണ് ഇതിന് കാരണം. അത്ര ദീർഘദൂരത്തേക്കുള്ള ബസ് സർവീസ് ഇന്ത്യയിൽ ലഭ്യമല്ല എന്നതും മറ്റൊരു കാരണമാണ്.

എന്നാൽ അടുത്തിടെ ബംഗ്ലൂരുവിൽ നിന്നും രാജസ്ഥാനിലേക്ക് ചില ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കർണാടകയുടെ കെഎസ്ആർടിസി ബസും ചില പ്രൈവറ്റ് ബസുകളുമാണ് സർവീസ് നടത്തുന്നത്.

ബംഗ്ലൂരുവിൽ നിന്ന് രാജസ്ഥാനിലേക്ക് 2,000 കിലോമീറ്റർ ദൈർഘ്യമുള്ള ബസ് സർവീസാണിപ്പോൾ ഇന്ത്യയിലെ ദൈർഘ്യമേറിയ ബസ് റൂട്ടായി പരിഗണിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയായിരുന്നു ആദ്യത്തെ ഈ ദീർഘദൂര സർവീസ് ആരംഭിച്ചത്. പിന്നാലെ ചില സ്വകാര്യ ബസ് കമ്പനികളുമെത്തി. ഇതിനുമുൻപെ ബംഗ്ലൂരുവിൽ നിന്ന് ഷ്ട്രിയിലേക്ക് 1,012കിലോമീറ്റർ ദൈർഘ്യമുള്ള കെഎസ്ആർടിസി സർവീസ് നിലവിലുണ്ടായിരുന്നു.

പിന്നീട് ബംഗ്ലൂരുവിൽ നിന്ന് രാജസ്ഥാനിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചപ്പോൾ ഇന്ത്യയിലെ ദൈർഘ്യമേറിയ ബസ് റൂട്ടായി മാറിയിത്. ഏതാണ്ട് രണ്ട് വർഷത്തിനുമുൻപായിരുന്നു ഈ സർവീസ് ആരംഭിച്ചത്.

ബംഗ്ലൂരുവിൽ നിന്നും രാജസ്ഥാനിലേക്കുള്ള യാത്ര വളരെ ദുസഹമാണെന്നതിനാലും യാത്രക്കാരുടെ ആവശ്യപ്രകാരവുമാണ് ഈ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരിക്കുന്നത്.

നിങ്ങളിപ്പോൾ ആലോചിക്കുന്നുണ്ടാകും എന്തിനുവേണ്ടിയാണ് ആളുകൾ രണ്ടായിത്തിലധികം ദൂരം ബസ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഫ്ലൈറ്റ് സർവീസ് ഉണ്ടല്ലോ, അല്ലെങ്കിൽ ട്രെയിനിൽ യാത്ര ചെയ്യാമല്ലോ എന്ന്.

കാരണമിതാണ് രാജസ്ഥാനിലെ ജെയ്പൂരിലേക്ക് നിലവിൽ അഞ്ച് ട്രെയിനുകളാണുള്ളത്. 47 മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ബംഗ്ലുരുവിൽ നിന്നും ജയ്പൂരിലേക്കുള്ള ട്രെയിൻ യാത്ര. മാത്രമല്ല ടിക്കറ്റുകൾ മിക്കപ്പോഴും ലഭ്യമല്ല എന്ന തരത്തിലുള്ള പ്രശ്നങ്ങളാണ് യാത്രക്കാരുടെ ഭാഗത്ത് നിന്നു ഉണ്ടായിരിക്കുന്നത്.

ചിലവേറിയതിനാൽ ഫ്ലൈറ്റിനെ കുറിച്ച് ആലോചിക്കാതിരിക്കുന്നതാവും നല്ലത്. സാധാരണക്കാർക്ക് പിന്നെ താങ്ങാനാവുന്നത് ബസ് യാത്ര തന്നെ. അതിനാൽ കെഎസ്ആർടിസിയും പ്രൈവറ്റ് ബസുമടങ്ങുന്ന അവശ്യം ചില ബസുകളാണ് ഈ റൂട്ടിലിപ്പോൾ സർവീസ് നടത്തുന്നത്.

ട്രെയിൻ ടിക്കറ്റുകളെപ്പോലെയല്ല ബസ് ടിക്കറ്റുകൾ എപ്പോഴും യഥേഷ്ടം ലഭ്യാമാണ് എന്നുള്ളതുകൊണ്ട് ദീർഘദൂരമാണെങ്കിലും ആളുകൾ ഈ ബസ് യാത്രയാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. ആളുകളുടെ യാത്രാക്ലേശത്തിനൊരു പരിഹാരവുമായി.

ബംഗ്ലൂരുവിൽ നിരവധി രാജസ്ഥാനികളും ഗുജറാത്തികളും ഉള്ളതിനാൽ ബസ് യാത്രയ്ക്കും അത്യാവശ്യം നല്ല തിരക്കുതന്നെയാണ് അനുഭവപ്പെട്ടുവരുന്നത്.

മുൻപ് ദീർഘദൂര ബസ് യാത്ര എന്നു പറയപ്പെടുന്ന സർവീസ് മുംബൈവരേയാക്കി പരിമിതപ്പെടുത്തിയിരുന്നു. 24 മണിക്കൂർ ദൈർഘ്യമേറിയതായിരുന്നു മുംബൈയിലേക്കുള്ള യാത്ര.

എന്നാലിപ്പോൾ ബംഗ്ലൂരൂവിൽ നിന്ന് രാജസ്ഥാനിലേക്കുള്ള 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ബസ് സർവീസാണ് ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയത്.

ട്രെയിനിൽ 47 മണിക്കൂർ എടുക്കുന്ന സ്ഥാനത്ത് 36 മണിക്കൂറിൽ എത്തിച്ചേരാമെന്നുള്ളതും യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ്.

കെഎസ്ആർടിസിക്ക് പുറമെ വോൾവോ മൾട്ടിആക്സിൽ ബസ്, വിആർഎൽ ബസുകളാണ് ദീർഘദൂര യാത്രയായ രാജസ്ഥാനിലേക്ക് സർവീസ് നടത്തുന്നത്.

ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന റോഡ്; പ്രകൃതിയും മനുഷ്യനും തമ്മിലുള്ളൊരു ഒളിച്ചു കളി
ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്