ദുബായിയും ഓട്ടോണമസാകുന്നു...

By Praseetha

ദുബായ് ഗതാഗത രംഗത്ത് പുത്തനൊരു നാഴികകല്ലായി ഡ്രൈവറില്ലാ ബസ് പരീക്ഷണയോട്ടം നടത്തി. പത്തുപേരെ ഉൾക്കൊള്ളാവുന്ന സ്മാർട് ബസ് ഡൗൺടൗൺ മുഹമ്മദ് ബിൻ റാഷിദ് ബോലെവാഡിൽ നിന്നാണ് ട്രയൽ റൺ ആരംഭിച്ചത്.

ഇമാർ പ്രോപ്പർടീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും (ആർടിഎ) ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. സെപ്തംബർ ഒന്നിനാരംഭിച്ച പരീക്ഷണയോട്ടം ഒരു മാസത്തോളം നടത്തപ്പെടുന്നതായിരിക്കും.

ദുബായിയും ഓട്ടോണമസാകുന്നു...

700 മീറ്റർ ട്രാക്കിലാണ് ആദ്യ ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഈ പരീക്ഷണയോട്ടം പുത്തൻ സാങ്കേതികതയുടെ ആദ്യപടിയെന്നാണ് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ അറിയിച്ചത്.

ദുബായിയും ഓട്ടോണമസാകുന്നു...

ദുബായ് മാൾ, ദുബായ് ഓപറ, ബുർജ് ഖലീഫ, സൂക് അൽ ബഹർ എന്നിവ ഉൾപ്പെടെ ഡൗൺടൗണിലെ മുഖ്യ ഭാഗങ്ങളെല്ലാം ഡ്രൈവറില്ലാ ബസ് വഴി ബന്ധിപ്പിക്കാനാണ് ആർടിഎയുടെ ശ്രമം.

ദുബായിയും ഓട്ടോണമസാകുന്നു...

ദുബായിയുടെ കാലാവസ്ഥയിൽ ഓട്ടോണമസ് സാങ്കേതികത എപ്രകാരം പ്രാവർത്തികമാകുന്നുവെന്നും ഈ പരീക്ഷണയോട്ടം വഴി വിലയിരുത്തപ്പെടുന്നതായിരിക്കും.

ദുബായിയും ഓട്ടോണമസാകുന്നു...

ഇതോടൊപ്പം ഈ പുത്തൻ സാങ്കേതികയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും സന്ദർശകരുടെ പ്രതികരണം തേടാനും ഇമാർ പ്രോപ്പർടീസ് ശ്രമിക്കുന്നതായിരിക്കും.

ദുബായിയും ഓട്ടോണമസാകുന്നു...

2030ഓടെ ദുബായ് ഗതാഗതത്തിന്റെ ഏറിയ പങ്കും ഓട്ടോണമസ് സാങ്കേതികത ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്. ഈസി മൈൽ-ഓമ്നിക്സാണ് ഡ്രൈവർലെസ് ബസിന്റെ നിർമാതാക്കൾ.

ദുബായിയും ഓട്ടോണമസാകുന്നു...

മുൻകൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടുകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കാനാവുന്ന വിധത്തിലാണ് വാഹനത്തിന്റെ നിർമാണം. മികച്ച സുരക്ഷാ സംവിധാനങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ദുബായിയും ഓട്ടോണമസാകുന്നു...

വഴിയിലെ തടസ്സങ്ങൾ സെൻസർ വഴി മുൻകൂട്ടി മനസിലാക്കി അപകടങ്ങൾ ഒഴിവാക്കാനുള്ള സാങ്കേതികതയും ഈ വാഹനത്തിലുണ്ട്.

ദുബായിയും ഓട്ടോണമസാകുന്നു...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് കൂടുതൽ സൗകര്യവും ആഡംബരവും നൽകുക എന്നതാണ് ഈ പുത്തൻ സാങ്കേതികത കൊണ്ട് ഉദ്ദേശിക്കുന്നത്.

കൂടുതൽ വായിക്കൂ

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും

ഓട്ടോണമസ് കാറുകൾ മദ്യപാനികൾക്കൊരു അനുഗ്രഹമായേക്കാം എങ്ങനെ

Most Read Articles

Malayalam
കൂടുതല്‍... #ബസ്
English summary
Dubai Tests Out Driverless Bus Service — Smart City Or The Start Of Skynet?
Story first published: Saturday, September 3, 2016, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X