സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

By Dijo Jackson

ഇന്ത്യയില്‍ ഒരിക്കല്‍ ഡീസല്‍ ബുള്ളറ്റുകളെ റോയല്‍ എന്‍ഫീല്‍ഡ് ഇറക്കിയ കാര്യം മിക്കവര്‍ക്കും അറിവുള്ളതായിരിക്കണം. ടോറസ് (Taurus) എന്നായിരുന്നു ഡീസല്‍ ബുള്ളറ്റിന്റെ പേര്. 1993 ല്‍ വിപണിയില്‍ എത്തിയ ടോറസ്, 2000 അവസാനം വരെ വിപണിയില്‍ തുടര്‍ന്നു.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

നഗരങ്ങളെക്കാള്‍ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമായിരുന്നു ടോറസുകള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്. വിന്റേജ് മോട്ടോര്‍സൈക്കിള്‍ ശേഖരങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായി ടോറസുകള്‍ മാറി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഡീസല്‍ ബുള്ളറ്റുകളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ —

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഏറ്റവും കൂടുതല്‍ കാലം ഉത്പാദനത്തിലിരുന്ന ഡീസല്‍ മോട്ടോര്‍സൈക്കിള്‍

ഇന്ത്യന്‍ വിപണി കണ്ട ആദ്യത്തെയും അവസാനത്തെയും ഡീസല്‍ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ടോറസ്. രാജ്യാന്തര വിപണികളുടെയും സ്ഥിതി ഇതു തന്നെ. റോയല്‍ എന്‍ഫീല്‍ഡ് ടോറസിനോളം ഉത്പാദനത്തിലിരുന്ന മറ്റൊരു ഡീസല്‍ മോട്ടോര്‍സൈക്കിള്‍ ലോകത്തില്ല.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്

മൈലേജിന്റെ കാര്യത്തില്‍ പൊതുവെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഒരുപടി പിന്നിലാണ്. എന്നാല്‍ ടോറസ് മാത്രമാണ് ഇതിനൊരു അപവാദം. 86 കിലോമീറ്ററായിരുന്നു ടോറസ് വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത!

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

'ഇന്ധനം കുടിച്ചു വറ്റിക്കാറില്ല, നുണയാറെയുള്ളു', മൈലേജിന്റെ കാര്യത്തില്‍ സ്‌പ്ലെന്‍ഡറിനെ കടത്തിവെട്ടും ടോറസ്. അക്കാലത്ത് പെട്രോളിന്റെ പകുതി വിലയ്ക്ക് ഡീസല്‍ ലഭ്യമായിരുന്നതും ടോറസിന്റെ പ്രചാരം വര്‍ധിപ്പിച്ചു.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

കിതയ്ക്കുന്ന കരുത്ത്

ഇന്ധനക്ഷമത ഉണ്ടായിരുന്നെങ്കിലും നിരത്തില്‍ കിതച്ചു കൊണ്ടാണ് ടോറസുകള്‍ കുതിച്ചിരുന്നത്. പരമാവധി 6.5 bhp കരുത്തും 15 Nm torque മാണ് ടോറസുകള്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നത്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

325 സിസി ലോമ്പാര്‍ഡിനി ഇന്‍ഡയറക്ട് ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ടോറസുകളുടെ ഒരുക്കം; പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍. 196 കിലോഗ്രാമായിരുന്നു ടോറസിന്റെ ഭാരം.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

പിന്‍വലിച്ചിട്ടും ഉത്പാദനം തുടര്‍ന്നു

കേട്ടത് ശരിയാണ്, റോയൽ എൻഫീൽഡ് ഔദ്യോഗികമായി പിന്‍വലിച്ചിട്ടും ഉത്പാദനം തുടര്‍ന്ന ചരിത്രവും ടോറസിന് പറയാനുണ്ട്. വിപണിയില്‍ ഡീസല്‍ ബുള്ളറ്റിന് ആവശ്യക്കാരേറിയ പശ്ചാത്തലത്തില്‍പഞ്ചാബ് ആസ്ഥാനമായ ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ സൂരജ് ട്രാക്ടേര്‍സ് ചെറിയ മാറ്റങ്ങളോടെ ടോറസിനെ ഉത്പാദിപ്പിച്ചിരുന്നു.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഇന്ധനക്ഷമതയാണ് ടോറസിലേക്ക് ഉപഭോക്താക്കള്‍ ഒഴുകിയെത്താന്‍ കാരണം.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച ഏറ്റവും ചെറിയ നാലു സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍

റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെറിയ നാലു സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളാണ് ടോറസ്. ഗ്രീവ്‌സ്-ലോമ്പാര്‍ഡിനിയില്‍ നിന്നുമായിരുന്നു 325 സിസി എഞ്ചിന്‍. 346 സിസി നാലു സ്‌ട്രോക്ക് എഞ്ചിനാണ് പെട്രോള്‍ ബുള്ളറ്റിലുണ്ടായിരുന്നത്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ബൈക്കുകളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണങ്ങള്‍ പരിശോധിക്കാം —

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം

പെട്രോള്‍ എഞ്ചിനുകളെക്കാള്‍ കൂടിയ കമ്പ്രഷന്‍ അനുപാതമാണ് ഡീസല്‍ എഞ്ചിനുകള്‍ക്കുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തിലാണ് കമ്പ്രഷന്‍ നടക്കുന്നതെങ്കില്‍ ഡീസല്‍ എഞ്ചിനില്‍ കമ്പ്രഷന്‍ അനുപാതം 24:1 എന്ന തോതിലാണ്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് ഭാരവും വലുപ്പവുമേറിയ ലോഹഘടകങ്ങള്‍ ഡീസല്‍ എഞ്ചിന്റെ ഭാഗമാകുന്നത്. പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിന് ഭാരം വര്‍ധിക്കാന്‍ കാരണവും ഇതാണ്. അതിനാല്‍ മോട്ടോര്‍സൈക്കിള്‍ പോലുള്ള ചെറിയ വാഹനങ്ങളില്‍ ഡീസല്‍ എഞ്ചിന്‍ പ്രായോഗികമല്ല.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

വിറയല്‍

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിന്‍ പുറപ്പെടുവിക്കും. ശക്തമായ വിറയലും ശബ്ദവും ഏറെക്കാലം കൈകാര്യം ചെയ്യാന്‍ ഡീസല്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാധിച്ചെന്നു വരില്ല. ഇതും ഡീസല്‍ എഞ്ചിനുകളെ മോട്ടോര്‍സൈക്കിളില്‍ ഉപയോഗിക്കാത്തതിന് കാരണമാണ്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

വില

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിന്റെയും ഭാരമേറിയ എഞ്ചിന്റെയും പശ്ചാത്തലത്തില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് താരതമ്യേന വില കൂടും. കൂടാതെ ഡീസല്‍ എഞ്ചിനില്‍ ടര്‍ബ്ബോചാര്‍ജ്ജര്‍ മുഖേനയാണ് സിലിണ്ടറിലേക്ക് കൂടുതല്‍ വായു എത്തുന്നത്. ഇതും ഡീസല്‍ എഞ്ചിന്റെ വില വര്‍ധിക്കാനുള്ള കാരണമാണ്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

വിപണിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞ പക്ഷം 50,000 രൂപയുടെയെങ്കിലും വില വ്യത്യാസം ഉടലെടുക്കും. ഉയര്‍ന്ന പ്രൈസ് ടാഗില്‍ എത്തുന്ന ഡീസല്‍ എഞ്ചിന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരെ ലഭിക്കുക ബുദ്ധിമുട്ടാണ്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

മലിനീകരണം

പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകള്‍ കൂടുതല്‍ പരിസര മലിനീകരണം സൃഷ്ടിക്കും. ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് മൂന്ന് ലിറ്റര്‍ ഇന്ധനത്തില്‍ നിന്നും ഡീസല്‍ എഞ്ചിന്‍ പുറന്തള്ളുക. അതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ പരിസ്ഥിതിക്ക് കൂടുതല്‍ ഹാനികരമാണെന്നത് വ്യക്തം.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

അറ്റകുറ്റപ്പണി

ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് തുടരെ അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. തകരാറുകളുടെ തോത് കുറയ്ക്കുന്നതിന് ഓരോ 5,000 കിലോമീറ്ററിലും ഡീസല്‍ എഞ്ചിനില്‍ ഓയില്‍ മാറ്റേണ്ടതായി വരും. അതേസമയം പെട്രോള്‍ എഞ്ചിനുകളില്‍ 10,000 കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഓയില്‍ മാറ്റാറുള്ളത്.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

കുറഞ്ഞ എഞ്ചിന്‍ വേഗത

ടോര്‍ഖിന്റെ കാര്യത്തില്‍ ഡീസല്‍ എഞ്ചിന്‍ കേമനാണ്. എന്നാല്‍ എഞ്ചിന്‍ വേഗത അല്ലെങ്കില്‍ ആര്‍പിഎമ്മിലേക്ക് വരുമ്പോള്‍ പെട്രോള്‍ എഞ്ചിന് പിന്നിലാണ് ഡീസല്‍ എഞ്ചിന്റെ സ്ഥാനം.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചു വേഗത അനിവാര്യമാണ്. അപ്പോള്‍ പിന്നെ ഇരുചക്രവാഹനങ്ങളില്‍ ഡീസല്‍ എഞ്ചിന്‍ ഒരുങ്ങുന്നതില്‍ അര്‍ത്ഥമില്ല.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഊര്‍ജ്ജ ഉത്പാദനം

പ്രതിലിറ്റര്‍ ഇന്ധനത്തില്‍ നിന്നും കൂടിയ അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഡീസല്‍ എഞ്ചിന് സാധിക്കും. ഡീസല്‍ കത്തുമ്പോള്‍ എഞ്ചിനില്‍ താപഉത്പാദനവും ഗണ്യമായി വര്‍ധിക്കും.

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്; ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഉയര്‍ന്ന താപം കൈകാര്യം ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ പ്രതല വിസ്തീര്‍ണവും ശരിയായ കൂളിംഗ് സംവിധാനവും ഡീസല്‍ എഞ്ചിന് ആവശ്യമാണ്. സ്വാഭാവികമായും ഈ നടപടികള്‍ ഡീസല്‍ എഞ്ചിന്റെ വലുപ്പം വര്‍ധിപ്പിക്കും.

Image Source: WikiMedia Commons, YouTube

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Things To Know About Royal Enfield Diesel Bullet, Taurus. Read in Malayalam.
Story first published: Monday, March 5, 2018, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X