13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

Written By:

തണുത്തുറഞ്ഞ രോഹ്താങ് ചുരം വഴിയുള്ള ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം എന്ന ദൗത്യം ഹിമാചൽപ്രദേശിലെ ഗതാഗത വകുപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 13,050 അടി ഉയരമുള്ള വളഞ്ഞുപുളഞ്ഞ റോഡുവഴിയുള്ള ടെസ്റ്റിംഗാണിപ്പോൾ നടത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

ബസിന്റെ ഗ്രൗണ്ട് ക്ലിയറൻസ് മാത്രമാണ് ഈ പാതകളിൽ തടസം സൃഷ്ടിക്കുന്നതായി കണ്ടെത്താൻ സാധിച്ചിരിക്കുന്നത്. ഈ മലഞ്ചെരിവുകളിലെ റോഡിൽ ബസിനുള്ള ഗ്രൗണ്ട് ക്ലിയറൻസ് യോജിക്കുംവിധമല്ലെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

നിലവും വാഹനത്തിന്റെ ആക്സിൽ തമ്മിലുള്ള ദൂരം വളരെ കുറവായതിനാല അടിതട്ടാനുള്ള സാഹചര്യവും കൂടുതലാണ്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

പരീക്ഷണയോട്ടത്തിനായി വരും ദിവസങ്ങളിൽ രണ്ടു, മൂന്ന് കമ്പനികൾ കൂടി പുതിയ ഇലക്ട്രിക് ബസുമായി എത്തുകയാണ്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

അടുത്ത വർഷത്തോടുകൂടി മണാലിക്കും രോഹ്താങിനുമിടയിൽ ആരംഭിക്കാനിരിക്കുന്ന സർവീസിന് മുന്നോടിയായിട്ടാണ് സംസ്ഥാന ഗവൺമെന്റ് ഇലക്ട്രിക് ബസുകളുടെ പരീക്ഷണയോട്ടം നടത്തിവരുന്നത്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

13,050 അടി ഉയരത്തിൽ തണുത്തതും തെന്നുന്നതുമായിട്ടുള്ള വീഥികളിലൂടെ ഇലക്ട്രിക് ബസ് ഓടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഹിമാചൽ പ്രദേശ്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

40ഓളം വരുന്ന യാത്രക്കാരുമായിട്ടായിരുന്നു മണാലിയിൽ നിന്നും രോഹ്താങിലേക്കുള്ള പരീക്ഷണയോട്ടം സംഘടിപ്പിച്ചത്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

50 കിലോമീറ്റർ ദൈർഘ്യമേറിയ പരീക്ഷണയോട്ടമായിരുന്നു ഇതെങ്കിലും ബാറ്ററിയുടെ 30 ശതമാനം മാത്രമായിരുന്നു ഉപയോഗപ്പെടുത്തേണ്ടതായി വന്നത്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

വിനോദസഞ്ചാര സീസണാകുമ്പോഴേക്കും ഇവിടങ്ങളിലെ മലിനീകരണം വർധിക്കുന്നുവെന്നുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിഗമനം പ്രകാരമാണ് മണാലി-രോഹ്താങ് പാതയിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തുന്നത്.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

മുൻപ് സിഎൻജി ബസുകൾ ഉൾപ്പെടുത്തണമെന്ന ട്രൈബ്യൂണലിന്റെ ആവശ്യം വേണ്ടത്ര സിഎൻജി സ്റ്റേഷനുകളുടെ അഭാവവും മറ്റ് സാങ്കേതികത കാരണങ്ങളാലും ഒഴിവാക്കുകയായിരുന്നു.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

തുടക്കത്തിൽ ഇരുപത്തിയഞ്ചോളം വരുന്ന ബസുകളുടെ സർവീസ് ആരംഭിക്കാനാണ് തീരുമാനമെങ്കിലും പിന്നീട് 50 ഓളം സർവീസുകളാക്കി മാറ്റുന്നതായിരിക്കും.

13,050 അടി ഉയരത്തിൽ രോഹ്താങ് ചുരംതാണ്ടാൻ ഇലക്ട്രിക് ബസുകൾ

50ശതമാനം, 25 ശതമാനം എന്ന നിരക്കിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഫണ്ടുകൾ സ്വരൂപിച്ചായിരിക്കും സർവീസ് ആരംഭിക്കുക.

കൂടുതല്‍... #ബസ് #bus
English summary
Rohtang Witnesses Its First Trial Of Electric Buses
Story first published: Monday, October 24, 2016, 17:43 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark