പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

Written By:

പെര്‍ഫോര്‍മന്‍സ് കാറുകള്‍ കീശ കാലിയാക്കുമെന്ന ധാരണ ഉടലെടുത്തത് ഹോണ്ട സിറ്റി ടൈപ് 2 വിടെക്കിന്റെയും, ഫിയറ്റ് S10 പാലിയോയുടെയും, ഫോര്‍ഡ് ഫിയസ്റ്റ എസിന്റെയും കാലത്താണ്. ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയ്ക്ക് തുടക്കം കുറിച്ചതും ഇവര്‍ തന്നെ.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

എന്നാല്‍ കാലം തെറ്റിയല്ലേ ഇവര്‍ വിപണിയില്‍ എത്തിയത്? പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാന്‍ ജനങ്ങള്‍ താത്പര്യപ്പെടാത്ത കാലം. കഴിവ് തിരിച്ചറിയപ്പെടാതെ ആദ്യകാല പെര്‍ഫോര്‍മന്‍സ് കാറുകളില്‍ മിക്കവയും തലകുനിച്ചു.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

പക്ഷെ ഇന്ന് ചിത്രം മാറി. കാറിന് ഒരിത്തിരി കൂടി പെര്‍ഫോര്‍മന്‍സ് വേണമെന്ന് ആശിക്കുന്ന ഉപഭോക്താക്കളാണ് വിപണിയില്‍. ഇക്കാര്യം നിര്‍മ്മാതാക്കള്‍ക്കും നന്നായി അറിയാം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

അടുത്ത കാലത്തായി ബജറ്റ് വിലയില്‍ കൂടുതല്‍ പെര്‍ഫോര്‍മന്‍സ് കാറുകള്‍ വിപണിയില്‍ ജന്മം കൊള്ളുകയാണ്. പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകളെ ഇവിടെ പരിശോധിക്കാം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

ഫോര്‍ഡ് ഫിഗൊ എസ്

രസകരമായിരിക്കണം ഡ്രൈവിംഗ്. ആക്‌സിലറേറ്ററില്‍ കാലുറപ്പിച്ച് വളവുകള്‍ പിന്നിടണം. കൊക്കില്‍ ഒതുങ്ങുന്ന വിലയും വേണം. ആവശ്യങ്ങള്‍ ഇതെങ്കില്‍ ഫോര്‍ഡ് ഫിഗൊ എസില്‍ ദൃഷ്ടിയുറപ്പിക്കാം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

ഫിഗൊയില്‍ നിന്നും ഫിഗൊ എസിനാണ് എന്താണ് ഇത്ര പ്രത്യേകത? എഞ്ചിനുകള്‍ക്ക് മാറ്റമില്ല. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഫിഗൊ എസിലും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

ഫിഗൊ എസില്‍ എടുത്തുപറയേണ്ടത് ടയറുകളെ കുറിച്ചാണ്. മികവേറിയ ഗ്രിപ്പ് നല്‍കുന്ന വീതിയേറിയ ടയറുകളാണ് 15 ഇഞ്ച് അലോയ് വീലുകളില്‍. സസ്‌പെന്‍ഷനിലുമുണ്ട് മാറ്റങ്ങള്‍. ചെറിയ ദൃഢമേറിയ സസ്‌പെന്‍ഷനിലാണ് ഫിഗൊ എസിന്റെ ഒരുക്കം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

നിയന്ത്രണം നഷ്ടപ്പെടാതെ കൂടുതല്‍ വേഗത കൈവരിക്കാന്‍ ഇതുകാരണം ഫിഗൊ എസിന് സാധിക്കും. 6.48 ലക്ഷം രൂപ മുതലാണ് ഫിഗൊ എസ് പെട്രോളിന്റെ വില. 7.49 ലക്ഷം രൂപ മുതല്‍ ഫിഗൊ എസ് ഡീസലിന്റെയും വില ആരംഭിക്കും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

മാരുതി സുസൂക്കി ബലെനോ RS

കണ്ടാല്‍ പഴഞ്ചനാണ് ഫിഗൊ എസ് എന്ന അഭിപ്രായമുള്ളവര്‍ക്ക് മാരുതി ബലെനോ RS നെ പരിഗണിക്കാം. പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണ് ബലെനോ RS ന്റെ പ്രധാന ആകര്‍ഷണം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

എഞ്ചിന് പരമാവധി 100 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് കാറില്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ ബലെനോ RS ന് 10.52 സെക്കന്‍ഡുകള്‍ മതി.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

മികവേറിയ ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ഡിസ്‌ക് ബ്രേക്കുകളാണ് നാലു ചക്രങ്ങളിലും. സാധാരണ ബലെനോയ്ക്ക് രണ്ടു ചക്രങ്ങളില്‍ മാത്രമാണ് ഡിസ്‌ക് ബ്രേക്കുള്ളത്. 8.37 ലക്ഷം രൂപ മുതലാണ് ബലെനോ RS ന്റെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ GT TSI

ശ്രേണിയില്‍ തലമുതിര്‍ന്ന കാരണവര്‍ സ്ഥാനമാണ് പോളോ GT TSI യ്ക്ക്. കാര്‍ വന്നിട്ട് കാലം കുറച്ചായി. പോളോ GT TSI യിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 103.5 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

കണ്ണഞ്ചും വേഗതയില്‍ ഗിയര്‍മാറ്റം സാധ്യമാക്കുന്ന ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് മോഡലില്‍. ശ്രേണിയില്‍ ഡിഎസ്ജി ഗിയര്‍ബോക്‌സുള്ള ഏക കാറാണ് പോളോ GT TSI.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

അമിതവേഗത്തിലും സുരക്ഷ ഉറപ്പുവരുത്താന്‍ കാറില്‍ ഇഎസ്പി ഫീച്ചറുണ്ട്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പോളോ GT TSI യ്ക്ക് വേണ്ടത് 10.61 സെക്കന്‍ഡുകളാണ്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

മുന്‍ചക്രങ്ങള്‍ക്ക് മാത്രമാണ് ഡിസ്‌ക് ബ്രേക്ക്. 9.19 ലക്ഷം രൂപ മുതലാണ് പോളോ GT TSI യുടെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

അബാര്‍ത്ത് പുന്തോ

മണ്‍മറഞ്ഞ പാലിയോയുടെ അഭാവം നികത്താന്‍ ഫിയറ്റ് തെരഞ്ഞെടുത്ത അവതാരമാണ് അബാര്‍ത്ത് പുന്തോ. 143 bhp കരുത്തും 212 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടി-ജെറ്റ് പെട്രോള്‍ എഞ്ചിനാണ് അബാര്‍ത്ത് പുന്തോയില്‍.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

15 ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ ഏറ്റവും കരുത്തന്‍ കാറാണിത്. 9.17 സെക്കന്‍ഡുകള്‍ കൊണ്ടു പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത മോഡല്‍ പിന്നിടും. കാറിലെ സസ്‌പെന്‍ഷനെ കുറിച്ചും ഇവിടെ എടുത്തുപറയണം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

സ്റ്റാന്‍ഡേര്‍ഡ് പുന്തോയെക്കാളും 30 mm താഴ്ന്ന സസ്‌പെന്‍ഷനാണ് അബാര്‍ത്ത് പുന്തോയ്ക്ക്. നാലു ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്കുണ്ട്. 16 ഇഞ്ച് അലോയ് വീലുകളിലാണ് കാറിന്റെ ഒരുക്കം. 9.67 ലക്ഷം രൂപ മുതലാണ് അബാര്‍ത്ത് പുന്തോയുടെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

ഫിയറ്റ് അര്‍ബന്‍ ക്രോസ്

ക്രോസ്ഓവര്‍ അവഞ്ചൂറയാണ് ഫിയറ്റ് അര്‍ബന്‍ ക്രോസിന് ആധാരം. 1.4 ലിറ്റര്‍ ടി-ജെറ്റ് പെട്രോള്‍ എഞ്ചിനില്‍ തന്നെയാണ് അര്‍ബന്‍ ക്രോസിന്റെയും ഒരുക്കം. എഞ്ചിന് പരമാവധി 138 bhp കരുത്തും 210 Nm torque ഉം സൃഷ്ടിക്കാനാവും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് എത്തുന്നത്. ക്രോസ്ഓവര്‍ പരിവേഷമുള്ളതിനാല്‍ 210 mm ആണ് മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെര്‍ഫോര്‍മന്‍സ് കാറുകള്‍

പിന്‍ ഡോറിന് ലഭിച്ച അബാര്‍ത്ത് ബാഡ്ജിംഗ് അര്‍ബന്‍ ക്രോസിനെ ഫിയറ്റ് നിരയില്‍ വേറിട്ടു നിര്‍ത്തും. 9.77 ലക്ഷം രൂപ മുതലാണ് ഫിയറ്റ് അര്‍ബന്‍ ക്രോസിന്റെ വില.

കൂടുതല്‍... #off beat
English summary
Best Performance Cars Under Rs 10 Lakh. Read in Malayalam.
Story first published: Wednesday, April 4, 2018, 14:43 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark