ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

Written By:

പൊലീസ് സേനയെ തങ്ങളുടെ ടൂറിസം അജണ്ടകൾക്ക് യോജിച്ച വിധത്തിൽ മാറ്റിയെടുക്കുക എന്നത് ദുബൈ ഭരണാധികാരികളുടെ നയമാണ്. ഈയാവശ്യത്തിലേക്കായിട്ടാണ് ദുബൈ പൊലീസ് സേന നിരവധി സൂപ്പർകാറുകൾ വാങ്ങിക്കൂട്ടിയത്. ഇപ്പോൾ കേൾക്കുന്ന വാർത്ത ദുബൈ പൊലീസ് ജെറ്റ്പാക്കുകൾ വാങ്ങുന്നതിനെക്കുറിച്ചാണ്.

സ്വർണം പൊതിഞ്ഞ ബെൻസ് കാർ ദുബൈ മോട്ടോർ ഷോയിൽ

ദുബൈയിലേക്ക് ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കുന്നുണ്ട് എന്നു തന്നെയാണ് അധികാരികൾ മനസ്സിലാക്കുന്നത്. ഇവിടെ ദുബൈ പൊലീസ് പുതുതായി വാങ്ങുന്ന ജെറ്റ്പാക്കുകളെ പരിചയപ്പെടാം.

To Follow DriveSpark On Facebook, Click The Like Button
ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

20 ജെറ്റ്പാക്കുകളാണ് ദുബൈ വാങ്ങുക എന്നാണറിയുന്നത്. രണ്ട് സിമുലേറ്ററുകളും കൂടെ വാങ്ങും. ഈ സിമുലേറ്ററുകളിലാണ് ജെറ്റ്പാക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം തുടങ്ങുക.

രണ്ടാമത്തെ അറേബ്യൻ കാർ ദുബൈ മോട്ടോർ ഷോയിൽ

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

ദുബൈ പൊലീസ് വാങ്ങുന്ന ജെറ്റ്പാക്കുകൾ ഇപ്പോഴും വിപണിയിലെത്തിയിട്ടില്ല. 2016ൽ മാത്രമേ ഇവ വിപണി പിടിക്കൂ.

ദുബൈ ഓട്ടോമാറ്റഡ് മെട്രോയ്ക്ക് 6 വയസ്സ്

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

3000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട് ഈ ജെറ്റ്പാക്കുകൾക്ക്. മണിക്കൂറിൽ 74 കിലോമീറ്റർ വേഗത പിടിക്കാനും കഴിയും.

ദുബൈ പൊലീസിന്‍റെ പട്രോളിംഗ് വണ്ടികള്‍

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

120 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കുണ്ട്. ദുബൈയുടെ ഫയർഫോഴ്സ് വകുപ്പുകാർക്ക് ജെറ്റ്പാക്കുകൾ ഏറെ ഉപകരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഉയരമുള്ള കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കും ഇവ ഉപയോഗിച്ച്.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

ദുബൈ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റാണ് ജെറ്റ്പാക്കുകൾ വാങ്ങുന്നതിനായി മാർടിൻ കമ്പനിയുമായി കരാറുണ്ടാക്കിയത്. ഇടുങ്ങിയ നിരത്തുകളിലും മറ്റും രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇവ ഉപകരിക്കും.

ദുബൈ പൊലീസ് പിന്നെയും ആഡംബരക്കാറുകള്‍ വാങ്ങി

ദുബൈ പൊലീസിലേക്ക് ജെറ്റ്പാക്കുകളും!!

നവംബർ 9ന് ദുബൈ എയർഷോയിൽ വെച്ചാണ് ഈ കരാർ ഒപ്പിട്ടത്. പരിശീലനം, സ്പെയർ പാർ‌ട്സ്, ഇതര സർവീസുകൾ എന്നിവ അടങ്ങിയതാണ് കരാർ. റിമോട്ട് കൺട്രോൾ വഴിയും പൈലറ്റ് മുഖാന്തിരവും ഈ ജെറ്റ്പാക്ക് പ്രവർത്തിക്കാനാവും.

ദുബൈ മോട്ടോർ ഷോയിൽ നിസ്സാൻ പാട്രോൾ ഡിസർട്ട് പതിപ്പ്

English summary
Supercars To Jetpacks Dubai Has It All Now.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark