Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാങ്ങാന്‍ ആളില്ലെന്ന് കരുതി ബജാജ് ഡോമിനാര്‍ മോശം ബൈക്കല്ല: രാജീവ് ബജാജ്
ബജാജിന്റെ സ്വപ്ന പദ്ധതിയാണ് ഡോമിനാര്‍ 400. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജിന്റെ ഏറ്റവും വിലകൂടിയ ബൈക്ക്. താരപ്പകിട്ടുമായി ഡോമിനാര്‍ വില്‍പ്പനയ്ക്ക് വന്നിട്ട് വര്‍ഷം മൂന്നായി. 2016 -ല്‍ ഡോമിനാറിനെ അവതരിപ്പിക്കുമ്പോള്‍ പ്രതിമാസം 10,000 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു കമ്പനി ലക്ഷ്യമിട്ടത്. പക്ഷെ ഡോമിനാര്‍ വില്‍പ്പന ഇതിന്റെ ഏഴയലത്തുപോലും എത്തിയില്ല.

1.36 ലക്ഷം രൂപയ്ക്കായിരുന്നു ഡോമിനാര്‍ 400 ആദ്യമായി വിപണിയില്‍ ചുവടുറപ്പിച്ചത്. അന്ന് ഒരേ എഞ്ചിനുള്ള കെടിഎം 390 ഡ്യൂക്കിന് വില 2.3 ലക്ഷം രൂപ. 400 സിസി ശ്രേണിയില്‍ ഇത്രയും ചെറിയ വിലയില്‍ കടന്നുവന്നിട്ടും ആളുകളെ ആകര്‍ഷിക്കാന്‍ ബജാജ് ഡോമിനാര്‍ 400 പരാജയപ്പെട്ടു. ബൈക്കില്‍ സംഭവിച്ച പിഴവെന്താണെന്ന് കമ്പനിക്ക് ഇപ്പോഴും പിടുത്തമില്ല.
Most Read: ബുള്ളറ്റുകള്‍ക്ക് പുതിയ ആക്സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്

ഡിസൈനിലും പ്രകടനക്ഷമതയിലും ഡോമിനാറിനെ കുറ്റം പറയാന്‍ യാതൊരു വകുപ്പുമില്ല. അടുത്തിടെ കൂടുതല്‍ പ്രീമിയം പകിട്ടുമായി അവതരിച്ച 2019 ഡോമിനാറിനെ കുറിച്ച് ഉടമകള്‍ക്ക് മികച്ച അഭിപ്രായമാണുള്ളതുതാനും. എന്തായാലും ഡോമിനാര്‍ വാങ്ങാന്‍ ആളില്ലെന്ന പരിഹാസത്തിന് ബജാജ് മേധാവി രാജീവ് ബജാജ് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ്.

പുറത്തിറക്കുന്ന മോഡലുകള്‍ എത്ര മികവുറ്റതാണെങ്കില്ക്കൂടി, മുഴുവന്‍ ശ്രേണിയും കൈയ്യടക്കാന്‍ ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ക്ക് പോലും സാധ്യമല്ല — രാജീവ് ബജാജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. വില്‍പ്പന കുറവായതുകൊണ്ട് ബജാജ് ഡോമിനാര്‍ മോശം ബൈക്കാണെന്ന വിധിയെഴുത്ത് തെറ്റാണ്. കമ്പനി ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും മികവുറ്റ മോഡല്‍ ഡോമിനാറാണെന്ന് രാജീവ് ബജാജ് പറഞ്ഞു.

കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ വിജയം കുറിക്കുന്നുണ്ടെങ്കിലും സ്കൂട്ടര്‍ വില്‍പ്പനയില്‍ ഹീറോയ്ക്ക് ഇന്നും പിടിമുറുക്കാനായിട്ടില്ല. ഇവിടെയും ഹീറോ സ്കൂട്ടറുകള് മോശമാണെന്ന കാഴ്ച്ചപ്പാട് തെറ്റാണ്. സമാനമായി സ്കൂട്ടര്‍ വില്‍പ്പനയില്‍ അപ്രമാദിത്വം പുലര്‍ത്തുന്ന ഹോണ്ടയ്ക്ക്, 100 സിസി ബൈക്കുകളുടെ വില്‍പ്പന ഉയര്‍ത്താനായിട്ടില്ല - രാജീവ് ബജാജ് ചൂണ്ടിക്കാട്ടി.

മിക്കപ്പോഴും വിപണന തന്ത്രത്തെ ആശ്രയിച്ചിരിക്കും മോഡലുകളുടെ പ്രചാരം. നിലവില്‍ തന്ത്രങ്ങള്‍ പുനരാവിഷ്കരിക്കുകയാണ് കമ്പനി. പോയവര്‍ഷം CT100, പ്ലാറ്റിന, പള്‍സര്‍ മോഡലുകളില്‍ പുതിയ തന്ത്രം കമ്പനി കൈക്കൊണ്ടു. മികച്ച വില്‍പ്പനയാണ് ഈ മോഡലുകള്‍ ബജാജിനായി നേടിയതും. രാജീവ് ബജാജ് സൂചിപ്പിച്ചു.
Most Read: ഈ ബുള്ളറ്റിന് മൈലേജ് 70 കിലോമീറ്റർ, കാരണമിതാണ്

ഈ വര്‍ഷം ഡോമിനാറിലായിരിക്കും ബജാജിന്റെ പൂര്‍ണ്ണ ശ്രദ്ധ. ഒരുപാട് പ്രീമിയം വിശേഷങ്ങളുമായി പുതിയ ഡോമിനാര്‍ 400 വിപണിയില്‍ വന്നുകഴിഞ്ഞു. പ്രീമിയം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍. പുതിയ അലോയ് വീലുകള്‍. ആകര്‍ഷകമായ കവാസാക്കി പച്ച നിറം. മുരള്‍ച്ചയേറിയ ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ്. വിശേഷങ്ങള്‍ ഇങ്ങനെ ഒരുപാട് കാണാം ബൈക്കില്‍.

എഞ്ചിന്റെ കരുത്തുത്പാദനവും ഇക്കുറി വര്‍ധിച്ചിട്ടുണ്ട്. 2019 ഡോമിനാറിലെ 373.3 സിസി എഞ്ചിന് 40 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ചുള്ള ഗിയര്‍ബോക്സ്.
Source: Economic Times