തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

Written By:

നിലവിൽ ഇന്ത്യയിലെവിടെയും അതിവേഗ റെയിൽപ്പാത നിലവിലില്ല. മണിക്കൂറിൽ 200 കിലോമീറ്ററോ അതിൽക്കൂടുതലോ വേഗത്തിൽ തീവണ്ടികൾക്ക് സഞ്ചരിക്കാൻ കഴിയുന്ന പാതകളെയാണ് അതിവേഗ പാതകളായി കണക്കാക്കുക. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ്സ് പായുന്നത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ്.

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിൽ ഇപ്പോഴും ഒരു അതിവേഗ പാതയില്ല എന്നത് അത്ഭുതമുണ്ടാക്കുന്ന സംഗതിയാണ്. ഇപ്പോൾ പുറത്തുവരുന്ന ചില വാർത്തകൾ പറയുന്നതു പ്രകാരം ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽപ്പാത ഒരുപക്ഷെ, കേരളത്തിലായിരിക്കും നിലവിൽ വരിക. 2009-10 കേരള ബജറ്റിലാണ് ആദ്യമായി ഈ സങ്കൽപം അവതരിപ്പിക്കപ്പെടുന്നത്. അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിൽ വരാനിരിക്കുന്ന അതിവേഗ റെയിൽപ്പാതയെക്കുറിച്ച് കൂടുതലറിയാം താഴെ.

To Follow DriveSpark On Facebook, Click The Like Button
തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

പ്രത്യേകമായി നിർമിച്ച പാളങ്ങളാണ് അതിവേഗപാതയിലുണ്ടാവുക. ഈ പാതയിലോടുക അനുയോജ്യമായ കോച്ചുകളും ആവശ്യമാണ്. മണിക്കൂറിൽ 200 കിലോമീറ്ററിൽ മുകളിൽ വേഗത പിടിക്കാവുന്ന പാതകളെയാണ് അതിവേഗ പാതകളെന്ന് പൊതുവിൽ വിളിക്കുക.

മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

ഇന്ത്യയിൽ നിലവിൽ ഒരു അർധ അതിവേഗ പാതയാണ് പ്രവർത്തനത്തിലുള്ളത്. എട്ട് സെമി ഹൈ സ്പീഡ് കോറിഡോറുകൾക്കായി 2014 ബജറ്റ് അനുമതി നൽകിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ തീവണ്ടികള്‍

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

ഈ പദ്ധതിയുടെ ആദ്യഘട്ട പഠനം പൂർത്തിയായതേയുള്ളൂ. 430 കിലോമീറ്റർ പിന്നിടാൻ ഈ പാതയിൽ ട്രെയിനുകൾ എടുക്കുക വെറും 145 മിനിറ്റാണ്. ദില്ലി മെട്രോ റെയിൽ കോർപറേഷനാണ് പ്രാഥമിക പഠനം നടത്തിയത്.

മണിക്കൂറില്‍ 500 കിമി. വേഗതയിലോടുന്ന കാന്തിക തീവണ്ടി

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

ഗതിമാൻ എക്സ്‌പ്രസ്സിനെക്കൂടാതെ ഭോപ്പാൽ ശതാബ്ദി എക്സ്‌പ്രസ്സ്, മുംബൈ രാജധാനി എക്സ്‌പ്രസ്സ്, സീൽദാ തുരന്തോ എക്സ്‌പ്രസ്സ്, ഹൗറ രാജധാനി എക്സ്‌പ്രസ്സ് തുടങ്ങിയ വേഗതയേറിയ തീവണ്ടികൾ നിലവിലോടുന്നുണ്ട്. ഇന്ത്യയിലാകെ 20 സൂപ്പർഫാസ്റ്റ് ട്രെയിനുകളാണുള്ളത്. ഇവയൊന്നും പക്ഷെ, 200 കിലോമീറ്റർ‌ വേഗത പിടിക്കുന്നില്ല.

ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയിലുള്ളതെങ്കിലും സാങ്കേതികമായി വളരെ പിന്നിലാണ് ഇവ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ പോലും ശരിയായ വിധത്തിൽ സജ്ജമല്ല ഇന്ത്യൻ പാളങ്ങളെന്ന് ചില വിദേശസ്ഥാപനങ്ങളുടെ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാംഗ്ലൂരിലേക്ക് ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

65000 കോടി രൂപ ചെലവാണ് ഈ റെയിൽപ്പാതയുടെ നിർമാണത്തിന് പ്രതീക്ഷിക്കുന്നതെന്ന് കേൾക്കുന്നു. എന്നാൽ, ഇതിൽക്കൂടുതൽ ചെലവ് വരും യഥാർത്ഥത്തിലെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്.

പാളത്തിൽ കുടുങ്ങിയ ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

ആകെ ദൂരത്തിന്റെ 110 കിലോമീറ്റർ ടണലുകൾ നിർമിക്കേണ്ടിവരും. 190 കിലോമീറ്ററോളം ദൂരം തൂണുകളിലുയർത്തിയ പാളത്തിലൂടെയാണ് പോവുക. ഒമ്പത് സ്റ്റേഷനുകളാണ് ആകെയുണ്ടാവുക എന്നും അറിയുന്നു.

വേഗമേറിയ ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലേക്ക്?

തിരുവനന്തപുരം-കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

817 യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിൽ എട്ട് കോച്ചുകളുണ്ടായിരിക്കും ഈ പാതിയിലോടുന്ന തീവണ്ടിയിൽ. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഈ പ്രത്യേക പാതയ്ക്ക് സ്റ്റേഷനുകൾ അനുവദിക്കുക.

രാമേശ്വരം - ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

കൂടുതല്‍... #തീവണ്ടി #auto facts
English summary
thiruvananthapuram kannur high speed rail corridor.
Story first published: Tuesday, December 1, 2015, 12:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark